Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'നിങ്ങളുടെ ഭാരം കുറച്ച് പാർട്ടിയുടെ ഭാരം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തു'; രാജ്യസഭാ അംഗത്വ കാലാവധി അവസാനിക്കുന്ന കോൺഗ്രസ് എംപി രേണുകാ ചൗധരിക്ക് വെങ്കയ്യാ നായിഡുവിന്റെ ഉപദേശം

'നിങ്ങളുടെ ഭാരം കുറച്ച് പാർട്ടിയുടെ ഭാരം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തു'; രാജ്യസഭാ അംഗത്വ കാലാവധി അവസാനിക്കുന്ന കോൺഗ്രസ് എംപി രേണുകാ ചൗധരിക്ക് വെങ്കയ്യാ നായിഡുവിന്റെ ഉപദേശം

ന്യൂഡൽഹി: സ്വന്തം ഭാരം കുറച്ച് കോൺഗ്രസ് പാർട്ടിയുടെ ഭാരം ഉയർത്താൻ രാജ്യസഭാംഗം രേണുകാ ചൗധരിക്ക് സഭാ ചെയർമാൻ വെങ്കയ്യാ നായിഡുവിന്റെ ഉപദേശം. കഴിഞ്ഞ ദിവസം സഭയിൽ നടന്ന വിടവാങ്ങൽ പ്രസംഗത്തിനിടെയായിരുന്നു സഭാനാഥൻ കൂടിയായി ഉപരാഷ്ട്രപതി ഈ ഉപദേശം നൽകിയത്.

സഭയിലെ കോൺഗ്രസിന്റെ മുഖമായ രേണുകാ ചൗധരിയുടെ കാലാവധി ഉടൻ അവസാനിക്കുകയാണ്. രേണുക ഉൾപ്പെടെ 60 ഓളം അംഗങ്ങളാണ് വരും നാളുകളിൽ സഭയോട് വിടപറയുക. ഈ സാഹചര്യത്തിലായിരുന്നു വിടവാങ്ങൽ പ്രസംഗം സംഘടിപ്പിച്ചത്. പ്രസംഗത്തിനിടയിൽ രേണുക തന്റെ ഭാരത്തെ കുറിച്ച് സൂചിപ്പിച്ചു.

എനിക്ക് ഇതിലും വണ്ണം ഉള്ളപ്പോൾ മുതൽ വെങ്കയ്യ നായിഡുവിന് എന്നെ അറിയാം. നിരവധി ആളുകൾ എന്റെ വണ്ണത്തിൽ ആശങ്കപ്പെടുന്നുണ്ട്. ഈ ജോലിയിൽ നമ്മൾ ഭാരം ഉപേക്ഷിക്കേണ്ടതുണ്ട്. രേണുക പറഞ്ഞു. ഇതിന് മറുപടിയായാണ് വെങ്കയ്യ വ്യത്യസ്ത ഉപദേശം നൽകിയത്.

''വളരെ ലളിതമായ ഒരു നിർദേശമാണ് എനിക്കുള്ളത്. നിങ്ങളുടെ ഭാരം കുറച്ച് പാർട്ടിയുടെ ഭാരം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തു''. രേണുകയും വിട്ടുകൊടുത്തില്ല. സർ കോൺഗ്രസ് പാർട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് അവർ തിരിച്ചടിച്ചു. ഇരുവരും തമ്മിലുള്ള വാക്പോര് സഭയിൽ ചിരി പടർത്തി.

തന്റെ പ്രവർത്തനകാലയളവിലെ മറ്റൊരു സംഭവവും രേണുക പ്രസംഗത്തിൽ ഓർത്തെടുത്തു. രാജ്യസഭയിലെ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തേക്ക് നജ്മ ഹെപ്ത്തുള്ളയ്ക്കെതിരെ പ്രതിപക്ഷപാർട്ടികളുടെ സംയുക്തസ്ഥാനാർത്ഥിയാകാൻ തനിക്ക് ഭാഗ്യം ലഭിച്ചിരുന്നെന്ന് രേണുക പറഞ്ഞു. അത് ഒരുപാട് പ്രശ്നങ്ങൾ പരിഹരിച്ചേനെ എന്ന് വെങ്കയ്യ മറുപടി നൽകി. നിലവിൽ രാജ്യസഭയിലെ വനിതാ പ്രാതിനിധ്യം വെറും 11 ശതമാനം മാത്രമാണെന്നും അത് വർധിപ്പിക്കേണ്ടതുണ്ടെന്നും രേണുക അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP