Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടുവിൽ പരിശീലകൻ ഡാരൻ ലേമാനും പുറത്തേക്ക്; പന്ത് ചുരണ്ടലിന്റെ സൂത്രധാരൻ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ; സ്മിത്തിനും വാർണർക്കും ഇരുവർക്കും സാധ്യത ഒരു വർഷം വിലക്ക് മുതൽ ഉള്ള ശിക്ഷ നടപടികൾ; അടുത്ത ആഷസ് പരമ്പരയും 2019 ലോകകപ്പും ഇരുവർക്കും നഷ്ടമാകും; ഹൈദരാബാദാ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് വാർണറും പുറത്തേക്ക്

ഒടുവിൽ പരിശീലകൻ ഡാരൻ ലേമാനും പുറത്തേക്ക്; പന്ത് ചുരണ്ടലിന്റെ സൂത്രധാരൻ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ; സ്മിത്തിനും വാർണർക്കും ഇരുവർക്കും സാധ്യത ഒരു വർഷം വിലക്ക് മുതൽ ഉള്ള ശിക്ഷ നടപടികൾ; അടുത്ത ആഷസ് പരമ്പരയും 2019 ലോകകപ്പും ഇരുവർക്കും നഷ്ടമാകും; ഹൈദരാബാദാ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് വാർണറും പുറത്തേക്ക്

മെൽബൺ: ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ ആകെ പിടിച്ചുലക്കുകയാണ് പന്ത് ചുരണ്ടൽ വിവാദം. ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ ഇത്രമേൽ പിടിച്ചുലച്ച വിവാദം അടുത്തൊന്നും ഉണ്ടായിട്ടില്ല. ഓസ്‌ട്രേലിയൻ സർക്കാരും മാധ്യമങ്ങളും എല്ലാം താരങ്ങൾക്കെതിരെ തിരിഞ്ഞ സമയത്ത് അടുത്ത പടിയായി കോച്ച് ഡാരൻ ലേമാനും പുറത്തേക്കുള്ള പാതയിലെന്നാണ് സൂചന.

അഞ്ചുവർഷമായി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പരിശീലകനായ ലേമാൻ 2013ലാണ് ആസ്‌ട്രേലിയയുടെ പരിശീലകനായി ചുമതലയേറ്റത്. ദക്ഷിണാഫ്രിക്കൻ മുൻ താരം മിക്കി ആർതർ ആയിരുന്നു അതുവരെ ടീമിന്റെ പരിശീലകൻ. വിദേശ കോച്ചിനെ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ലേമാന്റെ നിയമനം. ഇപ്പോൾ നാണം കെട്ടാണ് ലേമാന് കളിക്കളത്തിന്റെ പുറത്തേക്ക് പോകേണ്ടി വരുന്നത് എന്നത് ഓസ്‌ട്രേലിയൻ ക്രക്കറ്റിനും നാണക്കേടാണ്.

ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിലെ കളിക്കാരുമായും പരിശീലക സംഘവുമായും ക്രിക്കറ്റിന്റെ ഓസ്ട്രേലിയ പ്രതിനിധികൾ ഇന്ന് ചർച്ച നടത്തുമെന്നാണ് സൂചന. ക്രിക്കറ്റ് ഓസ്ട്രേലിയ നിയമിച്ച അന്വേഷണ സംഘവും ക്രിക്കറ്റ് ഓസ്ട്രേലിയ പ്രതിനിധികൾക്കൊപ്പം ചേരുമെന്നും അറിയിപ്പുണ്ട്.

കാമറൂൺ ബാൻക്രോഫ്റ്റ് സാൻഡ്‌പേപ്പർ ഉപയോഗിച്ച് പന്ത് ചുരണ്ടുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പ്രശ്ങ്ങൾ ആരംഭിച്ചത്. കാമറൂൺ ബാൻക്രോഫ്റ്റ് നടത്തി 'ചുരണ്ടൽ' നേരത്തെ നിശ്ചയിച്ചതാണെന്നും. ടീമിലെ നേതൃനിരയിലെ താരങ്ങൾക്ക് ഇത് അറിയാമായിരുന്നെന്നും സ്റ്റീവ് സ്മിത്ത് പിന്നീട് തുറന്ന് സമ്മതിച്ചിരുന്നു.

ഞങ്ങൾക്ക് മേധാവിത്വം നൽകുന്ന പ്രവർത്തിയായിരിക്കും ഇതെന്നാണ് കരുതിയത്. എന്നാൽ അത് നടന്നില്ല. എന്റെ നേതൃത്വത്തിൽ ഇത് ഒരിക്കലും ആവർത്തിക്കില്ല. ഈ സംഭവത്തെക്കുറിച്ച് കോച്ചിന് പോലും അറിയില്ലായിരുന്നു. ഞങ്ങൾ ഇതിന്റെ പേരിൽ പിടിക്കപ്പെട്ടില്ലായിരുന്നെങ്കിലും എനിക്ക് ഈ കാര്യത്തിൽ കുറ്റബോധം തോന്നുമായിരുന്നു ഒരിക്കലും കളി കൈവിടരുതെന്നാണ് ഞാൻ ചിന്തിച്ചത്. ഒട്ടും അഭിമാനിക്കാൻ അല്ല പഠിക്കാനുള്ള പാഠമാണിത്. ഈ കാര്യം ഇപ്പോൾ പറയുമ്പോഴും എനിക്ക് നാണക്കേട് തോന്നുന്നുവെന്ന് സ്മിത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

തുടർ പ്രശ്‌നം ഐ സി സിയിൽ എത്തിയതോടെ ഗുരുതരമാവുകയായിരുന്നു. തുടർന്ന് ഓസ്‌ട്രേലിയൻ സർക്കാരും ഈ പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു. കൃത്രിമം കാണിക്കാൻ നായകൻ കൂട്ടുനിന്നതിന് നടപടിയെടുക്കണമെന്നും സർക്കാർ ക്രിക്കറ്റ് ആസ്ട്രേലിയയോട് ആവശ്യപ്പെട്ടു. ക്രിക്കറ്റ് താരം രാജ്യത്തിന് അവമതിപ്പുണ്ടാക്കിയെന്നും ആസ്ട്രേലിയൻ സർക്കാർ തുറന്നടിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഓസ്ട്രേലിയൻ സർക്കാർ പ്രശ്നത്തിൽ ഇടപെടുന്നത്. സംഭവത്തിൽ ഞെട്ടലും നിരാശയും രേഖപ്പെടുത്തി ഓസീസ് പ്രധാനമന്ത്രി മാൽക്കം ടേൺബുളും രംഗത്തുവന്നിരുന്നു.

ഇതോടെ ക്യാപ്റ്റൻ സ്ഥാനം രാജി വെക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞ സ്മിത്ത് ഒടുവിൽ രാജി വെച്ച് ഒഴിയുകയായിരുന്നു, തുടർന്ന് വൈസ് ക്യാപ്റ്റനായിരുന്ന ഡേവിഡ് വാർണറും രാജി വെച്ചു. തുടർന്ന് ഐ സി സി അന്വേഷണം നടത്തുകയും ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതിനെത്തുടർന്ന് സ്മിത്തിന് ഒരു മത്സരത്തിൽ നിന്ന് വിലക്കും മാച്ച് ഫീയുടെ 100 ശതമനം പിഴയും നൽകുകയായിരുന്നു. എന്നാൽ ഇതിനെതിരെ ഹർഭജൻ സിങ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഐ.സി.സി. സ്വീകരിച്ച മൃദു സമീപനമാണ് ഹർഭജൻ സിങ്ങിനെ രോഷാകുലനാക്കിയത്. '2001ൽ അധികമായി അപ്പീൽ ചെയ്തു എന്നു ചൂണ്ടിക്കാട്ടി ആറ് ഇന്ത്യൻ താരങ്ങളെ വിലക്കിയിരുന്നു. 2008ൽ സിഡ്നിയിലെ മങ്കിഗേറ്റ് വിവാദത്തിൽ കുറ്റക്കാരനല്ലെങ്കിലും മൂന്ന് മത്സരങ്ങളിൽ നിന്നാണ് എനിക്ക് വിലക്ക് ലഭിച്ചത്. ഇതെന്ത് പല ആളുകൾക്ക് പല നിയമങ്ങളാണോ ഐ.സി.സി. സ്വീകരിക്കുന്നത്' എന്നാണ് ബാജി ചോദിച്ചത്.

സമാന പ്രതികരണങ്ങളുമായി നിരവധി കളിക്കാരാണ് രംഗത്തെത്തിയത്. ഇതോടെ കളിക്കാർ കൂടുതൽ സമ്മർദത്തിലാവുകയായിരുന്നു, തുടർന്ന് ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് സ്മിത്ത് രാജി വെച്ച ഒഴിയുകയായിരുന്നു. തുടർന്ന് ഡേവിഡ് വാർണറും ഹൈദരാബാദ് ക്യാപ്റ്റൻ സ്ഥാനം രാജി വെച്ചു. ഒരു തവണ ഹൈദരാബാദിന് ഐ പി എൽ ട്രോഫി നേടിക്കൊടുത്ത താരമാണ് ഡേവിഡ് വാർണർ.

ഓസ്ട്രേലിയൻ ക്രിക്കറ്റിനും രാജ്യത്തിന് കനത്ത നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ഇരുവർക്കുമെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ക്രിക്കറ്റ് ഓസ്ട്രേലിയയോടു നേരിട്ട് ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്. പെരുമാറ്റച്ചട്ടങ്ങളിലെ ഗുരുതര ലംഘനമാണ് താരങ്ങൾ നടത്തിയിട്ടുള്ളത്. ക്രിക്കറ്റിൽ നിന്നുള്ള ആജീവനാന്ത വിലക്കാണ് ഇത്തരം ലംഘനങ്ങൾക്ക് ഓസീസ് ക്രിക്കറ്റ് നിയമത്തിലുള്ളത്. ഇതോടെ ഇരുതാരങ്ങളുടെയും ക്രിക്കറ്റ് കരിയറിനു അന്ത്യമാകും

അത് സമയം ആഷസ് ടെസ്റ്റിനിടെ പന്തിൽ കൃത്രിമം കാണിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം ചതിപ്രയോഗം നടത്തിയിരിക്കാമെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് ഇംഗ്ലീഷ് പേസ് ബൗളർ സ്റ്റൂവർട്ട് ബ്രോഡ്. ആഷസ് ടെസ്റ്റിനിടെ ഓസീസ് പേസർമാർ യഥേഷ്ടം റിവേഴ്‌സ് സ്വിംഗുകളും ഓഫ്, ഇൻ സ്വിംഗറുകളും എറിഞ്ഞതാണ്. ഒരിക്കലും സാധിക്കില്ലാത്ത സാഹചര്യത്തിൽപോലും അവർ പന്ത് റിവേഴ്‌സ് സ്വിങ് ചെയ്യിപ്പിച്ചു. പിന്നെന്തിനാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വേറൊരു തന്ത്രം പ്രയോഗിച്ചത്. സ്റ്റീവ് സ്മിത്ത് പറഞ്ഞതുപോലും അവർ ആദ്യമായാണ് ഇത്തരമൊരു പ്രയോഗം നടത്തുന്നതെന്നാണ്. എന്നാൽ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ചെയ്തതുപോലെ ആഷസിനിടെ ഓസ്‌ട്രേലിയ പന്തിൽ കൃത്രിമം കാണിച്ചോ എന്നതിനു തെളിവില്ലെന്ന് ബ്രോഡ് പറഞ്ഞു.

അതേ സമയം പന്തുചുരണ്ടൽ വിവാദം ആദ്യം കണ്ട് പിടിച്ചത് മുൻ ദക്ഷിണാഫ്രിക്കൻ താരം ഫാനി ഡിവില്യേഴ്സാണ്. ഓസീസ് ബൗളർമാർക്ക് 30-ാം ഓവറിനു മുമ്ബ് തന്നെ റിവേഴ്സ് സ്വിങ് കിട്ടുന്നത് കണ്ട താൻ ഞെട്ടിയെന്നും അതെങ്ങനെയെന്നു ചിന്തിച്ചു തലപുകച്ചപ്പോഴാണ് ഇതിനു പിന്നിൽ കള്ളക്കളിയുണ്ടായേക്കാമെന്ന സംശയം തോന്നിയതെന്നും അദ്ധേഹം പറഞ്ഞു.

ഉടൻ തന്നെ ക്യാമറ കൈകാര്യം ചെയ്യുന്നവരോട് ഓസ്ട്രേലിയൻ താരങ്ങളുടെ ഓരോ നീക്കവും സൂക്ഷ്മമായി റെക്കോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. ഇതോടെ ഓസീസ് താരങ്ങളുടെ നീക്കങ്ങൾക്കു പിന്നാലെ ക്യാമറക്കണ്ണുതുറന്നു. ഇതറിയാതെ പന്തു ചുരണ്ടിയ കാമറൂൻ ബാൻക്രോഫ്റ്റ് തൊണ്ടിസഹിതം പിടിയിലാകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP