Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോട്ടോർ ബൈക്കിൽ പറപറക്കുന്ന ശീലക്കാരനായിരുന്നു; മരിക്കുന്നെങ്കിൽ അത് മൈതാനത്ത് വീണിട്ടായിരിക്കണം എന്നുപറയാറുണ്ടായിരുന്നു; അദ്ദേഹം മരണത്തെ സ്വയം വരിക്കില്ല; വി.പി.സത്യന്റേത് അപകടമരണമെന്ന് വെളിപ്പെടുത്തി ഭാര്യ അനിത

മോട്ടോർ ബൈക്കിൽ പറപറക്കുന്ന ശീലക്കാരനായിരുന്നു; മരിക്കുന്നെങ്കിൽ അത് മൈതാനത്ത് വീണിട്ടായിരിക്കണം എന്നുപറയാറുണ്ടായിരുന്നു; അദ്ദേഹം മരണത്തെ സ്വയം വരിക്കില്ല; വി.പി.സത്യന്റേത് അപകടമരണമെന്ന് വെളിപ്പെടുത്തി ഭാര്യ അനിത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'ഈ കടുംകൈ ചെയ്യുന്നതിൽ ദുഃഖമുണ്ട്. നിങ്ങളെ അവസാനമായി കാണണമെന്നുണ്ടായിരുന്നു. പക്ഷേ, അപ്പോൾ ഈ തീരുമാനം മാറ്റേണ്ടിവന്നേക്കാം. അതുകൊണ്ട്, എന്നോടു ക്ഷമിക്കുക' - ജീവിതം അവസാനിപ്പിക്കുന്നതിനു മുൻപ്, ഫുട്ബോൾ താരം വി.പി. സത്യൻ ഭാര്യയ്ക്ക് എഴുതിയ കുറിപ്പിലെ വാചകങ്ങൾ ഇങ്ങനെയാണു തുടങ്ങുന്നത്. സമയം 8.45 എന്നു രേഖപ്പെടുത്തിയ കത്ത് പല്ലാവരം സബർബൻ റയിൽവേ സ്റ്റേഷനിൽനിന്നു പൊലീസാണ് സഹപ്രവർത്തകർക്കു നൽകിയത്. സത്യന്റെ ജീവിതം ക്യാപ്റ്റൻ എന്ന സിനിമയായി ഇറങ്ങിയതോടെയാണ് ആ ഉശിരൻ പ്രതിരോധ താരം ആരാധകമനസുകളിൽ വീണ്ടും നിറഞ്ഞത്.

എന്നാൽ, സത്യൻ സ്വയം ജീവനൊടുക്കിയെന്ന് വിശ്വാസിക്കുന്നില്ല ഭാര്യ അനിത.മനോരമ ന്യൂസിന്റെ മനസ് എന്ന പരിപാടിയിലാണ് വി.പി.സത്യന്റെ അക്കാലത്തെ മാനസികാവസ്ഥ അനിത ഓർത്തെടുത്തത്.വിപി സത്യന് ആദ്യം മുതൽ തന്നെ ആത്മഹത്യ പ്രവണതയുണ്ടായിരുന്നുവെന്ന് അനിത തുറന്നു പറഞ്ഞു. കൂടാതെ പല തവണ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നരുന്നുവെന്നും എന്നാൽ അവസാന നിമിഷം അദ്ദേഹം അതിൽ നിന്നൊക്കെ പിന്മാറുകയും ചെയ്യുമായിരുന്നെന്ന് അനിത പറഞ്ഞു. എന്നാൽ പലരും പറയും പോലെ അദ്ദേഹത്തിന് ഒരിക്കലും ആത്മഹത്യ ചെയ്യാൻ സാധിക്കില്ലെന്നാണ് വിശ്വാസം.മോട്ടോർ ബൈക്കിൽ പറപറക്കുന്ന ശീലക്കാരനായിരുന്ന സത്യൻ മരണത്തെ സ്വയംവരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല, മരിക്കുന്നെങ്കിൽ അത് മൈതാനത്ത് വീണിട്ടായിരിക്കണം എന്നു സത്യേട്ടൻ പറയാറുണ്ടായിരുന്നു

സത്യേട്ടന് ഡിപ്രഷനാണെന്ന് തനിക്ക് ആദ്യം മനസിലായിട്ടില്ലായിരുന്നു. ആദ്യമൊക്കെ മാറ്റം സ്വാഭാവികമാണെന്നാണ് കരുതിയത്. പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നിട്ട് ഇതൊക്കെ തന്നോട് വന്നു പറയുമായിരുന്നു. മദ്യം ഉപയോഗിക്കാത്ത ആളായിരുന്നു അദ്ദേഹം. പിന്നീട് അദ്ദേഹം മദ്യത്തിന് അടിമപ്പെടുകയായിരുന്നു. പതിയെ പതിയെ അദ്ദേഹം ജീവനു തുല്യം സ്‌നേഹിച്ചിരുന്ന ഫുട്‌ബോൾ കളിയോടുവരെ താൽപര്യം നഷ്ടപ്പെട്ട് തുടങ്ങി.

ഫുട്‌ബോളിനെ അദ്ദേഹം തന്റെ പ്രാണനോടാണ് ചേർത്ത് വെച്ചിരുന്നത്. എന്നാൽ പിന്നീട് അതിനോടുള്ള താൽപര്യം കുറഞ്ഞു വരുന്നതായി തോന്നി. അദ്ദേഹത്തെ ഫുട്‌ബോൾ ടീമിൽ അക്ടീവ് റെസ്റ്റ് എന്നായിരുന്നു വിളിച്ചിരുന്നത്. ഒരു മത്സരം കഴിഞ്ഞാൽ വിശ്രമിക്കാനായി ഒന്നോ രണ്ടോ ദിവസം മാത്രമായിരുന്നു അദ്ദേഹം അനുവദിക്കാറുള്ളത്. എന്നാൽ വിഷാദരോഗം അദ്ദേഹത്തെ കീഴ്‌പ്പെടുത്തിയപ്പോൾ വിശ്രമ ദിവസങ്ങളുടെ എണ്ണം കൂടിയിരുന്നു. ഒന്നോ രണ്ടോ ദിവസം എന്നുള്ളത് നാലും അഞ്ചും ദിവസമായി കൂടിയെന്നും അനിത പറഞ്ഞു.

മദ്യത്തിന് അടിമപ്പെട്ട് തുടങ്ങിയ സമയത്തും അനിത അദ്ദേഹത്തിനോടൊപ്പം തന്നെ ഉണ്ടായിരുന്നുവെന്ന് ആ വാക്കുകളിൽ നിന്ന് വ്യക്തമായിരുന്നു. മദ്യം വാങ്ങാൻ വരെ അദ്ദേഹത്തിനോടൊപ്പം പോയിട്ടുണ്ടെന്നും അവർ പറഞ്ഞു. ആ അവസരത്തിൽ പലരും തന്നോട് ചോദിച്ചിരുന്നു എന്തിനാണ് ഒപ്പം താമസിക്കുന്നത് ഉപേക്ഷിച്ചിട്ട് പോയിക്കൂടെ എന്ന്. മദ്യത്തിന് അടിമപ്പെട്ട് തുടങ്ങിയപ്പോൾ സുഹൃത്തുക്കൾ പലരും അദ്ദേഹത്തെ വിട്ട് അകന്ന് പോയിരുന്നു. അവസാനം താനും സത്യേട്ടനു മാത്രമായി എന്നും അനിത പറഞ്ഞു.

ചില സങ്കടങ്ങൾ സത്യനെ അലട്ടിയിരുന്നു.ജി.വി.രാജാ അവാർഡടക്കമുള്ള പല ബഹുമതികളും ലഭിക്കുകയും ഇന്ത്യൻ ഫുട്‌ബോൾ നായകപദവി നൽകി ആദരിക്കുകയും ചെയ്തപ്പോഴും രണ്ടു പതിറ്റാണ്ട് പന്തു കളിച്ച, സി ലൈസൻസ് നേടിയ കോച്ച്കൂടിയായ ആ മലയാളി ഒരുതവണ പോലും അർജുന അവാർഡിനു പരിഗണിക്കപ്പെട്ടില്ല. ടീമുകൾ വിജയം വരിക്കുമ്പോഴും കളിക്കാർ ആദരിക്കപ്പെടാത്ത പരിഭവം സത്യൻ മറച്ചുവച്ചില്ല. പക്ഷേ അതു പരാതിയായി ആരോടും പറഞ്ഞില്ല

സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ടാണ് അദ്ദേഹം മരണത്തിനു കീഴടങ്ങിയതെന്നു തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരുപാട് കഥകളും പുറത്തു വന്നിരുന്നു. ഈ വാർത്തകളെ തള്ളി അനിത സത്യൻ രംഗത്തെത്തിയിരുന്നു. ആത്മഹത്യ പ്രവണത ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് ഒരിക്കലും തന്നെ വിട്ട് പോകാൻ സാധിക്കുകയില്ല. അദ്ദേഹത്തിന്റേത് അപകട മരണമായിരുന്നുവെന്നും അനിത പറഞ്ഞു. മരണ ശേഷം അദ്ദേഹത്തിന്റെ മൃതദേഹം താൻ കണ്ടിരുന്നു. അത്മഹത്യ ചെയ്തതു പോലെയല്ലായിരുന്നു അത്. അദ്ദേഹം മരിച്ചത് പകൽ 11 മണിക്കാണ്. ആരും പകൽ സമയത്ത് തീവണ്ടിക്ക് മുന്നിൽ ചാടുമെന്ന് തോന്നുന്നില്ലെന്നു അനിത പറഞ്ഞു.

കടപ്പാട്: ഫിലിമീ ബീറ്റ് മലയാളം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP