Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിങ്ങളുടെ ഭർത്താവിന് അവിഹിതബന്ധമുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം? കള്ളക്കാമുകന്മാരെ തിരിച്ചറിയാൻ ഈ ആറ് കാര്യങ്ങൾ പ്രത്യേകം ഉപയോഗിക്കുക

നിങ്ങളുടെ ഭർത്താവിന് അവിഹിതബന്ധമുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം? കള്ളക്കാമുകന്മാരെ തിരിച്ചറിയാൻ ഈ ആറ് കാര്യങ്ങൾ പ്രത്യേകം ഉപയോഗിക്കുക

 നിങ്ങളുടെ ഭർത്താവിന് മറ്റാരോടെങ്കിലും ബന്ധമുള്ളതായി നിങ്ങൾക്ക് സംശയമുണ്ടോ? വെറുതെ സംശയിക്കുന്നതിന് മുമ്പ് അതറിയാനുള്ള ചില സൂത്രപ്പണികളുണ്ടെന്ന് മനഃശാസ്ത്രജ്ഞർ പറഞ്ഞു. എത്ര ആത്മാർഥമായാണ് പങ്കാളികൾ പരസ്പരം സ്‌നേഹിക്കുന്നതെങ്കിലും ചിലപ്പോഴൊക്കെ ആർക്കെങ്കിലുമൊരു ചാഞ്ചല്യമുണ്ടായേക്കാമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. ആറ് കാര്യങ്ങളാണ് ഭർത്താവിന്റെ അവിഹിത ബന്ധത്തിന്റെ സൂചനകളായി പരിഗണിക്കാവുന്നതെന്ന് ഡോ. ആമി ഇവേഴ്‌സൺ പറയുന്നു.

ഭർത്താവിന്റെ കുടുംബപാരമ്പര്യം എങ്ങനെയുള്ളതാണെന്ന് ആദ്യം മനസ്സിലാക്കുക. രക്ഷിതാക്കളുടെ ബന്ധത്തിൽ ഉലച്ചിലുണ്ടാവുകയോ, അവർക്കാർക്കെങ്കിലും മറ്റൊരു ബന്ധമുണ്ടായിരിക്കുകയോ ചെയ്താൽ, അത് അയാളിലേക്കും പകർന്നിട്ടുണ്ടാവാം. ഇത്തരം സാഹചര്യങ്ങളിൽ വളർന്നുവന്ന ഒരാൾക്ക് അവിഹിതബന്ധമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഭർത്താവിന് മുമ്പെന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്നതും നിർണായകമാണ്. ഡേറ്റിങ് ആപ്പുകളും ലൈംഗികച്ചുവയുള്ള സന്ദേശങ്ങളയക്കലും നീലച്ചിത്രങ്ങൾ കാണുന്ന ശീലവും ഉണ്ടോ?. ലൈംഗികാസക്തി കൂടുതലുള്ളയാളാണെങ്കിലും അവിഹിത ബന്ധത്തിലേക്ക് പോകാൻ സാധ്യതയേറെയാണ്. അവിഹിത ബന്ധം പുലർത്തുന്ന സുഹൃത്തുക്കളുമായുള്ള ഇടപഴകലും അത്തരമൊരു ബന്ധത്തിലേക്ക് നയിക്കാനുള്ള സാധ്യത കൂട്ടും.

അവിഹിത ബന്ധങ്ങൾ പലപ്പോഴും സെക്‌സ് മാത്രം ആഗ്രഹിച്ചുണ്ടാകുന്നതായിരിക്കില്ല. അത് പലതിൽനിന്നുമുള്ള രക്ഷപ്പെടലായും ഉപയോഗിച്ചേക്കാം. ജോലിസ്ഥലത്തെ സമ്മർദത്തിൽനിന്നുള്ള രക്ഷയ്ക്കായും മറ്റൊരു ബന്ധത്തെ ആശ്രയിക്കുന്നവരുണ്ട്. ജോലിയിൽ്‌സഥാനക്കയറ്റമോ മറ്റോ ലഭിക്കുന്നതിലൂടെ കൈവരുന്ന അമിതാത്മവിശ്വാസവും മറ്റൊരു ബന്ധത്തിലേക്ക് നയിച്ചെന്നിരിക്കാം. ഉറ്റബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മരണമുണ്ടാക്കുന്ന ആഘാതവും മറ്റൊരു ബന്ധത്തിലേക്ക് വഴിവെക്കാം.

സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ചാലും അവിഹിത ബന്ധമുണ്ടോ എന്ന് തിരിച്ചറിയാനാകും. മുമ്പത്തേക്കാൾ കണ്ണാടിയുടെ മുന്നിൽ ചെലവഴിക്കുകയോ സൗന്ദര്യ വർധക വസ്തുക്കളിൽ മുമ്പില്ലാത്തവിധം താത്പര്യം പ്രകടിപ്പിക്കുകയോ ചെയ്താൽ ന്യായമായും സംശയിക്കാവുന്നതാണ്. വേഷവിധാനത്തിലും മറ്റും അമിത ശ്രദ്ധ പുലർത്തുക. ഫോണിൽ സംസാരിക്കുമ്പോൾ പങ്കാളിയുടെ സാന്നിധ്യം ഒഴിവാക്കുക, അടക്കിപ്പിടിച്ച് സംസാരിക്കുക, സാമൂഹിക മാധ്യമങ്ങളിൽ കൂടുതലായി ഇടപഴകുക തുടങ്ങിയവയൊക്കെ സൂചനകളാണ്.

നിങ്ങളെക്കുറിച്ചുള്ള ഭർത്താവിന്റെ അഭിപ്രായത്തിൽ പ്രകടമായ വ്യത്യാസം വരുന്നുണ്ടോ എന്നും ശ്രദ്ധിക്കുക. നിങ്ങളുടെ സൗന്ദര്യത്തെക്കുറിച്ചോ മറ്റോ പറഞ്ഞ് സ്ഥിരം പ്രശ്‌നങ്ങളും വഴക്കും സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ മറ്റാരോ അദ്ദേഹത്തിന്റ മനസ്സിലുണ്ടെന്ന് ഉറപ്പിക്കാം. കുറ്റബോധത്തിന്റെ പുറത്താകാം ഇത്തരം വഴക്കുകളിലേറെയും ഉണ്ടാവുന്നത്. നിങ്ങളുടെ ലൈംഗിക ജീവിതത്തെയും അത് ബാധിച്ചുതുടങ്ങും.

അവഗണിക്കപ്പെടുന്നു എന്ന തോന്നലുണ്ടാകുമ്പോഴാണ് മറ്റൊരാശ്രയം തേടി പുരുഷൻ പോവുകയെന്ന് മനഃശാത്ര്ജ്ഞർ പറയുന്നു. അതുകൊണ്ടുതന്നെ, ഭർത്താവിന് പരസ്ത്രീ ബന്ധമുണ്ടാകുന്നതിന് അദ്ദേഹത്തെ മാത്രം കുറ്റം പറയുന്നതിൽ അർഥമില്ല. നിങ്ങളുടെ ജീവിതത്തിൽ സമീപകാലത്തുണ്ടായ മാറ്റം നിങ്ങൾകൂടി പരിശോധിക്കുക. നിങ്ങൾക്ക് ഭർത്താവിനെ ശ്രദ്ധിക്കാൻ സമയം കിട്ടാതെ വരികയോ കൂടുതൽ സമയം മറ്റെന്തെങ്കിലും കാര്യത്തിൽ ചെലവിടാൻ തുടങ്ങുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതും ഭർത്താവിനെ മറ്റൊരു ബന്ധത്തിലേക്ക് നയിക്കാമെന്ന് വിലയിരുത്തപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP