Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഞാൻ ജഡ്ജിമാർക്ക് കോഴ കൊടുത്ത് കലാതിലക പട്ടം നേടാൻ റിസൽറ്റ് അട്ടിമറിച്ചിട്ടില്ല; ആരോപണം ഉന്നയിക്കുന്നവർ അതുതെളിയിക്കണം; മാധ്യമങ്ങൾ വാർത്ത വളച്ചൊടിച്ചു; സത്യം തെളിയിക്കാൻ ഏതന്വേഷണത്തിനും തയ്യാറെന്നും മഹാലക്ഷ്മി ഫേസ്‌ബുക്ക് ലൈവിൽ; കേരള സർവകലാശാല കലോൽസവം സമാപിച്ചിട്ടും കലാതിലക പട്ട വിവാദം കെട്ടടങ്ങുന്നില്ല

ഞാൻ ജഡ്ജിമാർക്ക് കോഴ കൊടുത്ത് കലാതിലക പട്ടം നേടാൻ റിസൽറ്റ് അട്ടിമറിച്ചിട്ടില്ല; ആരോപണം ഉന്നയിക്കുന്നവർ അതുതെളിയിക്കണം; മാധ്യമങ്ങൾ വാർത്ത വളച്ചൊടിച്ചു; സത്യം തെളിയിക്കാൻ ഏതന്വേഷണത്തിനും തയ്യാറെന്നും മഹാലക്ഷ്മി ഫേസ്‌ബുക്ക് ലൈവിൽ; കേരള സർവകലാശാല കലോൽസവം സമാപിച്ചിട്ടും കലാതിലക പട്ട വിവാദം കെട്ടടങ്ങുന്നില്ല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:കേരള സർവകലാശാല കലോൽസവത്തെ പിടിച്ചുകുലുക്കിയ കലാതിലകപ്പട്ട വിവാദത്തിന് പുതിയ മാനങ്ങൾ നൽകി കലാകാരിയായ മഹാലക്ഷ്മി ആരോപണങ്ങളെ പ്രതിരോധിക്കാൻ രംഗത്തെത്തി. താൻ ആർക്കും കോഴ കൊടുത്ത് ഫലം അട്ടിമറിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നുമാണ് സീരിയൽ താരം കൂടിയായ മഹാലക്ഷ്മി ഫേസ്‌ബുക്ക് ലൈവിലൂടെ പറഞ്ഞത്. മാധ്യമങ്ങൾ നിജസ്ഥിതി അറിയാതെ വാർത്ത വളച്ചൊടിക്കുകയായിരുന്നെന്നും അവർ പറഞ്ഞു.മഹാലക്ഷ്മിയുടെ ഗുരുവായ ഉഷ തെങ്ങിൻതൊടിയിലും ലൈവിൽ പങ്കെടുത്തു.

സീരിയൽ നടി കൂടിയായ മഹാലക്ഷ്മിക്ക് കലാതിലക പട്ടം ലഭിക്കാൻ മത്സരഫലം തിരുത്തിയെന്ന വിദ്യാർത്ഥികളുടെ ആരോപണം ഉയർന്നതോടെയാണ് സംഭവം ചർച്ചയായത്. കഴിഞ്ഞ നാല് ദിവസമായി കൊല്ലത്ത് നടന്നുവന്നിരുന്ന കലോത്സവം ശനിയാഴ്ച സമാപിക്കാനിരിക്കെയാണ് വിവാദം ഉണ്ടായത്. അവസാന ദിവസം നടന്ന കുച്ചിപ്പുടിയുടെയും കഥാപ്രസംഗത്തിന്റെയും മത്സരഫലത്തെ ചൊല്ലിയായിരുന്നു തർക്കം. നേരത്തെ ഫലം പ്രഖ്യാപിച്ച ഈയിനങ്ങളിൽ പിന്നീട് സീരിയൽ നടിയായ വിദ്യാർത്ഥിനിക്ക് വേണ്ടി മത്സരഫലം തിരുത്തിയെന്ന് ആക്ഷേപം ഉയർന്നു.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ വിദ്യാർത്ഥിനിയും സീരിയൽ-ടിവി താരവുമാണ് മഹാലക്ഷ്മി. ഇവർക്കായി മത്സരഫലം അട്ടിമറിച്ചെന്നാണ് മറ്റു വിദ്യാർത്ഥികൾ ആരോപിച്ചത്,. ഇതോടെ മറ്റു കോളേജിലെ വിദ്യാർത്ഥികൾ കലോത്സവ വേദിയിൽ പരസ്യ പ്രതിഷേധം സംഘടിപ്പിച്ചു. നേരത്തെ ഈ രണ്ട് മത്സരയിനങ്ങളിലും ആദ്യ മൂന്നു സ്ഥാനങ്ങളിൽ പോലും എത്തിയിരുന്നില്ല മഹാലക്ഷ്മിയെന്നും ഫലം തിരുത്തി ഒന്നാം സ്ഥാനം നൽകിയെന്നും ആയിരുന്നു ആക്ഷേപം.

കലോത്സവത്തിൽ ഇത് കല്ലുകടിയായതോടെ നടി മഹാലക്ഷ്മിക്ക് നൽകിയ കലാതിലക പട്ടം തിരിച്ചുപിടിച്ച് പകരം മാർ ഇവാനിയോസിലെ തന്നെ രേഷ്മയെ പുതിയ കലാതിലകമായി പ്രഖ്യാപിച്ച് അധികൃതർ തിരുത്തി.

മഹാലക്ഷ്മിയുടെ വാക്കുകൾ:

'യൂണിവേഴ്‌സിറ്റി കലോൽസവം ഇത് എന്റെ അഞ്ചാമത്തെ വർഷമാണ്.എംഎ ഫൈനൽ ഇയറാണ്.ഡിഗ്രി ഫൈനൽ ആയിരുന്നപ്പോൾ കലാതിലകപ്പട്ടം നേരത്തെ കിട്ടിയതാണ്.അവസാന വർഷമായതുകൊണ്ട് തന്നെ 7 ഇവന്റ്‌സിൽ മൽസരിക്കുന്നില്ലായെന്ന് ഞാൻ കോളേജിൽ പറഞ്ഞതാണ്.എന്നാൽ, മാർ ഇവാനിയോസ് കലോൽസവത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കോളേജ് ആയതുകൊണ്ടും ്അഞ്ചുവർഷം ഈ കോളേജിൽ പഠിച്ചതായതുകൊണ്ടും ഗുരുക്കന്മാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് 7 മൽസരങ്ങളിൽ പങ്കെടുത്തത്.എനിക്ക് തൃപ്തികരമല്ലാത്ത കുറെ റിസൽറ്റ്‌സ് വന്നപ്പോൾ അപ്പീലിന് പോയിരുന്നു.സ്‌റ്റേജിൽ നന്നായി പ്രകടനം കാഴ്ച വയ്ക്കുക എന്നതല്ലാതെ റിസൽറ്റിന് പിന്നാലെ പോകണമെന്ന് ചിന്തയുണ്ടായിരുന്നില്ല.അപ്പീലിന് കൊടുക്കുന്നത് കോളേജുകാരാണ്.

പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. രേഷ്മയും ഞാനും നല്ല ഫ്രണ്ടസാണ് ..ബാച്ച് മാറ്റ്‌സാണ്.അവൾ എംകോം. ഞാൻ എംഎ.ഞാനും അവളും നല്ല ഫ്രണ്ടസാണ്. നിങ്ങൾ മാധ്യമങ്ങൾ വെറുതെ സത്യം അറിയാതെ പ്രതികരിക്കുകയാണ്. രേഷ്മയ്ക്ക് കലാതിലക പട്ടം കിട്ടുന്നതിൽ എനിക്ക് സന്തോഷമേയുള്ളു.അപ്പീൽ ഇല്ലാതെ തന്നെ എനിക്ക് 15 പോയിന്റാണ് ഉണ്ടായിരുന്നത്.എന്നാൽ ചില ചാനലുകൾ എനിക്ക് 5 പോയിന്റ് മാത്രമാണുള്ളതെന്ന് കാര്യമറിയാതെ പറഞ്ഞു.ഭരതനാട്യച്ചിന് തേഡ്,മിമിക്രി, കഥാപ്രസംഗം,ഫോക് ഡാൻസ് സെക്കൻഡ് പ്രൈസ്,നങ്ങ്യാർക്കൂത്തിന് ഫസ്റ്റ്.എ്ല്ലാം കൂടി അപ്പീലില്ലാതെ 15 പോയിന്റ് ഉണ്ട്.

രേഷ്മയ്ക്ക് നാല് ഇവന്റ്‌സുണ്ട്. ഗസൽ, ഹിന്ദുസ്ഥാനി, ക്ലാസിക്കൽ മ്യൂസിക്, ലൈറ്റ് മ്യൂസിക് ഇതിനെല്ലാം മൽസരിച്ചിട്ട് രേഷ്മയ്ക്ക് 16 പോയിന്റാണുള്ളത്.ഞങ്ങൾക്ക് തന്നെ കിട്ടുന്നതിൽ സന്തോഷം മാത്രമേയുള്ളു.ഞാൻ കലാതിലകത്തിന് വേണ്ടി ലക്ഷ്യമിട്ടല്ല ഇറങ്ങിയത്.ചാനലുകാർ ഇതിനെ വളച്ചൊടിച്ചു.കഥാപ്രസംഗത്തിനും കുച്ചിപുഡിക്കും ഞാൻ അപ്പീൽ കൊടുത്തതിൽ..ഈ കഥാപ്രസംഗത്തിന് എനിക്ക് സെക്കൻഡ്..കഴിഞ്ഞ വട്ടം ഞാൻ കഥാപ്രസംഗം മൽസരിച്ചിരുന്നില്ല.അതിന് മുമ്പ് ഫസ്‌ററായിരുന്നു കഥാപ്രസംഗത്തിന്.എല്ലാ വർഷവും സമ്മാനം കിട്ടുന്ന ഇവന്റാസായതുകൊണ്ടാണ് തൃപ്തികരമല്ലാത്ത ഫലം വന്നപ്പോൾ അപ്പീൽ പോയത്.കഥാപ്രസംഗം അപ്പീൽ പോയപ്പോൾ,സെക്കൻഡ് ഫസ്റ്റായി.ഒരു പ്രൈസും ഇല്ലാതിരുന്ന റാണി മോനിച്ചന് തേഡും കിട്ടി.തേഡ് പ്രൈസ് കിട്ടിയ കുട്ടിയും ഫസ്റ്റ് പ്രൈസായിരുന്ന മെറിനും... അത് പോലെ കുച്ചിപുഡിക്ക് ഞാൻ അപ്പീൽ കൊടുത്തപ്പോൾ വിദ്യാ വിജയൻ അങ്ങനെ ചിലരൊക്കെ എനിക്കെതിരെ തിരിഞ്ഞു.ഞാനെന്താ തെററു ചെയ്തതതെന്ന് മനസ്സിലാകുന്നില്ല.

ഞാൻ കോഴ കൊടുത്തെന്നോ, അട്ടിമറിച്ചെന്നോ ആരോപിക്കുന്ന നിങ്ങൾ തന്നെ തെളിയിക്കൂ. ഞാൻ എന്തു തെറ്റാണ് ചെയ്തതെന്ന്.ഏതന്വേഷണത്തിനും തയ്യാറാണ്.കാരണം എന്റെ നിരപരാധിത്വം എനിക്ക് തെളിയിക്കണം.സത്യം വിളിച്ചുപറയണമെന്നുണ്ട്. എന്നാൽ ആരും അത് ശ്രദ്ധിച്ചില്ല. സത്യം അറിയാതെ ഇങ്ങനെ പറയരുത്.അവിടെ കുട്ടികൾ ബഹളമുണ്ടാക്കുമ്പോൾ ഞാൻ നൃത്ത പരിശീലനത്തിലായിരുന്നു. എന്നോട് വിളിച്ച് സ്ഥിരീകരിക്കാതെ വാർത്ത കൊടുത്തത് ശരിയായില്ല.'

ഉഷാ തെങ്ങിൻ തൊടിയിലിന്റെ വാക്കുകൾ:

'കലാകുടുംബത്തിൽ നിന്ന് വന്ന കഴിവുള്ള കലാകാരിക്ക് ഇത്രയും അധിക്ഷേപം നേരിടേണ്ടി വരിക സങ്കടകരമാണ്.കേരള സർവകലാശാല കലോൽസവത്തിൽ ജഡ്ജിമാരെ സ്വാധീനിച്ചും പണം ഒഴുക്കിയുമാണ് കലാതിലക പട്ടം നേടാൻ ശ്രമിച്ചതെന്നും മറ്റും കാമ്പില്ലാത്ത ആരോപണങ്ങൾ ചൊരിഞ്ഞു.എന്താണ് സംഭവിച്ചതെന്ന് മഹാലക്ഷ്മിയോട് ആരാഞ്ഞതിന് ശേഷമാണ് മാധ്യമങ്ങൾ വാർത്ത കൊടുക്കേണ്ടിയിരുന്നത്.

സെലിബ്രിറ്റിയായിട്ടുള്ള, ലോകമറിയുന്ന കുഞ്ഞിനെ താറടിച്ച് കാണിക്കുകയാണ്.കിട്ടിയ അവസരം എല്ലാവരും മുതലാക്കിയെന്നതാണ്.ഒരുനാണയമുണ്ടെങ്കിൽ അതിന് രണ്ടുവശങ്ങൾ ഉണ്ട്.കരയുന്ന കുഞ്ഞിനേ പാലുള്ളു എന്നുള്ളതല്ല. ആ കുട്ടിയോട് കൂടു ചോദിക്കാമായിരുന്നു.. എന്താണ് അവിടെ സംഭവിച്ചത്.അവൾ ഏഴെണ്ണത്തിൽ മാറ്റുരച്ചതാണ്.അങ്ങനെ കലാതിലകം കിട്ടണമെന്ന കുട്ടിയാണെങ്കിൽ അവൾക്ക് രണ്ടെണ്ണത്തിൽ അവൾക്ക് ഒരു മാർക്കും കൊടുത്തിട്ടില്ലായിരുന്നു.അങ്ങനെയാണെങ്കിൽ അതിനൊക്കെ അപ്പീൽ പോവില്ലേ?ഒന്നിനും പോയിട്ടില്ല. പക്ഷേ, ഏതോ രണ്ടെണ്ണത്തിന് അപ്പീൽ പോയി ..ആ കുട്ടിക്ക് അതിന് മാർക്ക് കിട്ടി.ഒരു പ്രൈസ് പോലും ഇല്ലാത്ത ഈ പറയുന്ന കുട്ടികൾ അപ്പീലിന് പോയപ്പോൾ,അവർക്ക് തേഡും അതൊക്കെ കിട്ടിയപ്പോൾ,സെക്കൻഡ് സ്ഥാനത്തുള്ള കുട്ടി അപ്പീലിന് പോയി. അതിലെന്താ തെറ്റ്?

എല്ലാവരും അപ്പീലിന് പോയിട്ടാണ് അവരുടേതായ മാർക്കുകൾ നേടിയെടുക്കുന്നത്.ജഡ്ജിമാർ പറയുന്നതല്ല. സർക്കാർ തന്നെ ഇരുത്തിയിരിക്കുന്നതാണ് പരാതികൾ കേൾക്കാനുള്ള സമിതി.എന്നിട്ട് ആ കുട്ടി അത് തിരുത്തി ഇതു തിരുത്തി.. അങ്ങനെ തേജോവധം ചെയ്യുകയാണ് ആ കുട്ടിയെ.ഈ കുട്ടിക്ക് ഇനിയൊരു കലാതിലക പട്ടം കിട്ടിയിട്ട് വേണോ സ്റ്റാറാകാൻ?ചില ചാനലുകൾ കാട്ടിയത് ഒരു സ്ഥാനത്തുമില്ലാതെയാണ് ഈ കുട്ടി അപ്പീലിന് പോയതെന്നാണ്.അതൊന്നും ശരിയല്ല. നവിജ സ്ഥിതി അറിഞ്ഞിട്ട് മാത്രം വാർത്തകൾ കൊടുക്കുക.

അഞ്ച് പോയിന്റിൽ നിന്നാണ് മഹാലക്ഷ്മി ഇത്രയും പോയിന്റുകൾ നേടിയെടുത്തതെന്നും പറഞ്ഞു.അതുതന്നെ തെറ്റാണ്. 15 പോയിന്റ് നേടിയ കുട്ടിയാണ് മൽസരത്തിന് നിൽക്കുന്ന്ത്.പിന്നെ ആ കുട്ടി ആരെ സ്വാധീനിച്ചുവെന്നതിന് തെളിവുണ്ടോ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP