Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരള സർക്കാരിന്റെ പഞ്ചവത്സര പദ്ധതിയുടെ വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രഫണ്ട് എന്ന് ചിലർ അലമുറയിടുന്നത്; സഹകരണ മേഖലയ്ക്ക് 2014 മുതൽ കേന്ദ്ര ഫണ്ട് ഒന്നും ലഭിച്ചില്ലെന്ന നിലപാടിലുറച്ച് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ

കേരള സർക്കാരിന്റെ പഞ്ചവത്സര പദ്ധതിയുടെ വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രഫണ്ട് എന്ന് ചിലർ അലമുറയിടുന്നത്; സഹകരണ മേഖലയ്ക്ക് 2014 മുതൽ കേന്ദ്ര ഫണ്ട് ഒന്നും ലഭിച്ചില്ലെന്ന നിലപാടിലുറച്ച് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സഹകരണ മേഖലയ്ക്ക് 2014-15 മുതൽ 2017-18 വരെ കേന്ദ്ര ഫണ്ട് ഒന്നും ലഭിച്ചില്ലെന്ന നിലപാടിലുറച്ച് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്റ്റേറ്റ് ലിസ്റ്റിൽ വരുന്ന വിഷയമാണ് സഹകരണം. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാർ പദ്ധതി വിഹിതമായി സംസ്ഥാനങ്ങൾക്ക് പണം അനുവദിക്കാറില്ലെന്നും അഖിലേന്ത്യാ അടിസ്ഥാനത്തിൽ പ്രഖ്യാപിക്കുന്ന ചില പ്രത്യേക പദ്ധതികൾക്ക് നീക്കിവയ്ക്കാറുള്ള ഫണ്ട് കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയാത്തതാണെന്നും മന്ത്രി വ്യക്തമാക്കി. തന്റെ ഫേസ്‌ബുക്ക് പേജിലാണ് കടകംപള്ളി ഇതുമായി ബന്ധപ്പെട്ട വിശദീകരണം നൽകിയത്.

കേരള സംസ്ഥാന ആസൂത്രണ കമ്മീഷന്റെ വെബ് സൈറ്റിൽ നൽകിയിരിക്കുന്ന കേരള സർക്കാരിന്റെ പഞ്ചവത്സര പദ്ധതിയുടെ വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് ''കേന്ദ്രഫണ്ട്.. കേന്ദ്രഫണ്ട്..'' എന്ന് ചിലർ അലമുറയിടുന്നതെന്നും സംസ്ഥാന പഞ്ചവത്സരപദ്ധതിയെ കേന്ദ്രത്തിന്റേതായി തെറ്റിദ്ധരിപ്പിക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നതെന്നും കടകംപള്ളി തുറന്നടിച്ചു. 2014ൽ അധികാരത്തിലെത്തിയ ബിജെപി സർക്കാർ പഞ്ചവത്സര പദ്ധതികളെ നിർജ്ജീവമാക്കിയിരുന്നുവെന്ന് ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP