Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലെസി കഴിക്കാൻ എറണാകുളത്തെ കടകളിലേക്ക് ഓടുന്നവർ ശ്രദ്ധിക്കുക; നഗരത്തിൽ ലസ്സി വിതരണം ചെയ്യുന്ന ഗോഡൗണിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ചകൾ; തൈര് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് കൃത്രിമ പൊടികൾ; പാത്രങ്ങളിൽ പുഴുവും പട്ടി കാഷ്ഠവും; പരിശോധിച്ച ലെസി കടകൾ പൂട്ടാൻ ഉത്തരവ്

ലെസി കഴിക്കാൻ എറണാകുളത്തെ കടകളിലേക്ക് ഓടുന്നവർ ശ്രദ്ധിക്കുക; നഗരത്തിൽ ലസ്സി വിതരണം ചെയ്യുന്ന ഗോഡൗണിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ചകൾ; തൈര് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് കൃത്രിമ പൊടികൾ; പാത്രങ്ങളിൽ പുഴുവും പട്ടി കാഷ്ഠവും; പരിശോധിച്ച ലെസി കടകൾ പൂട്ടാൻ ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളത്ത് ലസ്സി കടകളുടെ ഗോഡൗണിൽ റെയ്ഡ്. വ്യത്തിഹീനമായ സാഹചര്യത്തിൽ ഉണ്ടാക്കിയ ലസ്സികൾ കണ്ടെത്തി. എറണാകുളം നഗരത്തിൽ മുഴുവൻ ലസ്സി വിതരണം ചെയ്യുന്ന ഗോഡൗണിലാണ് റെയ്ഡ്. വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ നഗരത്തിലെ എല്ലാ സ്ഥലങ്ങളിലും ലസ്സി കടകൾ തുടങ്ങിയത് ശ്രദ്ധയിൽ പെട്ട സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് ലസ്സി ഗോഡൗണിൽ റെയ്ഡ് നടന്നത്.

കൃത്രിമമായി തൈര് ഉണ്ടാക്കുന്ന പൊടികളും പുഴു വളരുന്ന ലസ്സി പാത്രങ്ങളും പട്ടി കാഷ്ഠവുമെല്ലാം കണ്ടെത്തിയതിനെ തുടർന്ന് പൊലീസിനെയും ഹെൽത്ത് ഡിപ്പാർമെന്റിനെയും അറിയിച്ചതായി ചരക്ക് സേവന നികുതി വകുപ്പ് ഉദ്യോഗസ്ഥരായ വേണുഗോപാൽ ജോൺസൺ ചാക്കോ എന്നിവർ പറഞ്ഞു.

ലസ്സികടകൾക്ക് വൻ വിറ്റുവരവ് ഉണ്ടെങ്കിലും അവയൊന്നും രജിസ്ട്രേഷൻ നടത്തുകയോ നികുതി നൽകുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ ആ ലസ്സികൾ എവിടെയാണ് ഉണ്ടാക്കുന്നത് എന്ന അന്വേഷണത്തിലാണ് ഗോഡൗൺ കണ്ടെത്തിയത്. എന്നാൽ ഇതിനുള്ളിൽ കണ്ടെത്തിയതാവട്ടെ മുഴുവൻ പഴകിയ തൈരും.

ഫുഡ് സേഫ്റ്റി വകുപ്പ് സാമ്പിളുകൾ ശേഖരിച്ച ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ഡിപ്പാർമെന്റ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP