Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗുണ്ടകൾക്ക് വർക്ക്ഷോപ്പ് ഇടിച്ചു നിരത്താൻ കുടപിടിച്ചത് പൊലീസ്; പരാതിയുമായെത്തിയ വർക്ക്ഷോപ്പുടമയായ യുവാവിനെ പൊലീസ് തടഞ്ഞുവച്ചു; സംഭവം അറിഞ്ഞ് ബന്ധപ്പെട്ട മാധ്യമപ്രവർത്തകനെ എസ്‌ഐ അസഭ്യം പറഞ്ഞു; പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കി പാലാരിവട്ടം എസ്.ഐ; ഒത്താശ ചെയ്തുകൊടുത്തത് സിപിഎം എന്നും ആരോപണം

ഗുണ്ടകൾക്ക് വർക്ക്ഷോപ്പ് ഇടിച്ചു നിരത്താൻ കുടപിടിച്ചത് പൊലീസ്; പരാതിയുമായെത്തിയ വർക്ക്ഷോപ്പുടമയായ യുവാവിനെ പൊലീസ് തടഞ്ഞുവച്ചു; സംഭവം അറിഞ്ഞ് ബന്ധപ്പെട്ട മാധ്യമപ്രവർത്തകനെ എസ്‌ഐ അസഭ്യം പറഞ്ഞു; പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കി പാലാരിവട്ടം എസ്.ഐ; ഒത്താശ ചെയ്തുകൊടുത്തത് സിപിഎം എന്നും ആരോപണം

ആർ.പീയൂഷ്

കൊച്ചി: വർക്ക്ഷോപ്പ് ഗുണ്ടകൾ പൊളിച്ചു മാറ്റുന്നു എന്ന് പരാതിപ്പെട്ട യുവാവിനെ പൊലീസ് തടഞ്ഞു വയ്ക്കുകയും വർക്ക്ഷോപ്പ് പൂർണ്ണമായും പൊളിച്ചുമാറ്റാൻ സഹായവും ചെയ്തു കൊടുത്തു. ചളിക്കവട്ടത്ത് വർക്ഷോപ് നടത്തുന്ന ചേർത്തലക്കാരൻ ബിനീഷ് എന്ന ചെറുപ്പക്കാരനെയാണ് പരാതി പറഞ്ഞതിന് സ്റ്റേഷനിൽ തടഞ്ഞ് വച്ചത്.

ഞയറാഴ്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. ചളിക്കവട്ടത്ത് പ്രവർത്തിക്കുന്ന ബിനീഷിന്റെ വർക്ക് ഷോപ്പ് ഒരു കൂട്ടം ആളുകൾവന്ന് പൊളിച്ചുമാറ്റുന്നുവെന്ന് ഫോണിൽ ഒരു സുഹൃത്ത് വിളിച്ചറിയിച്ചതിനെ തുടർന്ന് ബിനീഷ് പൊലീസ് കണ്ട്രോൾ റൂമിൽ വിളിച്ചു പരാതിപ്പെട്ടു. അൽപ്പം കഴിഞ്ഞപ്പോൾ പാലാരിവട്ടം സ്റ്റേഷനിൽ നിന്നും ബിനീഷിന് ഫോൺ വന്നു എത്രയും പെട്ടെന്ന് സ്റ്റേഷനിൽ വരണമെന്ന്. അപ്പോൾ തന്നെ സ്റ്റേഷനിലെത്തിയ ബിനീഷിനെ എസ്.ഐ വിപിൻ കുമാറും സി.പി.ഒ ശ്രീ രാജും ചേർന്ന് വ്യാജ സന്ദേശം നൽകി പൊലീസിനെ കബളിപ്പിച്ചുവെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും നിനക്കെതിരെ കേസെടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇവർ പറഞ്ഞ ന്യായം പൊലീസ് അവിടെ എത്തിയപ്പോൾ ഒന്നും കണ്ടില്ല എന്നാണ്. എന്നാൽ പൊലീസ് ബിനീഷിനെ തടഞ്ഞു വച്ചത് ഗുണ്ടകൾക്ക് വർക്ക്ഷോപ്പ് പൂർണ്ണമായും പൊളിക്കുവാനുള്ള സൗകര്യത്തിനായിരുന്നു. ബിനീഷിനെ പൊലീസി തടഞ്ഞു വച്ചിരിക്കുന്നു എന്നറിഞ്ഞ മനോരമ ന്യൂസ് ചാനൽ സീനിയർ കറസ്പോണ്ടന്റ് അനിൽ ഇമ്മാനുവൽ വാർത്ത നൽകി. ഇതോടെ എസ്.ഐ ബിനീഷിനെ വിട്ടയച്ചു. തിരികെ വർക്ക്ഷോപ്പ് നിൽക്കുന്ന സ്ഥലത്തെത്തിയപ്പോൾ അവിടെ അങ്ങനൊരു സ്ഥാപനം നിവനിന്നിരുന്നില്ല എന്ന രീതിയിൽ ഗുണ്ടകൾ പൊളിച്ചു മാറ്റിയിരുന്നു.

ബിനീഷും ഭൂവുടമയും തമ്മിൽ ആറു മാസത്തിലേറെയായി തർക്കമുണ്ട്. പരാതിയിൽ തെളിവെടുപ്പിനായി കോടതി നിയോഗിച്ച ആമീൻ എത്തുംമുൻപായിരുന്നു അക്രമം തെളിവ് നശിപ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. ഒരാഴ്ചയായി തുറക്കാൻ കഴിയാത്ത വർക്ഷോപ് ഞായറാഴ്ച വൈകിട്ട് ഒരുകൂട്ടം ആളുകൾ പൂട്ടുപോളിച്ചു കയറി തകർക്കുകയായിരുന്നു.

രാവിലെ പക്ഷെ തന്റെ സ്ഥാപനം അക്രമികൾ പൊളിച്ചതിന്റെയും വാഹനങ്ങൾ കടത്തി കൊണ്ടുപോയത്തിന്റെയും പൂർണ വിവരം സഹിതം പരാതിയുമായി സ്റ്റേഷനിൽ എത്തിയ ബിനീഷിനെതിരെ കേസെടുക്കും എന്നായിരുന്നു എസ്‌ഐ കെജി വിപിൻ കുമാറിന്റെ ഭീഷണി. ബിനീഷിന് വിവരം നൽകിയ ആളെ ചൂണ്ടിക്കാണിച്ച് കൊടുത്തില്ലെങ്കിൽ പുറത്തുവിടില്ലെന്നും മുന്നറിയിപ്പ് നൽകി. ഇതോടെ വെട്ടിലായ ബിനീഷ് അനിൽ ഇമ്മാനുവലിനെ ബന്ധപ്പെട്ടു.

ഒരു ദിവസം പിന്നിട്ടിട്ടും ഈ വിഷയത്തിൽ പക്ഷം പിടിച്ചുള്ള പാലാരിവട്ടം പൊലീസിന്റെ ഇടപെടൽ മനസിലാക്കിയ അനിൽ ഇമ്മാനുവൽ തന്റെ നമ്പർ എസ്.ഐയ്ക്ക് നല്കിക്കൊള്ളാൻ ബിനീഷിനോട് പറഞ്ഞു. തൊട്ടുപിന്നാലെ അനിലിന്റെ ഫോണിൽ വിളിച്ച എസ്‌ഐ വിപിൻ കുമാറിന്റെ ഭീഷണി ഇങ്ങനെ; തെറ്റായ വിവരം വിളിച്ചു പറഞ്ഞതെന്തിനാണ് നിങ്ങൾ?അതിനാൽ സ്റ്റേഷനിലേക്ക് വരണം. അപ്പോൾ അനിൽ പറഞ്ഞു നിങ്ങൾ വർക്ക്ഷേപ്പ് നിൽക്കുന്ന സ്ഥലത്ത് വന്നു നോക്കൂ അപ്പോൾ സത്യാവസ്ഥ അറിയാമെന്ന് പറഞ്ഞു. അപ്പോൾ എസ്.ഐ വിബിൻദാസ് പറഞ്ഞു നീ ഇങ്ങോട്ട് വാ നിന്നെ ഞാൻ കാണിച്ചു തരാം എന്ന് പറഞ്ഞ് അസഭ്യം പറയുകയായിരുന്നു.

അനിൽ ഇമ്മാനുവൽ നേരിട്ട് ഹാജരാകാതെ പരാതിക്കാരനെ വിടില്ല എന്നായിരുന്നു ഇദ്ദേഹത്തിന്റെ നിലപാട്. കണ്ട്രോൾ റൂമിൽ വിളിച്ച് പൊലീസിനെ പറ്റിക്കാൻ ശ്രമിച്ചു എന്നതാണ് കുറ്റം. പറ്റിച്ചതല്ല, പരാതിക്കാരന്റെ സ്ഥാപനം അക്രമികൾ തകർത്തുവെന്നും കണ്ട്രോൾ റൂമിൽ വിളിച്ചു പാഞ്ഞത് വാസ്തവം ആണെന്ന് അറിയിച്ചെങ്കിലും പൊലീസ് എസ്ഐയുടെ നിലപാടിൽ മാറ്റമില്ല. ഇതോടെ മനോരമ ന്യൂസ് വാർത്ത പുറത്തുവിട്ടു. പിന്നെ ഒരു മണിക്കൂറിൽ എല്ലാം കീഴ്മേൽ മറിഞ്ഞു. പരാതിക്കാരന്റെ ആവശ്യ പ്രകാരം കേസെടുത്തു, ഉടനെ മോചിപ്പിക്കുകയും ചെയ്തു.

കൺട്രോൾ റൂമിൽ പരാതി വിളിച്ചു പറയുന്ന സമയത്ത് പരാതിക്കാരന്റെ വർക്ഷോപ് അക്രമികൾ പൊളിക്കാൻ തുടങ്ങിയിട്ടെ ഉണ്ടായിരുന്നുള്ളൂ. പരാതിക്കാരനെ പാലാരിവട്ടം സ്റ്റേഷനിൽ തടഞ്ഞുവയ്ക്കുന്ന നേരത്ത് വർക്്ഷോപ്പ് മുഴുവൻ പൊളിച്ചടുക്കി. സ്റ്റേഷനിലെ ഭീഷണിയെല്ലാം അതിജീവിച്ച് വർക്ഷോപ് ഉടമ പുറത്തിറങ്ങുമ്പോൾ അങ്ങനെയൊരു സ്ഥാപനം അവിടെ ഉണ്ടായിരന്നില്ല എന്ന തരത്തിലാക്കി. പരാതിയെ തുടർന്ന് കോടതി നിയോഗിച്ച ആമീൻ സ്ഥലത്ത് എത്തുമ്പോൾ വർക്ഷോപ് നിന്ന സ്ഥലത്ത് ഒരു പൊടിപോലുമില്ല കണ്ടുപിടിക്കാൻ, ആകെ ഇടിച്ചു നിരത്തി. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ തന്നെ ചെയ്തതെന്ന് വ്യക്തം.

തന്റെ ആകെയുണ്ടായിരുന്ന ഉപജീവനമാർഗ്ഗമാണ് ഇല്ലാതായത്. അതിന് പൊലീസും കൂട്ടു നിന്നത് ഏറെ വേദനയുണ്ടാക്കുന്നു. ഇനി ആത്മഹത്യ മാത്രം മുന്നിൽ എന്ന് ബിനീഷ് പറയുന്നു. പൊലീസുകാരുടെ നല്ലനടപ്പ് അടിക്കടി പ്രസംഗിക്കുന്ന മുഖ്യമന്ത്രി ഇത് കേൾക്കണം. ഉദ്യോഗസ്ഥരെ ഈ മട്ടിൽ അഴിച്ചുവിടുന്ന കൊച്ചിയിലെ പൊലീസ് ഉന്നതർക്കും മറുപടി പറയാൻ ബാധ്യതയുണ്ട്. ആപ്പോഴും ഒരു ചോദ്യം ബാക്കി, വാർത്ത പുറത്തു വന്നില്ലെങ്കിൽ ഈ ജനമൈത്രി പൊലീസ് ഈ ചെറുപ്പക്കാരന് എന്ത് നീതി നൽകിയേനെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP