Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളുമാണ് ആർഎസ്എസിന്റെ മുഖ്യ ശത്രു; രാജ്യത്ത് എൻഡിഎയുടെ തകർച്ച വേഗത്തിലാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്'; സിപിഎം പ്രവർത്തകരെ പ്രകോപിപ്പിക്കാൻ ശ്രമം നടക്കുമെന്നും ആരും ഇത്തരം പ്രകോപനത്തിൽ കുടുങ്ങരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

'മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളുമാണ് ആർഎസ്എസിന്റെ മുഖ്യ ശത്രു; രാജ്യത്ത് എൻഡിഎയുടെ തകർച്ച വേഗത്തിലാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്'; സിപിഎം പ്രവർത്തകരെ പ്രകോപിപ്പിക്കാൻ ശ്രമം നടക്കുമെന്നും ആരും ഇത്തരം പ്രകോപനത്തിൽ കുടുങ്ങരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: സിപിഎം പ്രവർത്തകരെ പ്രകോപിപ്പിക്കാൻ പല ഭാഗത്ത് നിന്ന് ശ്രമം നടക്കുമെന്നും എന്നാൽ ആരും ഇത്തരം പ്രകോപനത്തിൽ കുടുങ്ങരുതെന്നും ചെങ്ങന്നൂരിൽ വോട്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം. രാജ്യത്ത് വോട്ടർമാർ ബിജെപിക്കെതിരേ വേഗത്തിൽ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. ഇതുവരെ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചന അതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

'രാജ്യത്ത് എൻ.ഡി.എയുടെ തകർച്ച വേഗത്തിലാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളുമാണ് ആർ.എസ്.എസിന്റെ മുഖ്യ ശത്രു. ഇത്തരക്കാർ നേതൃത്വം നൽകുന്ന സർക്കാരാണ് ബിജെപി ഭരിക്കുന്നത്. ദളിതർക്കെതിരേയും ന്യൂനപക്ഷങ്ങൾക്കെതിരേയുമുള്ള അക്രമങ്ങൾ ഇതിൽ നിന്നുണ്ടാവുന്നതാണ്', മുഖ്യമന്ത്രി പറഞ്ഞു.

'ആർഎസ്എസ് ദളിതനെ മനുഷ്യരായി പോലും കാണുന്നില്ല. മറിച്ച് ശൂദ്രനായാണ് കാണുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദളിതർക്കെതിരേയും, ന്യൂനപക്ഷങ്ങൾക്കെതിരേയും അക്രമങ്ങൾ അഴിഞ്ഞാടുകയാണ്. ഇതിന് പോം വഴി എൻ.ഡി.എ സർക്കാരിനെ തിരിച്ചിറക്കുക എന്നതാണ്. അതിന് ഇടതുപക്ഷ മതേതര ബദലുകൾ ഉയർന്ന് വരണം'.

ബിജെപിക്കെതിരേ ശബ്ദമുയർത്താൻ കോൺഗ്രസിനും കഴിഞ്ഞിട്ടില്ല. കോൺഗ്രസും ബിജെപിയുടെ നിലപാടുമായി സമരസപ്പെട്ട് പോവുകയാണ്. രാജ്യത്ത് ബിജെപിയുടെ വളർച്ചയ്ക്ക് പിന്നിലെല്ലാം കോൺഗ്രസിന്റെ സ്വാധീനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ പോലും ബിജെപിക്ക് ഒരു എംഎ‍ൽഎയെ കിട്ടിയത് കോൺഗ്രസിന്റെ പിന്തുണയോട് കൂടിയാണ്. ബിജെപിയിലേക്ക് കോൺഗ്രസ് പ്രവർത്തകർ വൻ തോതിൽ ചേക്കേറുന്നു. നേതൃത്വം തീരുമാനമെടുക്കും മുമ്പെ കോൺഗ്രസുകാർ അങ്ങോട്ട് പോയി ചാടിക്കയറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP