Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരത്തിന് കിട്ടിയ കളി കൊച്ചിക്ക് മറിച്ച് ജയേഷ് ജോർജിന്റെ മാജിക്! ഔദ്യോഗികമായെത്തിയ ആദ്യ എഫ്ബി പോസ്റ്റ് ഉയർത്തി കലാപത്തിന് വിമതർ; 10 കോടിക്ക് പാട്ടത്തിനെടുത്ത കലൂർ സ്റ്റേഡിയത്തെ അവഗണിക്കാനാവാത്തതു കൊണ്ടാണ് വേദി മാറ്റിയതെന്ന് കെസിഎയും; കോഹ്‌ലിയുടെ മനം കീഴടക്കിയ കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ ഒഴിവാക്കിയതിലെ കഥ ഇങ്ങനെ

തിരുവനന്തപുരത്തിന് കിട്ടിയ കളി കൊച്ചിക്ക് മറിച്ച് ജയേഷ് ജോർജിന്റെ മാജിക്! ഔദ്യോഗികമായെത്തിയ ആദ്യ എഫ്ബി പോസ്റ്റ് ഉയർത്തി കലാപത്തിന് വിമതർ; 10 കോടിക്ക് പാട്ടത്തിനെടുത്ത കലൂർ സ്റ്റേഡിയത്തെ അവഗണിക്കാനാവാത്തതു കൊണ്ടാണ് വേദി മാറ്റിയതെന്ന് കെസിഎയും; കോഹ്‌ലിയുടെ മനം കീഴടക്കിയ കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ ഒഴിവാക്കിയതിലെ കഥ ഇങ്ങനെ

അരുൺ ജയകുമാർ

തിരുവനന്തപുരം: യൂറോപ്പിലെയും ഓസ്ട്രേലിയയിലേയും മൈതാനങ്ങൾ പോലെ മനോഹരമാണ് ഈ സ്റ്റേഡിയം ഇവിടെ സ്ഥിരമായി കളി നടക്കാത്തത് എന്തുകൊണ്ടാണെന്ന് എന്നെ ആശ്ചര്യപ്പെടുത്തുന്നു. ഇന്ത്യയിലെ ഏറ്റവും ആധുനിക ക്രിക്കറ്റ് സ്റ്റേഡിയമായ തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ന്യൂസിലാൻഡിനമെതിരെയുള്ള മത്സരത്തിന് ശേഷം ഇന്ത്യൻ നായകൻ വിരാട് കോലിയുടെ വാക്കുകളാണ് ഇത്. കനത്ത മഴയിലും മത്സരം നടത്താനായ കേരളത്തിന് ഒരു മത്സരം കൂടി അനുവദിച്ചാണ് ബിസിസിഐ കോലിയുടെ വാക്കുകൾക്ക് പുതിയ തലത്തിൽ അംഗീകാരം നൽകിയത്. എന്നാൽ തിരുവനന്തപുരത്ത് നടക്കേണ്ട മത്സരം കൊച്ചിയിലേക്ക് മാറ്റി തീരുമാനിച്ചിരിക്കുകയാണ് കെസിഎ അധികൃതർ.

ഈ വർഷം അവസാനം ഇന്ത്യയിൽ പര്യടനത്തിനെത്തുന്ന വെസ്റ്റിൻഡീസ് 3 ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും ഒരു ടി ട്വന്റിയുമാണ് കളിക്കുക. ഇക്കഴിഞ്ഞ ശനിയഴ്ച കൂടിയ ബിസിസിഐ ഫിക്സച്ചർ കമ്മിറ്റി ഇതിലെ അഞ്ചാം ഏകദിനം തിരുവനന്തപുരത്തിന് അനുവദിക്കുകയും ചെയ്തു. സന്തോഷകരമായ വാർത്ത കെസിഎ അവരുടെ ഫേസ്‌ബുക്ക് പേജിൽ തിരുവനന്തപുരത്തെ സ്റ്റേഡിയത്തിൽ മത്സരം നടക്കുമെന്ന് പോസ്റ്റ് ചെയ്യുകയും ചെയ്തു. സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പടെ തിരുവനന്തപുരത്തെ ക്രിക്കറ്റ് ആരാധകർ ആവേശ പ്രകടനം നടത്തുന്നതിനിടയിലാണ് മത്സര വേദിയെ ചൊല്ലി തർക്കം ഉണ്ടെന്ന വാർത്ത പുറത്ത് വന്നത്. ഒരു വിഭാഗത്തിന് താൽപര്യം മത്സരം കൊച്ചിയിൽ നടത്താനായിരുന്നു.തൊട്ട് പിന്നാലെ ഫേസ്‌ബുക്ക് പോസ്റ്റിൽ തിരുവനന്തപുരം മാറി കേരളം എന്നാവുകയും ചെയ്തു.

ടി സി മാത്യുവിനെ അട്ടിമറിച്ച് കെസിഎയുടെ പരമാധികാരിയായ ജയേഷ് ജോർജ് കൊച്ചിക്കാരനാണ്. ക്രിക്കറ്റിലെ കൊച്ചി പക്ഷത്തിന്റെ പ്രമുഖൻ. തിരുവനന്തപുരത്ത് നിന്ന് കെസിഎയുടെ ഓഫീസും സാങ്കേതിക അർത്ഥത്തിൽ കൊച്ചിയിലേക്ക് ജയേഷ് മാറ്റി. ജയേഷിന്റെ ഈ കൊച്ചി പ്രേമാണ് തിരുവനന്തപുരത്തിന് വിനയായതെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പക്ഷം. കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയം ലോകോത്തര നിലവാരത്തിലുള്ളതാണ്. അതുകൊണ്ട് തന്നെ കേരളത്തിന്റെ യശ്ശസ് ഉയരുക ഇവിടുത്തെ കളിയാകും. എന്നാൽ തിരുവനന്തപുരത്ത് കളി കേന്ദ്രീകരിക്കുന്നതിനെ കൊച്ചി ലോബി അംഗീകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് വേദി മാറുന്നത്.

കേരളത്തിലെ രണ്ട് രാജ്യാന്തര സ്റ്റേഡിയങ്ങളിലും മത്സരം നടക്കണമെന്ന നല്ല ഉദ്ദേശമാണ് കെസിഎക്ക് ഉള്ളതെന്ന് വാദിക്കുന്നുണ്ടെങ്കിലും ഇത് അടിസ്ഥാന രഹിതമാണ്. കൊച്ചി സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎയുമായി ഇന്ന് രാവിലെ കെസിഎ സെക്രട്ടറി ജയേഷ് ജോർജ് നടത്തിയ ചർച്ചയിലാണ് മത്സരം കൊച്ചിയിൽ നടത്താൻ തീരുമാനിച്ചത്. മത്സരത്തിന് വേണ്ട എല്ലാ പിന്തുണയും തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും ജിസിഡിഎ ഉറപ്പ് നൽകി. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് മത്സരം നടക്കുക. നവംബറിലാണ് മത്സരം നടക്കേണ്ടത് എന്നതാണ് കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നത്. ഇതു സംബന്ധിച്ച ചർച്ചകളൊന്നും കെസിഎയിൽ നടന്നതുമില്ല. അതുകൊണ്ട് തന്നെ ഏകപക്ഷീയമായി വേദിയുടെ കാര്യത്തിൽ തീരുമാനമെടുക്കുകയായിരുന്നു ജയേഷ് ജോർജ്.

കൊച്ചി സ്റ്റേഡിയവുമായും തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയവുമായും കെസിഎയ്ക്ക് കരാറുണ്ട്. വർഷത്തിൽ 185 ദിവസം തങ്ങൾക്ക് അനുവദിച്ച് കിട്ടുന്ന രീതിയിലാണ് കെസിഎ തിരുവനന്തപുരത്തെ സ്റ്റേഡിയം ഉടമസ്ഥരായ ഐൽആൻഡ്എഫ്എസുമായി 10 വർഷത്തെ കരാറിലെത്തിയിട്ടുള്ളത്. 30 വർഷത്തേക്കാണ് കലൂർ സ്റ്റേഡിയം പാട്ടത്തിനെടുത്തിരിക്കുന്നത്. പത്ത് കോടിയാണ് നൽകിയത്. കൊച്ചി സ്റ്റേഡിയം ഫുഡ്ബോളിനായി മാത്രമാണ് കഴിഞ്ഞ മൂന്നര വർഷമായി ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ കേരള ക്രിക്കറ്റ് അസോസിയേഷനിലെ ഒരു വിഭാഗവും ഇപ്പോൾ മത്സരം കൊച്ചിയിലേക്ക് മാറ്റുന്നതിന് എതിരാണ്. പക്ഷേ ജിസിഡിഎയ്ക്ക് കൊടുത്ത പത്ത് കോടിയെ കുറിച്ച് ആവലാതിയുമുണ്ട്. ഭാവിയിൽ ഇത് കേസും മറ്റുമാകാൻ സാധ്യതയുണ്ട്. അഴിമതി ആരോപണവും സജീവമാക്കും. അതുകൊണ്ടാണ് കൊച്ചിയിലേക്ക് കളി എത്തുന്നത്.

കൊച്ചി സ്റ്റേഡിയം നിലവിൽ ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണ്. നവംബറിലാണ് ഐഎസ്എൽ സീസൺ ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ കഴിഞ്ഞ വർഷം അണ്ടർ 17 ഫിഫ ഫുട്ബോൾ ലോകകപ്പിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ടർഫ് ക്രിക്കറ്റിനായി വ്യതിയാനം വരുത്തുന്നതിനോട് ഐഎസ്എൽ അധികൃതരും എങ്ങനെ പ്രതികരിക്കുമെന്നതും നിർണായകമാണ്. 2018-2019 ഐഎസ്എൽ ഷെഡ്യൂൾ ഇനിയും വരേണ്ടതുണ്ട്. ആദ്യ സീസണുകളിൽ നിന്ന് വ്യത്യസ്ഥമായി അതിവേഗം വളരുന്ന ലീഗാണ് എഎൈസ്എൽ ഇപ്പോൾ ആദ്യ മൂന്ന് സീസണുകളിൽ രണ്ട് മാസം കൊണ്ട് തീർന്ന ടൂർണമെന്റായിരുന്നുവെങ്കിൽ ഇപ്പോൾ അത് നാല് മാസമായി ഉയർന്ന് കഴിഞ്ഞു.

ഐഎസ്എൽ ഷെഡ്യൂൾ വരുന്നതോടെ ക്രിക്കറ്റ് മത്സരം കൊച്ചിയിൽ നിന്ന മാറ്റേണ്ടിവരുമെന്നും കെസിഎയിലെ തന്നെ മറ്റൊരു വിഭാഗം വാദിക്കുന്നുണ്ട്. വിദേശത്ത് നിന്നുൾപ്പടെ വമ്പൻ താരങ്ങൾ എത്തുന്ന ലീഗ് നടക്കുന്ന ഒരു സ്റ്റേഡിയത്തിൽ ഫുഡ്ബോൾ കളിക്കുന്ന പുല്ല് ചെത്തിയിറക്കിയാൽ പിന്നീട് ഫുഡ്ബോൾ കളിക്കാർക്ക് പരിക്ക് പറ്റാൻ സാധ്യതയുമുണ്ട്.ഇതിനൊക്കെ പുറമെ ഈ വർഷം മുതൽ ഇന്ത്യൻ സൂപ്പർ കപ്പ് ഉൾപ്പടെ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ കളിക്കാർക്ക് കൂടുതൽ വിശ്രമം ലഭിക്കുന്നതിനായി ഒക്ടോബർ ആദ്യം തന്നെ ഐഎസ്എൽ സീസൺ ആരംഭിക്കാനും സാധ്യതയുണ്ട്.

2014ൽ ഇന്ത്യ വെസ്റ്റ്ിൻഡീസ് മത്സരം തന്നെയാണ് കൊച്ചിയിൽ അവസാനമത്സരം നടന്നതും. അത് ഐഎസ്എൽ സീസണ് ഒരാഴ്ച മുൻപായിരുന്നു. പിന്നീ് വീണ്ടും ഫുഡ്ബോൾ മതസരം നടത്താൻ വേണ്ട സമയം ലഭിക്കാതെ വന്നപ്പോൾ സച്ചിൻ ടെൻഡുൽക്കർ ഉൾപ്പടെ ഇടപെട്ട് ആദ്യം എവേ മത്സരം നടത്തുകയായിരുന്നു. എന്നാൽ ഐഎസ്എൽ ഇപ്പോലഞ രൂപത്തിലും ഭാവത്തിലും ആകെ മാറിയ സ്ഥിതിക്ക് ഇനി ഒരു വേദിക്ക് വേണ്ടി മറ്റെ്ലലാ ഷെഡ്യൂളും മാറ്റാൻ അധികൃതർ തയ്യാറാകില്ല, അതിന് കാരണവും നിസ്സാരമാണ് കേരളത്തിൽ ക്രിക്കറ്റ് മത്സരം നടത്താൻ കൊച്ചിയിലും മനോഹരമായ വേറെയും ഒരു സ്റ്റേഡിയമുണ്ടല്ലോ അപ്പോൾ എന്തിനാണ് ഈ പിടിവാശിയെന്നും ഒരു വിഭാഗം ചോദിക്കുന്നു.

മത്സരം കൊച്ചിയിൽ നടത്താൻ ജയേഷ് ജോർജ് മുൻകൈയെടുത്ത് ഇപ്പോൾ കൈകൊണ്ട തീരുമാനം വലിയ റിസ്‌ക്കാണെന്ന് കെസിഎയിലെ തന്നെ മറുവിഭാഗം അഭിപ്രായപ്പെടുന്നു. നവംബറിൽ മഴയ്ക്ക് സാധ്യതയുള്ള സമയമാണ്. കനത്ത മഴയിലും മത്സരം നടത്തി തിരുവനന്തപുരം സ്റ്റേഡിയം ലോക ശ്രദ്ധ തന്നെ നേടിയിരുന്നു. കൊച്ചിയിലെ അവസ്ഥ അങ്ങനെയല്ല തിരുവനന്തപുരത്ത് എത്ര കനത്ത മഴ പെയ്താലും അര മണിക്കൂർ കൊണ്ട് മത്സരം നടത്താം. 2010ൽ ഓസ്ച്രേലിയക്കെതിരെയുള്ള മത്സരം കൊച്ചിയിൽ മഴ മാറിയിട്ടും ഗ്രൗണ്ടിലെ വെള്ളകെട്ട് കാരണം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഹെലികോപ്റ്റർ ഉൾപ്പെ ഉപയോഗിച്ചിട്ടും ഗ്രൗണ്ട് ഉണക്കാൻ കഴിഞ്ഞില്ല.

പിടിവാശി കാണിച്ച് ക്രിക്കറ്റ് മത്സരം നടത്തുന്നതിലൂടെ ഇപ്പോൾ ഫുഡ്ബോളിന് മനോഹരമായ ഗ്രൗണ്ട് കൂടി നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് കെഎഫ്എ ഉന്നതരും അഭിപ്രായപ്പെടുന്നു. ഫിഫ അവരുടെ നിയമാവലി അനുസരിച്ച് ബർമുഡ ഗ്രാസ് ഉൾപ്പടെ ഉപയോഗിച്ച് തയ്യാറാക്കിയ മൈദാനം നശിപ്പിക്കാൻ മാത്രമെ ഇത് ഉപകാരപ്പെടുകയുള്ളു. കെസിഎയ്ക്ക് കൊച്ചി സ്റ്റേഡിയവുമായി കരാർ ഉണ്ടെന്നും പണം നൽകിയതിനാൽ മത്സരം നടത്തിയില്ലെങ്കിൽ അത് മറ്റ് സാമ്പത്തിക ക്രമക്കേടുകളുടം ഭാഗമായി ഉൾപ്പടുത്തി ചോദ്യം ചെയ്യപ്പെടുമെന്നും കെസിഎ ഭയപ്പെടുന്നു.

കഴിഞ്ഞ വർഷം ഓസ്‌ട്രേലിയൻ ടീമിന്റെ ഇന്ത്യൻ പര്യടനത്തിൽ ഹൈദരാബാദിൽ നടക്കേണ്ടിയിരുന്ന മൂന്നാം ടി20 മത്സരം മഴകാരണം ഉപേക്ഷിച്ചു. വൈകുന്നേരം 7 മണിക്ക് ആരംഭിക്കേണ്ട് മത്സരത്തിന് 5 മണിയോടെ മഴ ശമിച്ചിട്ടും ഔട്ഫീൽഡിലെ വെള്ളക്കെട്ടാണ് മഹാനഗരത്തിലെ ആ മത്സരം മുടങ്ങാൻ കാരണം. അവിടെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ നവംബറിൽ വ്യത്യസ്തരായതും രാജ്യം മുഴുവനും ശ്രദ്ധിക്കപ്പെട്ടതും. 7 മണിക്ക് മത്സരമാരംഭിക്കേണ്ട തിരുവനന്തപുരത്ത് 8.30 വരെ മഴ പെയ്തിട്ടും കളി നടത്താനായി.

ഇന്ത്യയിലെ മഹാ നഗരങ്ങളിലെ സ്റ്റേഡിയം പോലെ അല്ല ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്ന് വെറുതെ പറയുന്നതല്ലെന്നും അതോടെ തെളിഞ്ഞു. മണിക്കൂറുകൾ പെയ്ത മഴയിൽ കുതിർന്ന ഔട്ട് ഫീൽഡിൽ പരിശോധന നടത്തിയ അമ്പയറും ഇരു ടീം ക്യാപ്റ്റന്മാരും വലിയ സന്തുഷ്ടി പ്രകടിപ്പിച്ചതോടെയാണ് മത്സരം നടത്താനായത്. സ്റ്റേഡിയത്തിലെ ഡ്രെയിനേജ് സിസ്റ്റം ഏറ്റവും ആധുനികമായതാണെന്നും എത്ര കനത്ത മഴ പെയ്താലും എത്രയും വേഗം ഉണക്കി എടുക്കാൻ പറ്റുമെന്നതും തുണയായി. ഓസ്‌ട്രേലിയയിലേയും ഇംഗ്ലണ്ടിലേയുമൊക്കെ ലോകോത്തര സ്റ്റേഡിയങ്ങളിൽ കളിച്ച് പരിചയമുള്ള ഇന്ത്യൻ താരങ്ങൾ അക്ഷരാർഥത്തിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയം കണ്ട് ഞെട്ടിയിരുന്നു.

സ്റ്റേഡിയം മനോഹരമെന്ന് നിരവധി തവണയാണ് വിരാട് കോലി പറഞ്ഞത്. കനത്ത മഴയെ അവഗണിച്ച് മത്സരം ആരംഭിക്കുന്നത് അക്ഷമയോടെ കാത്തിരുന്ന കാണികൾ മത്സരം കാണാൻ അർഹതയുള്ളവരാണെന്ന് കോലി പറഞ്ഞപ്പോൾ സ്റ്റേഡിയം കൈയടികളാൽ നിറഞ്ഞു.ഉച്ച മുതൽ നഗരത്തിൽ മഴ പെയ്തിട്ടും സ്റ്റേഡിയത്തിലേക്ക് കാണികൾ എത്തുന്നതിന് അത് ഒരു തടസ്സമേ ആയിരുന്നില്ല..

മത്സരം കാണാനായി ഇന്ത്യയുടെ ജഴ്‌സിയണിഞ്ഞ് കാണികൾ എത്തിയപ്പോൾ സ്റ്റേഡിയം നീലക്കടലായി മാറുകയായിരുന്നു. നീണ്ട 29 വർഷത്തിന് ശേഷം തിരുവനന്തപുരം നഗരത്തിൽ ക്രിക്കറ്റ് വിരുന്നെത്തിയപ്പോൾ അമ്പരന്ന് ക്രിക്കറ്റ് താരങ്ങൾ. മഴ മൂലം മത്സരം ഏറെ വൈകിയിട്ടും മണിക്കൂറുകളോളം സ്റ്റേഡിയത്തിൽ കളിക്കായി കാത്തിരുന്ന കാണികളുടെ ക്രിക്കറ്റ് ആവേശമാണ് ക്രിക്കറ്റ് താരങ്ങളെ വിസ്മയിപ്പിച്ചത്. മത്സര ശേഷം നടന്ന വാർത്ത സമ്മേളനത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി അത് തുറന്ന് പറയുകയും ചെയ്തു.

മഴ തുടർന്നിട്ടും കളി കാണാനായി ക്ഷമയോടെ കാത്തിരുന്ന കാണികൾ തീർച്ചയായും മത്സരം അർഹിച്ചിരുന്നു. ഇവിടെ കൂടുതൽ മത്സരങ്ങൾ നടക്കാത്തതിൽ തനിക്ക് അത്ഭുതം തോന്നുന്നുകയാണ്. മനോഹരമായ സ്റ്റേഡിയവും ഔട്ട് ഫീൽഡുമാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേത്. കാണികളുടെ പിന്തുണയെക്കുറിച്ച് പറയാൻ വാക്കുകളില്ലെന്നും ഇന്ത്യൻ നായകൻ പറഞ്ഞു.മത്സരത്തിൽ നാൽപത്തിയയ്യായിരത്തിലധികം കാണികളാണ് ഇന്ത്യ-ന്യൂസിലൻഡ് മത്സരം കാണാൻ കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. മഴയുറപ്പാണെന്നറിഞ്ഞിട്ടും സ്റ്റേഡിയത്തിൽ എത്തിയ കാണികളുടെ എണ്ണം തിരുവനന്തപുരത്തിന് ക്രിക്കറ്റിനോടുള്ള സ്‌നേഹത്തിന്റെ തെളിവായിരുന്നു

ഇന്ത്യൻ താരങ്ങളുടെ ഒരോ നീക്കങ്ങളും വലിയ കൈയടിയോടെ സ്വകരിച്ച കാണികൾ ന്യൂസിലാൻഡ് ടീമിന്റെ പ്രടനത്തിനും കൈയടിച്ച് നല്ല ആധിധേയരായി. ഇന്ത്യൻ താരങ്ങൾ ഫോറും സിക്‌സും അടിക്കുമ്പോഴും ഇന്ത്യൻ ബൗളർമാർ വിക്കറ്റ് വീഴ്‌ത്തുമ്പോഴുമുള്ള ശിങ്കാരിമേളം നൃത്തച്ചുവടുകളോോടെ ഒരു സ്റ്റേഡിയം മുഴുവൻ സ്വീകരിക്കുന്നത് കണ്ട് താരങ്ങൾ പോലും ഇടയ്ക്ക് ഗ്യാലറികളിലേക്ക് നോക്കുന്നുണ്ടായിരുന്നു. മഴ കാരണം എട്ടോവറായി ചുരുങ്ങിയ മത്സരമായിരുന്നുവെങ്കിലും ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. മികച്ച സൗകര്യങ്ങളും കാണികളുടെ പിന്തുണയും കേരളത്തിന് കൂടുതൽ മത്സരം അനുവദിക്കാനുള്ള സാധ്യതയാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്. കൂടുതൽ മത്സരത്തിനായി കേരളത്തിലെ ഓരോ ക്രിക്കറ്റ പ്രേമിക്കുമൊപ്പം മനോഹരമായ ഗ്രീൻഫീൽഡ് സ്റ്റേഡിയവും കാത്തിരിപ്പിലാണ്. ഇത്പോലുള്ള പാരകൾ ആ കാത്തിരിപ്പ് വൈകിപ്പിക്കുന്നുവെന്ന് മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP