Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരദ്ധ്യാപകന്റെ തെറ്റിന്റെ പേരിൽ ഫറൂഖ് കോളേജിനെ കരിവാരി തേക്കാനുള്ള ശ്രമത്തിന് പിന്നിൽ രാഷ്ട്രീയക്കളി; ഇവിടെ മാത്രം പ്രത്യേക സദാചാര വാദമുണ്ടെന്ന് പറയുന്നത് വസ്തുതാവിരുദ്ധം; ആണും പെണ്ണും ഒരുമിച്ച് ഹോളി ആഘോഷിച്ചതിന് സദാചാരക്കാർക്ക് ഹാലിളകിയ കോളേജിനെ സല്യൂട്ടടിച്ച് പി.കെ.ഫിറോസ്

ഒരദ്ധ്യാപകന്റെ തെറ്റിന്റെ പേരിൽ ഫറൂഖ് കോളേജിനെ കരിവാരി തേക്കാനുള്ള ശ്രമത്തിന് പിന്നിൽ രാഷ്ട്രീയക്കളി; ഇവിടെ മാത്രം പ്രത്യേക സദാചാര വാദമുണ്ടെന്ന് പറയുന്നത് വസ്തുതാവിരുദ്ധം; ആണും പെണ്ണും ഒരുമിച്ച് ഹോളി ആഘോഷിച്ചതിന് സദാചാരക്കാർക്ക് ഹാലിളകിയ കോളേജിനെ സല്യൂട്ടടിച്ച് പി.കെ.ഫിറോസ്

ജാസിം മൊയ്തീൻ

കോഴിക്കോട്: കഴിഞ്ഞ ഒരാഴ്‌ച്ചക്കാലമായി കോഴിക്കോട് റൗളത്തുൽ ഉലൂം മാനേജ്മെന്റിന് കീഴിലുള്ള ഫാറൂഖ് കോളേജിലും, ഫാറൂഖ് ട്രെയിനിങ് കോളേജിലും നടക്കുന്ന വിദ്യാർത്ഥി-സ്ത്രീ വിരുദ്ധ സംഭവങ്ങളിൽ കോളേജിനെയും മാനേജ്മെന്റിനെയും അനുകൂലിച്ച് മുസ്ലിം ലീഗ് നേതാവ് പികെ ഫിറോസ് രംഗത്ത്. ഫേസ് ബുക്കിലാണ് അദ്ദേഹം ഫാറൂഖ് കോളേജിന്റെ മികവുകൾ എണ്ണിപ്പറഞ്ഞ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

വിമർശകരുടെ ലക്ഷ്യം എല്ലാ നിലയിലും നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഫറോഖ് കോളേജിനെ തകർക്കലാണെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. നേരത്തെ ആണും പെണ്ണും ഒരുമിച്ചിരുന്നതിന് സസ്പെന്റ് ചെയ്യപ്പെട്ട ദിനുവിന്റെ വിഷയത്തിലും കോളേജിനെയും മാനേജ്മെന്റിനെയും അനുകൂലിച്ച് കൊണ്ട് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി രംഗത്ത് വന്നിരുന്നു.

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ അദ്ധ്യാകന്റെ നിലപാടിനെ പികെ ഫിറോസ് തള്ളിപ്പറയുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ആണും പെണ്ണും ഒരുമിച്ച് ഹോളി ആഘോഷിച്ചതിന്റെ പേരിൽ സദാചാരക്കാരായ അദ്ധ്യാപകരുടെ അടികൊണ്ട വിഷയത്തിൽ അദ്ദേഹമിപ്പോഴും മൗനം പാലിക്കുകയാണ്. കോളേജിനെതിരെ സമരം ചെയ്യുന്നവർക്ക് കോളേജിന്റെ തകർച്ചയാണ് കാണേണ്ടതെന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. എന്നാൽ കോളേജിനെതിരെ നടന്ന സമരത്തിൽ മുൻപന്തിയിൽ നിന്നിരുന്നത് അദ്ദേഹത്തിന്റെ തന്നെ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ എംഎസ്എഫും അവർ ഭരിക്കുന്ന കോളേജ് യൂണിയനുമായിരുന്നു.

കേരളത്തിലെ മറ്റുകോളേജുകളെ അപേക്ഷിച്ച് ഫാറൂഖ് കോളേജിൽ സദാചാര വാദമുണ്ടെന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് പ്രശ്നത്തെ ലഘൂകരിക്കാനാണ് അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ശ്രമിക്കുന്നത്. മറ്റുള്ളിടങ്ങളിൽ ഉണ്ടെന്ന് കരുതി അദ്ദേഹം തന്നെ പറയുന്ന മഹത്തായ കലാലയത്തിൽ അതുണ്ടാകാമെന്നാണോ എന്നും അദ്ദേഹം വിശദീകരിക്കേണ്ടിയിരിക്കുന്നു. ഫാറൂഖ് കോളേജിൽ പഠിക്കാൻ കഴിയാത്തത് വലിയ നഷ്ടമായി കരുതുന്ന ഒരു സമൂഹം ഇവിടെയുണ്ടെന്നും ഫാറൂഖിൽ പഠിച്ചിരുന്ന ആളുകൾക്ക് ഇത്തരം പ്രചാരണങ്ങൾ വിശ്വസിക്കാൻ കഴിയില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

കലോത്സവങ്ങളിലും കായിക മേളകളിലുമെല്ലാം എക്കാലവും മറ്റുകോളേജുകളെ അപേക്ഷിച്ച് വിജയം കൊയ്യുന്ന ഫാറൂഖ് കോളേജിനെയാണ് വിമർശകർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറയുമ്പോഴും ആണും, പെണ്ണും ഒരുമിച്ചഭിനയിക്കേണ്ടിവന്നതിനാൽ നാടകത്തിന് അനുമതി നിഷേധിച്ച ഫാറൂഖ് കോളേജിനെ അദ്ദേഹം കണ്ടില്ലെന്ന് നടിക്കുകയാണ്. സിഎച്ചിന്റെ സ്വപ്നമെന്നും ബാഫഖി തങ്ങളുടെ പ്രയത്നമെന്നും വിറകുവെട്ടുകാരുടെയും വെള്ളം കോരികളുടെയും മക്കളെ ഉന്നതിയിലെത്തിച്ച മഹത്തായ സ്ഥാപനമെന്നും പറഞ്ഞ് എല്ലാക്കാലവും ഫാറൂഖ് കോളേജും അനുബന്ധ സ്ഥാപനങ്ങളും പിന്തുടർന്ന് പോരുന്ന എല്ലാത്തരം വിദ്യാർത്ഥി വിരുദ്ധ നിലപാടുകളെയും പിന്തുണയ്ക്കാൻ നേതാക്കളുണ്ടാകുമെന്നത് തന്നെയാണ് മാനേജമെന്റിനെ തങ്ങളുടെ നിലപാടുകളിൽ തുടരാൻ ധൈര്യവാന്മാരാക്കുന്നത്.

അതേ സമയം ഇന്ന് ഫാറൂഖ് കോളേജിൽ വിവിധങ്ങളായ സമരങ്ങൾക്കാണ് വേദിയാകുന്നത്. എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ കോളേജിലേക്ക് ബത്തക്ക മാർച്ച് സംഘടിപ്പിക്കുമ്പോൾ കോളേജ് ഗേറ്റിന് മുന്നിൽ കെ എസ് യുവിന്റെ നേതൃത്വത്തിൽ പ്രതിഷേധ ഹോളിയുമുണ്ട്. നാളെ ഡിവൈഎഫ്ഐയും ഫാറൂഖ് കോളേജിന്റെ മുന്നിൽ പ്രതിഷേധ ഹോളി സംഘടിപ്പിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP