Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചങ്ങരംകുളത്തിന്റെ സിംഗം മനേഷിന്റെ ട്രാൻസ്ഫറിൽ വിഷമത്തോടെ നാട്ടുകാർ; ഇത്രയും കാലം തന്റെ കൂടെ നിന്ന കൂട്ടുകാരായ നാട്ടുകാരോട് യാത്ര പറഞ്ഞ് എസ്‌ഐ മനേഷ് പൗലോസ്; ജനകീയനും യുവാക്കളുടെ സൂപ്പർ ഹീറോയുമായ താരത്തിന് ചങ്ങരംകുളത്തിന്റെ വികാര നിർഭരമായ യാത്ര അയപ്പ്

ചങ്ങരംകുളത്തിന്റെ സിംഗം മനേഷിന്റെ ട്രാൻസ്ഫറിൽ വിഷമത്തോടെ നാട്ടുകാർ; ഇത്രയും കാലം തന്റെ കൂടെ നിന്ന കൂട്ടുകാരായ നാട്ടുകാരോട് യാത്ര പറഞ്ഞ് എസ്‌ഐ മനേഷ് പൗലോസ്; ജനകീയനും യുവാക്കളുടെ സൂപ്പർ ഹീറോയുമായ താരത്തിന് ചങ്ങരംകുളത്തിന്റെ വികാര നിർഭരമായ യാത്ര അയപ്പ്

ചങ്ങരംകുളം: ചങ്ങരംകുളത്തെ യുവാക്കളുടേയും നാട്ടുകാരുടേയും സൂപ്പർ ഹീറോയാണ് സിങ്കം മനേഷ് എന്നറിയപ്പെടുന്ന മനേഷ് പൗലോസ്. മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നായ ചങ്ങരംകുളം സ്‌റ്റേഷനിലെ എസ് ഐ ആയ മനേഷ് അവിടെ ജനകീയനായ പൊലീസുകാരനായിരുന്നു.

ഒരു വർഷം മുംബ് ചങ്ങരംകുളത്ത് എത്തിയ ഇടുക്കി സ്വദേശിയായ മനേഷ് പൗലോസ് എന്ന കെപി മനേഷ് ചങ്ങരംകുളത്ത് സ്റ്റേഷൻ ചുമതല ഏറ്റെടുത്ത് അതിക നാൾ തികയും മുംബ് തന്നെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ശത്രുത ഏറ്റ് വാങ്ങിയ വ്യക്തിയാണ്. പല പ്രശ്‌നങ്ങളിലും രാഷ്ട്രീയ താൽപര്യങ്ങൾക്ക് വിരുദ്ധമായി ചെയ്ത് രാഷ്ട്രീയക്കാരുടെ ഹിറ്റ് ലിസ്റ്റിൽ പെട്ട ആളായിരുന്നു മനേഷ് പൗലോസ്.

വട്ടംകുളത്തെ പ്രമുഖ സിപിഎം നേതാവിനോടും പ്രവർത്തകരോടും തട്ടിക്കയറി എന്നാരോപിച്ച് ഏറെ വിവാദങ്ങൾ ഉണ്ടാക്കി നാട്ടുകാരുടെ താരമായ ആളാണ് മനേഷ്. എസ്‌ഐ സ്ഥലം മാറിപ്പോവുന്നതോടെ ചങ്ങരംകുളം സ്റ്റേഷന്റെ അവസ്ഥ നാഥനില്ലാതെയാവും എന്നാണ് നാട്ടുകാർ പറയുന്നത്.

കഴിഞ മാസം സിപിഎം നേതാവിനെ അക്രമിച്ച കേസിൽ പ്രതിയായ ബിജെപി നേതാവിനെ പിടിക്കാൻ എത്തിയ എസ്‌ഐ വീട്ടിലിരുന്ന സ്ത്രീകളെ അക്രമിക്കാൻ ശ്രമിച്ചു എന്ന ആരോപണവും ആ സമയത്ത് മനേഷിനെതിരെ ഉണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് അന്ന് ബിജെപി പ്രവർത്തകർ ഹർത്താൽ നടത്തുകയും ചെയ്തു.

പക്ഷേ നാട്ടുകാർക്കും ഓട്ടോക്കാർക്കുമെല്ലാം മനേഷ് പ്രിയങ്കരനാണ്. യുവാക്കളുടെ കൂടെ എന്നും നില കൊണ്ട മനേഷിന് നിരവധി ആരാധകരുമുണ്ട്. സിങ്കം സ്റ്റൈലിൽ മീശ വെച്ചും ബുള്ളറ്റിൽ കണ്ണട വെച്ചുള്ള യാത്രയുമെല്ലാമാണ് മനേഷിനെ എല്ലാവർക്കും പ്രിയങ്കരനാക്കിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP