Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ക്ഷേത്രങ്ങൾ ആരാധനയ്ക്ക് ഉള്ളതാണ്; അവിടെ സാമൂഹ്യ വിരുദ്ധ പ്രവർത്തനം അനുവദിക്കില്ല; ക്ഷേത്രച്ചടങ്ങുകൾ നടക്കുന്ന സമയത്ത് ക്ഷേത്രമുറ്റത്ത് ശാഖ നടത്തി ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന പരാതി ഉയരുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ

ക്ഷേത്രങ്ങൾ ആരാധനയ്ക്ക് ഉള്ളതാണ്; അവിടെ സാമൂഹ്യ വിരുദ്ധ പ്രവർത്തനം അനുവദിക്കില്ല; ക്ഷേത്രച്ചടങ്ങുകൾ നടക്കുന്ന സമയത്ത് ക്ഷേത്രമുറ്റത്ത് ശാഖ നടത്തി ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന പരാതി ഉയരുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ക്ഷേത്രങ്ങൾ ആരാധനക്കുള്ളതാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.അവിടെ സാമൂഹ്യ വിരുദ്ധ പ്രവർത്തനം അനുവദിക്കില്ലെന്നും ദീപാരാധന അടക്കമുള്ള ക്ഷേത്രച്ചടങ്ങുകൾ നടക്കുന്ന സമയത്ത് ക്ഷേത്രമുറ്റത്ത് ശാഖ നടത്തി ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന പരാതി ഉയരുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്നും കടകംപള്ളി പറഞ്ഞു.

കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ മരട് തിരു അയിനി ക്ഷേത്രത്തിൽ ക്ഷേത്രാചാരങ്ങൾ തടസ്സപ്പെടുത്തും വിധം ആർഎസ്എസ് പ്രവർത്തകർ കായികാഭ്യാസങ്ങൾ നടത്തുകയും ഭക്തരെ ഭീഷണിപ്പെടുത്തുകയുംചെയ്തു എന്ന ആരോപണം വന്നതോടെയാണ് മന്ത്രിയുടെ പരാമർശം.

സംഭവത്തിൽ ഭക്തരുടെ പരാതിയിൽ 30 ആർ എസ് എസുകാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്‌കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ഭക്തർക്കും ക്ഷേത്ര ചടങ്ങുകൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കി ആർ.എസ്.എസ് കായികാഭ്യാസവും ശാഖപ്രവർത്തനങ്ങളും നടത്തുന്നുവെന്ന പരാതി വ്യാപകമാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷേത്രകമ്മിറ്റിയെ മുഖവിലയ്ക്ക് എടുക്കാതെയും ഭക്തരെയും സ്ഥലവാസികളെയും ഭീഷണിപ്പെടുത്തിയും ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി ലഭിക്കുന്ന പരാതിയിന്മേൽ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പറഞ്ഞു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP