Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഉത്തർപ്രദേശിലും കർഷകർ വൻ പ്രതിഷേധത്തിന് ഒരുങ്ങുന്നു; ഗോമതി നദീതീരത്തെ ലക്ഷ്മൺമേള മൈതാനിയിൽ ആയിരക്കണക്കിന് കർഷകർ അണിനിരക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ കർഷകർ കൂട്ടത്തോടെ എത്തി തുടങ്ങി

മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഉത്തർപ്രദേശിലും കർഷകർ വൻ പ്രതിഷേധത്തിന് ഒരുങ്ങുന്നു; ഗോമതി നദീതീരത്തെ ലക്ഷ്മൺമേള മൈതാനിയിൽ ആയിരക്കണക്കിന് കർഷകർ അണിനിരക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ കർഷകർ കൂട്ടത്തോടെ എത്തി തുടങ്ങി

ലഖ്നൗ: മഹാരാഷ്ട്രയിലെ ഐതിഹാസിക കർഷക പ്രക്ഷോഭത്തിന്റെ വിജയത്തിന് പിന്നാലെ ഉത്തർ പ്രദേശിലും കർഷകർ പ്രതിഷേധത്തിന് ഒരുങ്ങുന്നു. വ്യാഴാഴ്ച ഗോമതി നദീതീരത്തെ ലക്ഷ്മൺമേള മൈതാനിയിൽ ആയിരക്കണക്കിന് കർഷകർ 'ചലോ ലഖ്നൗ' പ്രതിഷേധവുമായി അണിനിരക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹനയങ്ങൾക്കെതിരെ താക്കീതുമായാണ് കർഷകർ ഉത്തർ പ്രദേശിലും ഒരുമിക്കുന്നത്

അതേസമയം ലഖ്നൗ ചലോ മാർച്ചിന് അനുമതി നിഷേധിച്ച ജില്ലാ പൊലീസ് പിന്നീട് ഇത് തിരുത്തി അനുമതി നൽകി. രിഫായിയാം ക്ലബ് മൈതാനിയിൽ നടത്താനിരുന്ന റാലിക്ക് ജില്ലാ പൊലീസ് അധികൃതർ അനുമതി നിഷേധിച്ചിരുന്നു. ഇതോടെ റാലിക്ക് അനുമതി നിഷേധിച്ചാൽ തങ്ങൾ വിധാൻ സഭയിലേക്ക് മാർച്ച് നടത്തുമെന്ന് കിസാൻ സഭ നേതാക്കൾ മൂന്നറിയിപ്പ് നൽകി. ഇതോടെ കർഷകർകക് മുന്നിൽ മുട്ടുമടക്കുകയും ലക്ഷ്മൺമേള മൈതാനിയിൽ റാലി നടത്താനുള്ള അനുവാദം നൽകുക ആയിരുന്നു.

ബുധനാഴ്ച വൈകിട്ടോടെ ലഖ്നൗവിൽ എത്തിയ കർഷകർ റെയിൽവേ സ്റ്റേഷൻ പരിസരത്തും ലക്ഷ്മൺമേള മൈതാനിയിലുമായി തമ്പടിച്ചിരിക്കയാണ്. ഗൊരഖ്പുർ, ഫുൽപുർ ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്കേറ്റ കനത്തപരാജയം കർഷകരുടെ ആവേശം ഇരട്ടിപ്പിച്ചിട്ടുണ്ട്.

കാർഷികവിളകൾക്ക് ഉൽപ്പാദനച്ചെലവും അതിന്റെ പകുതിയും ചേർത്ത് താങ്ങുവില ഉറപ്പാക്കുക, കാർഷിക കടങ്ങൾ എഴുതിത്ത്തള്ളുക, വൈദ്യുതിനിരക്ക് വർധനയും വൈദ്യുതിമേഖലയുടെ സ്വകാര്യവൽക്കരണവും പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് റാലി.

കിസാൻസഭ അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്ളെ, ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി തുടങ്ങിയവർ റാലിയിൽ പങ്കെടുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP