Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആരുമില്ലാത്ത സമയം നോക്കി പെൺസുഹൃത്ത് വീട്ടിലേക്ക് ക്ഷണിച്ചു: കൂട്ടുകാരിയുടെ വീട്ടിലെത്തിയ 16കാരൻ നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞു വീണു: ഓട്ടോ പിടിച്ച് പെൺകുട്ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല: പത്തനംതിട്ടയിൽ അനന്തു എന്ന പ്ലസ് വൺകാരന് ദാരുണാന്ത്യം: ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

ആരുമില്ലാത്ത സമയം നോക്കി പെൺസുഹൃത്ത് വീട്ടിലേക്ക് ക്ഷണിച്ചു: കൂട്ടുകാരിയുടെ വീട്ടിലെത്തിയ 16കാരൻ നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞു വീണു: ഓട്ടോ പിടിച്ച് പെൺകുട്ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല: പത്തനംതിട്ടയിൽ അനന്തു എന്ന പ്ലസ് വൺകാരന് ദാരുണാന്ത്യം: ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വീട്ടിൽ ആരുമില്ലാത്ത സമയത്ത് പെൺസുഹൃത്തിന്റെ വീട്ടിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. കുമ്പഴ നെടുമാനാൽ തേക്കുനിൽക്കുന്നതിൽ അജിതയുടെ മകൻ അനന്തു(16) ആണ് മരിച്ചത്. സഹപാഠിയായ പതിനാറുകാരിയുടെ വീട്ടിൽ ഇന്ന് ഉച്ച കഴിഞ്ഞ് 2.30 നാണ് സംഭവം. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

വീട്ടിൽ ആരുമില്ലെന്ന് പെൺകുട്ടി അറിയിച്ചത് അനുസരിച്ചാണ് തുണ്ടിയാനി കടവിലെ വീട്ടിൽ അനന്തു എത്തിയത്. വീട്ടിനുള്ളിൽ കടന്ന് അരമണിക്കൂറിനുള്ളിൽ അനന്തു കുഴഞ്ഞു വീഴുകയായിരുന്നു. പരിഭ്രാന്തയായ കാമുകി തൊട്ടടുത്തുള്ള ഒരു ഓട്ടോറിക്ഷ ഡ്രൈവറെ വിളിച്ചു വരുത്തി. ഇരുവരും ചേർന്ന് വെള്ളം തളിച്ചിട്ടും കുലുക്കി വിളിച്ചിട്ടും അനന്തു ഉണർന്നില്ല.

അതിനിടെ സ്‌കൂട്ടറിൽ അതു വഴി വന്ന യാത്രക്കാരന്റെ സഹായത്തോടെ എല്ലാവരും ചേർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാർ പരിശോധിച്ച ശേഷം മരിച്ചിട്ട് മിനുട്ടുകളായി എന്നാണ് പറഞ്ഞത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷമേ കൃത്യമായ കാരണം കണ്ടെത്താൻ കഴിയൂ. ഇരുവരും ഓരേ സ്‌കൂളിലെ വിദ്യാർത്ഥികളാണ്

അനന്തു ഹ്യൂമാനിറ്റീസിനും പെൺകുട്ടി സയൻസിനുമാണ് പഠിക്കുന്നത്. ചെറുപ്പത്തിൽ തന്നെ പിതാവ് ഉപേക്ഷിച്ച അനന്തു അമ്മയുടെ സംരക്ഷണയിലാണ് വളരുന്നത്. സയന്റിഫിക് വിദഗ്ദ്ധർ എത്തി പരിശോധന നടത്തി. സംശയിക്കത്തക്കതായി ഒന്നുമില്ലെന്നാണ് പൊലീസ് സൂചന നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP