Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാറ്റൂർ തീർത്ഥാടനത്തിന് ഹരിതമാർഗരേഖ ഉത്തരവ് ലംഘിക്കുന്നവർക്ക് പതിനായിരം രൂപ വരെ പിഴ; ടിന്നുകൾ, കാനുകൾ, പ്ളാസ്റ്റിക് കുപ്പികൾ തുടങ്ങി ജൈവ വിഘടനത്തിന് വിധേയമാവാത്തതും പരിസ്ഥിതി സൗഹൃദവുമല്ലാത്ത വസ്തുക്കൾ ഇല്ലാതെയുള്ള തീർത്ഥാടനം

മലയാറ്റൂർ തീർത്ഥാടനത്തിന് ഹരിതമാർഗരേഖ ഉത്തരവ് ലംഘിക്കുന്നവർക്ക് പതിനായിരം രൂപ വരെ പിഴ; ടിന്നുകൾ, കാനുകൾ, പ്ളാസ്റ്റിക് കുപ്പികൾ തുടങ്ങി ജൈവ വിഘടനത്തിന് വിധേയമാവാത്തതും പരിസ്ഥിതി സൗഹൃദവുമല്ലാത്ത വസ്തുക്കൾ ഇല്ലാതെയുള്ള തീർത്ഥാടനം

കൊച്ചി: മലയാറ്റൂർ തീർത്ഥാടനകാലയളവിൽ മലയാറ്റൂർ കുരിശുമുടിയിലും പരിസരത്തും ഹരിതമാർഗരേഖ (ഗ്രീൻ പ്രോട്ടോകോൾ) ബാധകമാക്കി ജില്ലാ കളക്ടറുടെ ഉത്തരവ്. മാർച്ച് 10 മുതൽ ഏപ്രിൽ 10 വരെയാണ് മലയാറ്റൂർ സെന്റ് തോമസ് പള്ളിയുമായി ബന്ധപ്പെട്ട തീർത്ഥാടനം.

ഹരിതനടപടിക്രമത്തിന്റ ഭാഗമായി ടിന്നുകൾ, കാനുകൾ, പ്ളാസ്റ്റിക് കുപ്പികൾ തുടങ്ങി ജൈവ വിഘടനത്തിന് വിധേയമാവാത്തതും പരിസ്ഥിതി സൗഹൃദവുമല്ലാത്ത വസ്തുക്കൾ നിരോധിച്ചാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. സീലു ചെയ്തതതോ അല്ലാത്തലോ ആയ കണ്ടെയ്നറുകളും ഉപയോഗിച്ച ശേഷം കളയാവുന്ന പ്ളാസ്റ്റിക് പാത്രങ്ങളും ഭക്ഷണടിന്നുകളും ഇവയിൽപെടും. കേരള പൊലീസ് നിയമത്തിലെ 80-ാം വകുപ്പു പ്രകാരമാണ് നിരോധനം. ഉത്തരവ് ലംഘിക്കുന്നവർക്ക് പതിനായിരം രൂപ വരെ മലയാറ്റൂർ- നീലേശ്വരം ഗ്രാമപഞ്ചായത്തിൽ പിഴയടയ്ക്കേണ്ടി വരും. കുരിശുമലയിലും തീർത്ഥാടന പാതയിലും ചുറ്റുമുള്ള പ്രദേശങ്ങളിലെയും പരിസ്ഥിതിമലിനീകരണം തടയാനായാണ് ഈ നടപടികൾ.

ഹരിതമാർഗരേഖ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 18-ന് നടന്ന യോഗത്തിൽ മലയാറ്റൂരും സമീപപ്രദേശങ്ങളും നേരിടുന്ന പരിസ്ഥിതിപ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്ക ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കുവച്ചിരുന്നു. ഭക്ഷണപദാർത്ഥങ്ങളുടെയും ശീതളപാനീയങ്ങളുടെയും പാക്കറ്റുകളും കുപ്പികളും, അലുമുനിയം ഫുഡ് ഗ്രേഡുകളും മലയാറ്റൂരിലും പരിസരത്തും കുന്നുകൂടുന്നതായി ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു.

മലയാറ്റൂരിലും പരിസരത്തും പരിസ്ഥിതി സൗഹാർദപരമായ രീതിയിൽ ഭക്ഷണവും വെള്ളവും ലഘുഭക്ഷണവും നല്കുന്ന സ്റ്റാളുകൾ സജ്ജീകരിക്കാൻ തുടർന്ന് നടപടിയെടുത്തിരുന്നു. ഇതെത്തുടർന്നാണ് പരിസ്ഥിതി സൗഹൃദപരമല്ലാത്ത വസ്തുക്കൾ നിരോധിച്ച് ഹരിതമാർഗരേഖ നടപ്പാക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടത്.

എറണാകുളം റൂറൽ (ആലൂവ) ജില്ലാ പൊലീസ് മേധാവി, ഫോർട്ടുകൊച്ചി റവന്യു ഡിവിഷണൽ ഓഫീസർ, മലയാറ്റൂർ ഡിവിഷണർ ഫോറസ്റ്റ് ഓഫീസർ, എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ, മലയാറ്റൂർ നീലേശ്വരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ് ഉത്തരവ് നടപ്പാക്കാനുള്ള ചുമതല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP