Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാദ്ധ്യമപ്രവർത്തകരായാൽ സൈനികരഹസ്യകേന്ദ്രങ്ങളിൽ ആർക്കും കടക്കാം; ആർമിയോ മിലിറ്ററി ഇന്റലിജൻസോ നിങ്ങളെ തടയില്ല; മാദ്ധ്യമ പഠനകോഴ്‌സിൽ വ്യാജസർട്ടിഫിക്കറ്റുകാരൻ എത്തിയതിൽ സൈന്യത്തിന് പങ്കില്ലെന്ന് വിവരാവകാശ രേഖ

മാദ്ധ്യമപ്രവർത്തകരായാൽ സൈനികരഹസ്യകേന്ദ്രങ്ങളിൽ ആർക്കും കടക്കാം; ആർമിയോ മിലിറ്ററി ഇന്റലിജൻസോ നിങ്ങളെ തടയില്ല; മാദ്ധ്യമ പഠനകോഴ്‌സിൽ വ്യാജസർട്ടിഫിക്കറ്റുകാരൻ എത്തിയതിൽ സൈന്യത്തിന് പങ്കില്ലെന്ന് വിവരാവകാശ രേഖ

ബി രഘുരാജ്‌

കൊച്ചി: പ്രതിരോധ കേന്ദ്രങ്ങളിലെ ഫോട്ടോകൾക്ക് പോലും പൊന്നും വിലയാണ്. പല സൈനിക കേന്ദ്രങ്ങൾക്കും തൊട്ടടുത്തുള്ള വഴയിൽ സുരക്ഷാകാരണങ്ങളാൽ സാധാരണക്കാരെ പോലും പ്രവേശിപ്പിക്കില്ല. ഈ മേഖലയിലെ ഓരോ ചലനവും സൈനിക പൊലീസ് അരിച്ചു പറക്കും. ഇതുവഴി പോകുമ്പോൾ മൊബൈൽ ഫോണിൽ അറിയാതെ സംസാരിക്കുന്നവരെ പോലും സൈനിക പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. അത്രയും കരുതലാണ് എടുക്കുന്നത്. എന്നാൽ മാദ്ധ്യമ പ്രവർത്തകനെന്ന ലേബലുണ്ടെങ്കിൽ ആർക്കും തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളിൽ പോലും നുഴഞ്ഞു കയറാം.

മാദ്ധ്യമ പ്രവർത്തകർക്കായി പ്രതിരോധ വകുപ്പ് മാദ്ധ്യമ പഠന കോഴ്‌സ് സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തെ 40 മാദ്ധ്യമ പ്രവർത്തകാരാണ് ഓരോ വർഷവും പ്രതിരോധ വകുപ്പിന് കീഴിലെ ഡയറക്ടറേറ്റ് ഓഫ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന കോഴ്‌സിൽ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്നും വർഷാവർഷം ഒന്നോ രണ്ടോ പേർക്ക് ഇതിൽ അവസരം കിട്ടും. 35 വയസ്സിന് താഴെയുള്ള ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ളവരെയാണ് കോഴ്‌സിൽ പങ്കെടുക്കുന്നത്.

സൈനിക കേന്ദ്രങ്ങളിലെ കോഴ്‌സിലേക്കുള്ള പ്രവേശനം കടുകട്ടിയാണെന്നും മറ്റുമാണ് പ്രോസ്‌പെക്ടസിലുള്ളത്. എന്നാൽ 2013ൽ സൈന്യത്തെ കബളിപ്പിച്ച് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി കേരളത്തിലെ പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ കോഴ്‌സിനെത്തി. അമൃതാ ടിവിയിലെ ദീപക് ധർമ്മടത്തിന്റെ കോഴ്‌സിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട് അന്നു തന്നെ വിവാദങ്ങളെത്തി. അമൃതാ ടിവിയിൽ ഈ വിഷയം കലാപവുമായി. എന്നാൽ എല്ലാ വിദ്യാഭ്യാസ യോഗ്യതയും ദീപക്കിനുണ്ടെന്നായിരുന്നു മാനേജ്‌മെന്റിന്റെ വാദം.

ഇതെല്ലാം തെറ്റാണെന്ന് തെളിയുകയും ചെയ്തു. മാദ്ധ്യമ പഠനകോഴ്‌സിന് വ്യാജസർട്ടിഫിക്കറ്റുകാരൻ പങ്കെടുത്തതിൽ വ്യവസ്ഥാപിതമായി പ്രതിരോധവകുപ്പിന് പരാതിയും കിട്ടി. എന്നാൽ ഒന്നരവർഷമായിട്ടും ഈ സംഭവത്തിൽ സത്യം കണ്ടെത്താനുള്ള ശ്രമങ്ങൾ പ്രതിരോധ വകുപ്പ് നടത്തിയിട്ടില്ല. പ്രതിരോധ വകുപ്പിന് നൽകിയ മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും പരിശോധിച്ചാൽ സത്യം തെളിയും. എന്നിട്ടും അന്വേഷണം നീളുകയാണെന്നാണ് പ്രതിരോധ വകുപ്പിന്റെ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് റിലേഷൻസിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരാവകാശ രേഖകളിലാണ് മതിയായ പരിശോധനയില്ലാതെയാണ് മാദ്ധ്യമ പ്രവർത്തകരെ കോഴ്‌സിന് കൊണ്ടു പോകുന്നതെന്ന് വ്യക്തമായത്. എന്നാൽ വിവാദമാകുമെന്ന് ഉറപ്പായതോടെ തടിതപ്പുന്ന വിശദീകരണവും നൽകി.

ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യതയെന്ന് സമ്മതിക്കുന്ന പ്രതിരോധവകുപ്പ്, പക്ഷേ സമർപ്പിക്കുന്ന രേഖകളുടെ ആധികാരികത പരിശോധിക്കാറില്ല. ഈ പഴുത് സമർത്ഥമായി ഉപയോഗിച്ചാണ് അമൃതാ ടിവി ദീപക്കിനെ പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് അയച്ചതെന്ന് വ്യക്തം. തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് കോഴ്‌സ് നടക്കുന്നതെന്ന് പ്രതിരോധ വകുപ്പ് തന്നെ വിശദീകിരിക്കുന്നുണ്ട്. അപ്പോൾ കൂടുതൽ കരുതലോടെ പങ്കെടുക്കുന്ന വ്യക്തികളെ കുറിച്ച് പ്രതിരോധ വകുപ്പ് മനസ്സിലാക്കേണ്ടതല്ലേ എന്നതാണ് ഉയരുന്ന ചോദ്യം. പാസ്‌പോർട്ടിൽ ഇ.സി.എൻ.ആർ പതിച്ചതിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകി കുടുങ്ങിയ വ്യക്തി കൂടിയാണ് ദീപക്. ഇതുസംബന്ധിച്ച് കേരളത്തിലെ പ്രമുഖ പത്രങ്ങളെല്ലാം വാർത്ത നൽകി. അതിലും പ്രതിരോധ വകുപ്പിന്റെ കോഴ്‌സിൽ പങ്കെടുത്ത സംഭവവും വിശദീകരിച്ചിരുന്നു. എന്നിട്ടും ദീപക് പ്രതിരോധ വകുപ്പിന് നൽകിയ ഡിഗ്രി സർട്ടിഫിക്കറ്റിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാൻ പ്രതിരോധ വകുപ്പ് ഇനിയും ആത്മാർത്ഥമായി ശ്രമിച്ചിട്ടില്ല.

പരിശോധനകളില്ലാതെയാണ് ദീപക്കിനെ കോഴ്‌സിന് എത്തിച്ചതെന്ന വിവരാവകാശ രേഖ പ്രതിരോധവകുപ്പിനെ പ്രതിസന്ധിയിലാക്കി. ഈ മറുപടി ഉയർത്തി വീണ്ടും വിവരാവകാശം നൽകി. അപ്പോൾ തടിയൂരുന്ന നിലപാടാണ് സേന എടുത്തത്. ആരെകൊണ്ടു പോയാലും സൈനിക കേന്ദ്രങ്ങളിൽ എത്തിക്കുന്നതിന് മുമ്പ് മതിയായ പരിശോധന നടത്തുമെന്നതായിരുന്നു ആ വിശദീകരണം. ഈ വിഷയത്തിൽ എല്ലാ മുൻകരുതലും എടുത്തതായും പറയുന്നു. എന്നാൽ സൈനിക കേന്ദ്രങ്ങളിൽ നിന്ന് ദീപക് പകർത്തിയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. വ്യാജ സർട്ടിഫിക്കറ്റുമായെത്തി പ്രതിരോധ കേന്ദ്രങ്ങളിലെ ഫോട്ടോ എടുത്തത് ഗൗരവത്തോടെ എടുക്കാൻ ഇനിയും പ്രതിരോധ വകുപ്പ് തയ്യാറായിട്ടില്ലെന്നാണ് വിമർശനം. അതുകൊണ്ടാണ് ദീപക്കിനെതിരായ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതെന്നതാണ് ആക്ഷേപം.

അതിനിടെ വ്യക്തമായ അറിവുണ്ടായിട്ടും ദീപക്കിനെ അമൃതാ ടിവിയുടെ സിഇഒയും എച്ച് ആർ ജനറൽ മാനേജരും ചേർന്ന് പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് അയയ്ക്കുകയായിരുന്നു. ഇതിനെതിരെ രേഖാമൂലം അമൃതാ ടിവിക്ക് മാദ്ധ്യമപ്രവർത്തകർ തന്നെ പരാതിയും നൽകിയിട്ടുണ്ട്. എന്നിട്ടും ദീപക്കിനെതിരെ അമൃതാ ടിവിയും ഒരു നടപടിയുമെടുത്തില്ല. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സിഇഒയിൽ നിന്ന് ചാനലിന്റെ ഉടമസ്ഥരായ മാതാ അമൃതാനന്ദമയീ മഠം രാജി ചോദിച്ചു വാങ്ങി. പുതിയ നേതൃത്വത്തെ ഏൽപ്പിക്കുയും ചെയ്തു. ദീപക്കിനെതിരായ ആക്ഷേപങ്ങളിൽ ചാനൽ ഡയറക്ടർമാരായ മഹാദേവന്റേയും ജയകേശിന്റേയും നേതൃത്വത്തിൽ നടപടി തുടങ്ങിയിട്ടുമുണ്ട്.

ദീപക്കിനെ പുറത്താക്കണമെന്ന് ഡയറക്ടർമാരോട് അമൃതാനന്ദമയിയും നിർദ്ദേശിച്ചു കഴിഞ്ഞു. എന്നാൽ മുൻ സിഇഒയുടെ അടുപ്പക്കാരനായ ഹരികുമാർ, ദീപക്കിനെതിരായ നടപടി വൈകിപ്പിക്കാൻ നീക്കം സജീവമാക്കിയതായാണ് സൂചന. ദീപക് കുടുങ്ങിയാൽ സിഇഒയും ഹരികുമാറും പ്രതിരോധ വകുപ്പിന്റെ അന്വേഷണത്തിൽ കുടുങ്ങും. ഇത് ഒഴിവാക്കാൻ ഉന്നത തല ഗൂഡാലോചനയും സജീവമാണ്. പ്രതിരോധ വകുപ്പിലെ ചില ഉന്നതരുടെ സഹായത്തോടെ ദീപക്കിനെതിരായ കേസ് ഒതുക്കി തീർക്കാനാണ് നീക്കമെന്നാണ് സൂചന. എന്നാൽ അതിന് കഴയില്ലെന്ന ഉറച്ച നിലപാട് പ്രതിരോധ വകുപ്പിന്റെ ഡയറക്ടർ ഓഫ് പബ്ലിക്ക് റിലേഷൻസ് സ്വീകരിച്ചതായാണ് സൂചന. എത്രയും വേഗത്തിൽ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് പ്രതിരോധവകുപ്പ് പങ്കുവയ്ക്കുന്ന പ്രതീക്ഷ.

(ക്രിസ്മസ് പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (25.12.2014) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും ക്രിസ്മസ് ആശംസകൾ- എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP