Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദശാബ്ദങ്ങൾ നീണ്ടു നിന്ന ആ പരീക്ഷണങ്ങൾ എല്ലാം വെറുതെയായി; അൽഷിമേഴ്‌സിനുള്ള മരുന്ന് കണ്ടെത്താനാവാതെ ശാസ്ത്ര ലോകം

ദശാബ്ദങ്ങൾ നീണ്ടു നിന്ന ആ പരീക്ഷണങ്ങൾ എല്ലാം വെറുതെയായി; അൽഷിമേഴ്‌സിനുള്ള മരുന്ന് കണ്ടെത്താനാവാതെ ശാസ്ത്ര ലോകം

റവിരോഗത്തിനുള്ള മരുന്നു കണ്ടെത്തുന്നതിൽ പരാജയം സമ്മതിച്ച് ഗവേഷകലോകം. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിസർ എന്ന ഔഷധങ്ങളെ സംബന്ധിച്ച ഗവേഷണങ്ങളിൽ മുന്നിൽ നിൽക്കുന്ന കമ്പനി കഴിഞ്ഞ മാസം തങ്ങൾ ഗവേഷണത്തിൽ നിന്നും പിന്മാറുന്നു എന്ന കാര്യം വ്യക്തമാക്കിയിരുന്നു. നൂറ്റാണ്ടുകളുടെ ഗവേഷണങ്ങൾ പരാജയത്തിലെത്തിയതോടെയാണ് അൽഷിമേഴ്സ് എന്ന അസുഖത്തിനു മരുന്നു കണ്ടെത്തുക എന്ന ഉദ്യമത്തിൽ നിന്നും തങ്ങൾ പിന്മാറിയതായി കമ്പനി അറിയിച്ചത്.

അമലോയിഡ് എന്ന പ്രോട്ടീനിനെ അടിസ്ഥാനമാക്കിയാണ് ഇതുവരെയും ശാസ്ത്രജ്ഞർ തങ്ങളുടെ അന്വേഷണം തുടർന്നു കൊണ്ടിരുന്നത്. ഞരമ്പുകളുടെ ശരിയായ പ്രവർത്തനത്തിനു അമിലോയിഡിനു വലിയ സ്ഥാനമുണ്ട്. എന്നാൽ ചിലപ്പോഴെങ്കിലും ഈ പ്രോട്ടീനുകൾ കാരണം ഞരമ്പുകൾ തമ്മിൽ ഒട്ടിപ്പിടുക്കാനും മറ്റു പല പ്രശ്നങ്ങൾക്കും കാരണമാകും. ജീവിത രീതിയിലും ഭക്ഷണക്രമത്തിലും തുടങ്ങി നിരവധി മാറ്റങ്ങൾ വരുത്തി ശ്രമങ്ങൾ നടത്തിയെങ്കിലും കാര്യമായ മാറ്റങ്ങൾ അസുഖത്തിനു വരുത്താൻ സാധിക്കില്ല എന്നു കണ്ടെത്തി.

തലച്ചോറിലെ ഞരമ്പുകളുടെ പ്രവർത്തനത്തിനു എന്തെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ് പ്രധാനമായും മറവി രോഗം ഉണ്ടാകുന്നത്. തുടക്കത്തിൽ തന്നെ ഇതു കണ്ടെത്തുന്ന പക്ഷം ഒരുപരിധി വരെ പ്രതിരോധിക്കാൻ സാധിക്കും. തലച്ചോറിലുണ്ടാകുന്ന സമ്മർദ്ദം അൽഷിമേഴ്സിനു ഒരു പ്രധാന കാരണമാണ്. ഇതു തടയാനായി സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഗുളികകൾ ഗവേഷകർ കണ്ടെത്തി. തുടക്കത്തിൽ തന്നെ ഈ മരുന്നുകൾ ഉപയോഗിക്കുന്നതു കൊണ്ട് ഒരു പരിധി വരെ അൽഷിമേഴ്സ് കുറയുമെന്നാണ് വിശ്വാസം.

400 പേരിൽ പഠനം നടത്തിയതിൽ നിന്നും പലരിലും മറവിരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. 170 പേരിൽ രോഗം ആരംഭിച്ചു കഴിഞ്ഞിരുന്നു. ആരംഭത്തിൽ തന്നെ മരുന്നു കഴിക്കകുന്നവർക്ക് രോഗത്തിൽനിന്നും ഒരു പരിധിവരെ രക്ഷ നേടാം എന്ന കാരണം ആസ്റ്റിനോജൻ മെഡിക്കൽസ് എന്ന കമ്പനി ഒരു മരുന്ന് കണ്ടെത്തിയിരുന്നു.

ദിനചര്യകളിൽ വരുത്തുന്ന മാറ്റവും ആവശ്യമായ വ്യായാമങ്ങളും ഉണ്ടെങ്കിൽ അസുഖം ഒരു പരിധി വരെ മാറി നിൽക്കും. എന്നാൽ പൂർണമായും അൽഷിമേഴ്സ് എന്ന അസുഖം മാറുന്നതിന് ഒരു മരുന്നു കണ്ടെത്താൻ ഇതുവരെയും ഒരു ഗവേഷണത്തിനും സാധിച്ചിട്ടില്ല. ഇതിനെ കുറിച്ചു കൂടുതൽ പഠനം നടത്തിയതു കൊണ്ട് അൽഷിമേഴ്സ് തലച്ചോറിൽ എന്തൊക്കെ മാറ്റങ്ങളാണ് ചെയ്യുന്നതെന്നു കണ്ടെത്താൻ സാധിച്ചെന്നും ഫിസറിലെ ഗവേഷക കൂട്ടായ്മ പറഞ്ഞു. ആവശ്യമായ ഫണ്ടില്ല എന്നതും കൂടുതൽ ഗവേഷണത്തിനു തടസ്സമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP