Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബോണി കപൂറിന്റെ പാസ് പോർട്ട് ദുബായ് പൊലീസ് കണ്ടുകെട്ടി; അന്വേഷണം പൂർത്തിയാകും വരെ ദുബായ് വിടരുതെന്ന് കർശന നിർദ്ദേശം; ശ്രീദേവിയുടെ തലയിൽ ആഴത്തിൽ മുറിവേറ്റതും സംശയാസ്പദം; അകാലത്തിൽ പൊലിഞ്ഞ നടിയുടെ മൃതദേഹം ഉടനൊന്നും നാട്ടിലേക്ക് കൊണ്ടു വരാൻ കഴിയില്ല; സുരക്ഷയിൽ ഒട്ടും വീട്ടുവീഴ്ചയില്ലാത്ത ഹോട്ടലിൽ അപകടം നടക്കാനുള്ള സാധ്യതയിൽ പൊലീസിന് സംശയം; ഇന്ത്യൻ ലേഡി സൂപ്പർസ്റ്റാറിന്റെ മരണത്തിൽ സർവ്വത്ര ദുരൂഹത

ബോണി കപൂറിന്റെ പാസ് പോർട്ട് ദുബായ് പൊലീസ് കണ്ടുകെട്ടി; അന്വേഷണം പൂർത്തിയാകും വരെ ദുബായ് വിടരുതെന്ന് കർശന നിർദ്ദേശം; ശ്രീദേവിയുടെ തലയിൽ ആഴത്തിൽ മുറിവേറ്റതും സംശയാസ്പദം; അകാലത്തിൽ പൊലിഞ്ഞ നടിയുടെ മൃതദേഹം ഉടനൊന്നും നാട്ടിലേക്ക് കൊണ്ടു വരാൻ കഴിയില്ല; സുരക്ഷയിൽ ഒട്ടും വീട്ടുവീഴ്ചയില്ലാത്ത ഹോട്ടലിൽ അപകടം നടക്കാനുള്ള സാധ്യതയിൽ പൊലീസിന് സംശയം; ഇന്ത്യൻ ലേഡി സൂപ്പർസ്റ്റാറിന്റെ മരണത്തിൽ സർവ്വത്ര ദുരൂഹത

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: നടി ശ്രീദേവി ദുബായിലെ ഹോട്ടലിൽ കൊല്ലപ്പെട്ടതാകാമെന്ന സൂചനകളുമായി ദുബായ് പൊലീസ്. ശ്രീദേവിയുടെ ഭർത്താവും നിർമ്മാതാവുമായ ബോണി കപൂറിനോട് ദുബായ് വിടരുതെന്ന് പൊലീസ് ആവശ്യപ്പെട്ടു. ബോണി കപൂറിന്റെ പാസ് പോർട്ടും കണ്ടു കെട്ടി. ഇതോടെ ശ്രീദേവിയുടെ മരണത്തിൽ ബന്ധുക്കൾ പറഞ്ഞതൊന്നും വിശ്വസിച്ചിട്ടില്ലെന്നും വ്യക്തമായി. ശ്രീദേവിയുടെ തലയിൽ ആഴത്തിലുള്ള മുറിവേറ്റതായും റിപ്പോർട്ടുണ്ട്. ഇതോടെ കൊലപാതക സാധ്യതകൾ തേടി ദുബായ് പൊലീസ് നീങ്ങുകയാണ്. ഇതിൽ വ്യക്തത വരുത്തിയാൽ മാത്രമേ മൃതദേഹം വിട്ടുകൊടുക്കാനാവൂവെന്ന് ഇന്ത്യൻ എംബസിയേയും പൊലീസ് അറിയിച്ചിട്ടുണ്ട്. ബോണി കപൂറും കുടുംബവും പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ് ഉള്ളത്.

ദുബായിലെ ജുമൈറ ടവേഴ്സ് ഹോട്ടൽ മുറിയിലെ ബാത്ടബിൽ വീണു മരിക്കുകയായിരുന്നു ശ്രീദേവി. 2201 എന്ന മുറിയിലായിരുന്നു ശ്രീദേവിയുടെ അന്ത്യനിമിഷങ്ങൾ. മരണ റിപ്പോർട്ടിലെ അസ്വാഭാവികത മൂലം ദുബായ് പൊലീസ് വിശദ അന്വേഷണത്തിലാണ്. ഇതിന്റെ ഭാഗമായി ഹോട്ടൽ മുറി പൊലീസ് സീൽ ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ബാത് ടബിൽ വീണു മരിക്കുകയെന്നത് വിശ്വസനീയമല്ലെന്ന് പൊലീസ് കണ്ടെത്തി. ആരെങ്കിലും കൊലപ്പെടുത്തിയാൽ മാത്രമേ അത് സംഭവിക്കൂ. കർശന സുരക്ഷാ ക്രമീകരണങ്ങൾ ഉള്ള ഹോട്ടലാണ് ഇത്. ഇവിടെ ബാത് ടബിലും എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെ സ്വാഭാവിക മരണത്തിന്റെ സാധ്യതകൾ പൊലീസ് തള്ളക്കളയുകയാണ്. അപകടമരണത്തിന്റെ സാധ്യതയും കുറവാണ്. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷണം പൊലീസ് കടുപ്പിക്കുന്നത്. ഇതിനിടെയാണ് ശ്രീദേവിയുടെ തലയിലെ മുറിവും ചർച്ചയാകുന്നത്.

ഇതോടെ ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് അവ്യക്തത തുടരുന്നു. ശ്രീദേവിയുടേത് അസ്വാഭാവിക മരണമാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ദുബായിലെ നടപടിക്രമങ്ങൾ അനന്തമായി നീളുന്നത്. ഇതോടെ ശ്രീദേവിയുടെ മൃതദേഹം ഉടൻ നാട്ടിൽ എത്തിക്കില്ലെന്നാണ് ദുബായിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശനിയാഴ്ച രാത്രി മരണപ്പെട്ട ശ്രീദേവിയുടെ മൃതദേഹം തിങ്കളാഴ്ച വൈകീട്ടോടെ നാട്ടിലെത്തിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. എന്നാൽ ഫോറൻസിക് പരിശോധനയിലും, പോസ്റ്റ്‌മോർട്ടത്തിലും അപകട മരണമാണെന്ന് കണ്ടെത്തിയതോടെ കാര്യങ്ങൾ സങ്കീർണ്ണമായി. അപകട മരണമാണെന്ന് സ്ഥിരീകരിച്ചതോടെ ശ്രീദേവിയുടെ കേസ് ദുബായ് പൊലീസ് ദുബായ് പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറി.

സമാനകേസുകളിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത് മൂന്നു ദിവസം വരെ വൈകുമെന്ന് ഇന്ത്യൻ എംബസി അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. കേസ് പബ്ലിക് പ്രോസിക്യൂട്ടർ ഏറ്റെടുത്തതോടെ സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുമെന്നും ഉറപ്പായി. വ്യക്തത പബ്ലിക് പ്രോസിക്യൂട്ടറാണ് ഇനി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്.അത് ഉടൻ ഉണ്ടാകില്ല. മോർച്ചറിയിലാണ് മൃതദേഹം ഇപ്പോഴുള്ളത്. ഇതിൽ ഡിഎൻഎ പരിശോധനയും നടക്കും. ബോണി കപൂറിന്റെ ഡിഎൻഎയും പരിശോധിക്കും. സംശയമുള്ള ബന്ധുക്കളേയും ദുബായ് വിട്ട് പോകാൻ അനുവദിക്കില്ല.

ആദ്യം ഹൃദയാഘാതം മൂലമുള്ള സ്വാഭാവിക മരണം എന്നുള്ള വാർത്തകൾ വന്നിരുന്നെങ്കിലും ഹോട്ടൽ മുറിയിലെ ബാത്ത്ടബിൽ അബോധാവസ്ഥയിൽ വീണുള്ള മുങ്ങിമരണമാണ് നടന്നതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട് വ്യക്തമാക്കുന്നു. അടുത്ത ബന്ധുവായ മോഹിത് മർവയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ദുബായിലെത്തിയ ശ്രീദേവിയും കുടുംബവും ഷെയ്ഖ് സായിദ് റോഡിലുള്ള എമിറേറ്റ്‌സ് ടവർ ഹോട്ടലിലാണ് താമസിച്ചിരുന്നത്. വിവാഹത്തിനു ശേഷം ബോണി കപൂറും മകളായ ഖുശി കപൂറും മുംബൈയിലേക്കു തിരികെ പോന്നു. എന്നാൽ ശ്രീദേവി കുറച്ചു ദിവസം കൂടി ദുബായിൽ തങ്ങാൻ തീരുമാനിക്കുകയായിരുന്നു. മുംബൈയിലെത്തിയ ബോണി കപൂർ ശ്രീദേവിക്ക് ഒരു സർപ്രൈസ് കൊടുക്കാനായി തിരികെ ദുബായിലേക്കു തന്നെ പോയി. ശ്രീദേവിക്ക് ഒരു സ്‌പെഷൽ ഡിന്നറും അദ്ദേഹം സ്വകാര്യ ഹോട്ടലിൽ ഒരുക്കിയിരുന്നു. ഇതിന് മുമ്പ് ശ്രീദേവി താമസിച്ചിരുന്ന ഹോട്ടൽ മാറിയിരുന്നു.

ഉറങ്ങുകയായിരുന്ന ശ്രീദേവിയെ ബോണി കപൂർ വിളിച്ചുണർത്തുകയും കുറച്ച് നേരം സംസാരിക്കുകയും ചെയ്തിരുന്നുവെന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡിന്നറിനെക്കുറിച്ച് പറഞ്ഞതിന്‌ േശഷം ശ്രീദേവി ഒരുങ്ങാനായി കുളിമുറിയിലേക്ക് പോകുകയായിരുന്നു. പതിനഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും ശ്രീദേവി തിരികെ വരാതിരുന്നതിനാൽ ബോണി വാതിലിൽ തട്ടിവിളിച്ചു. മറുപടി ലഭിക്കാത്തതിനാൽ ബോണി കപൂർ വാതിൽ തള്ളിതുറക്കുകയായിരുന്നു. ബാത്ത്ടബ്ബിൽ ചലനമറ്റ് കിടക്കുന്ന ശ്രീദേവിയെയാണ് ബോണി കപൂറിന് കാണാനായത്. തുടർന്ന് പൊലീസിനെയും മെഡിക്കൽ സംഘത്തെയും വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ നടിയുടെ മരണം സ്ഥിരീകരിച്ചെന്ന് ഗൾഫ് മാധ്യമങ്ങൾ പറയുന്നു ഇതെല്ലാം ബോണി കപൂറിൽ നിന്ന് പുറത്തുപോയ വിവരങ്ങളാണ്. എന്നാൽ ഇത് വിശ്വസിക്കാനാവില്ലെന്നാണ് ദുബായ് പൊലീസിന്റെ നിലപാട്. പതിനാറ് മണിക്കൂറോളം ബോണി കപൂറിനെ ചോദ്യം ചെയ്തിരുന്നു. അതിന് ശേഷമാണ് പാസ്‌പോർട്ട് കണ്ടു കെട്ടുന്നത്.

ബോണികപൂർ ഉൾപ്പെടെയുള്ളവരെയും ഹോട്ടൽ ജീവനക്കാരെയും അന്വേഷണസംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മൃതദേഹം വീണ്ടും പോസ്റ്റുമാർട്ടം ചെയ്തേക്കുമെന്നും ബോണികപൂർ ഉൾപ്പെടെയുള്ളവരെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും വിവരമുണ്ട്. ജുമെയ്റാ എമിറേറ്റ്സ് ടവറിലെ 2201 മുറിയിൽ മൃതദേഹം കണ്ടെത്തിയത് വരെയുള്ള സംഭവങ്ങൾ അറിയുന്നതിനാണ് പൊലീസ് എല്ലാവരേയും വീണ്ടും ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷം മാത്രമേ ഭൗതീകശരീരം ഇന്ത്യയിലേക്ക് മടക്കി കൊണ്ടുപോകാൻ അനുമതി നൽകു. അന്വേഷണം നടക്കുന്നതിനാൽ ശ്രീദേവിയുടെ മൃതദേഹം അൽ ക്വാസിസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്വാഭാവിക മരണമാണെങ്കിലും ആശുപത്രിക്ക് പുറത്ത് നടന്നാൽ അത് അന്വേഷിക്കണമെന്നതാണ് ദുബായ് ചട്ടം. ദുബായ് ഡിഎക്സ്ബിയിലെ ആഭ്യന്തരമന്ത്രാലയത്തിലെ ഓഫീസിലാണ് ബോണി കപൂറിനെ ചോദ്യം ചെയ്തത്. വിവാഹം നടന്ന മോഹിത് മാർവയുടെ കുടുംബാംഗങ്ങളെയും ഹോട്ടൽ ജീവനക്കാരെയും ചോദ്യം ചെയ്യലിന് വിധേയമാക്കി.

വേണ്ടി വന്നാൽ ശ്രീദേവിയുടെ ശരീരം വീണ്ടും പോസ്റ്റുമാർട്ടം ചെയ്യേണ്ടി വരും. ശ്രീദേവിയുടെ ഫോൺകോൾ റെക്കോഡ്സുകളും പരിശോധനയ്ക്ക് വിധേയമാക്കും. അന്വേഷണത്തിന്റെ ഭാഗമായി ശ്രീദേവി ഇന്ത്യയിൽ എന്തു ചികിത്സ നടത്തിയിരുന്നു എന്തു മരുന്ന് കഴിച്ചിരുന്നു എന്തു സർജറികളാണ് നടന്നത് ഇവയിൽ എന്തെങ്കിലും മരണത്തിന് കാരണമായി മാറുന്നതായിരുന്നോ എന്നിങ്ങനെയെല്ലാമുള്ള മെഡിക്കൽ റെക്കോഡ്സുകളും പരിശോധനയ്ക്ക് ഇരയാക്കും. ദുബായ് നിയമപ്രകാരം ആദ്യം അറബിയിലുള്ള മരണസർട്ടിഫിക്കറ്റും പിന്നീട് അത് ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയും നൽകും. അതേസമയം ശ്രീദേവിയുടെ മൃതദേഹം ചൊവ്വാഴ്ച ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിയുമെന്നാണ് കപൂറിന്റെ ഓഫീസ് പ്രതികരിച്ചിരിക്കുന്നത്.

ശ്രീദേവിയുടെ ശരീരം കൊണ്ടു വരുന്നതിനായി അനിൽ അംബാനിയുടെ റിലയൻസിന്റെ 13 സീറ്റ് ജെറ്റ് വിമാനം ദുബായ് വിമാനത്താവളത്തിൽ സജ്ജമായിരിക്കുകയാണ്. 4.30 യ്ക്ക് ഈ വിമാനം ഇവിടെ നിന്നും പുറപ്പെടുമെങ്കിലൂം നിലവിലെ സാഹചര്യത്തിൽ ശരീരം ഇന്ത്യയിലേക്ക് എത്തിക്കാൻ അനുമതി കിട്ടുമോ എന്ന ആശങ്ക നില നിൽക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP