Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് സംവിധായകൻ രാജീവ് നാഥിനെ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ എന്ന് സൂചന

ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് സംവിധായകൻ രാജീവ് നാഥിനെ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ എന്ന് സൂചന

ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്ത് പ്രിയദർശൻ പടിയിറങ്ങിയ ഒഴിവിലേക്ക് പരിഗണിക്കുന്നത് സംവിധായകൻ രാജീവ് നാഥിനെ. എന്ന് സൂചന. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നാണ് കരുതുന്നത്. സംസ്ഥാന- ദേശീയ അവാർഡ് ജേതാവാണ് രാജീവ് നാഥ്. വാണിജ്യസിനിമകൾക്കുപരിയായി കലാമൂല്യമുള്ള ചിത്രങ്ങളാണ് രാജീവ്‌നാഥ് സംവിധാനം ചെയ്യുന്നത്. മോഹൻലാലിനെ നായകനാക്കി രാജീവ്‌നാഥ് സംവിധാനം ചെയ്ത അഹം ഉൾപെടെയുള്ള ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിയവയാണ്.


1976ൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ തണലിനാണ് രാജീവ് നാഥിന് സംസ്ഥാന അവാർഡ് ലഭിച്ചത്. ഒ. വി വിജയന്റെ കടൽതീരത്ത് എന്ന കഥയെ ആസ്പദമാക്കി രാജീവ് നാഥ് സംവിധാനം ചെയ്ത ചിത്രം ഇന്ത്യൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു. 1998ൽ പുറത്തിറങ്ങിയ ജനനി എന്ന ചിത്രത്തിനാണ് ഏറ്റവും മികച്ച സംവിധാനത്തിന് ദേശീയ അവാഡ് രാജീവ്‌നാഥിനെ തേടിയെത്തിയത്. കഴിഞ്ഞ വർഷം ജയസൂര്യയെ നായകനാക്കി ഡേവിഡ് ആൻഡ് ഗോലിയാത്ത് എന്ന ചിത്രവും രാജീവ് നാഥ് സംവിധാനം ചെയ്തിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP