Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റബറിനുണ്ടായ വിലത്തകർച്ചയോടൊപ്പം വൻ തുക നികുതി അടയ്ക്കാനുള്ള വാണിജ്യ നികുതി വകുപ്പിന്റെ നോട്ടീസും; മാവേലിക്കരയിൽ റബർ വ്യാപാരി ജീവനൊടുക്കി; മാവേലിക്കര താലൂക്കിൽ തിങ്കളാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്ത് വ്യാപാരി വ്യവസായി ഏകോപന സമിതി

റബറിനുണ്ടായ വിലത്തകർച്ചയോടൊപ്പം വൻ തുക നികുതി അടയ്ക്കാനുള്ള വാണിജ്യ നികുതി വകുപ്പിന്റെ നോട്ടീസും; മാവേലിക്കരയിൽ റബർ വ്യാപാരി ജീവനൊടുക്കി; മാവേലിക്കര താലൂക്കിൽ തിങ്കളാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്ത് വ്യാപാരി വ്യവസായി ഏകോപന സമിതി

മറുനാടൻ മലയാളി ബ്യൂറോ

ചാരുംമൂട്: വൻ തുക നികുതി അടയ്ക്കാൻ ആവശ്യപ്പെട്ടുള്ള വാണിജ്യ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ച റബർ വ്യാപാരി ജീവനൊടുക്കി. ആലപ്പുഴ ജില്ലയിലെ നൂറനാട് പാലമേൽ ഉളവുക്കാട് പൊയ്കയിൽ റബർ വ്യാപാരിയായിരുന്ന ബിജുരാജ് (38) ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.

റബറിനുണ്ടായ വിലത്തകർച്ചയിൽ നഷ്ടത്തിലായതിനെ തുടർന്ന് ബിജുരാജ് റബർ വ്യാപാരം ഉപേക്ഷിച്ചിരുന്നു. എന്നാൽ വ്യാപാരം നടത്തിയ 2013-14 കാലയളവിൽ 68,90,695 രൂപയുടെ കച്ചവടം നടന്നെന്നും ഇതിനുള്ള നികുതി ഉടൻ അടയ്ക്കണമെന്നും കാണിച്ച് ബിജുരാജിന് കഴിഞ്ഞ ദിവസം വാണിജ്യ നികുതി വകുപ്പിൽനിന്നു നോട്ടീസ് ലഭിച്ചു. ഇതിനു പിന്നാലെ അദ്ദേഹത്തെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സെയിൽ ടാക്‌സ് ഉദ്യോഗസ്ഥരുടെ പീഡനം മൂലമാണ് ബിജുരാജ് ജീവനൊടുക്കിയതെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് മാവേലിക്കര താലൂക്കിൽ തിങ്കളാഴ്ച രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ കടകൾ അടച്ച് ഹർത്താൽ ആചരിക്കുമെന്ന് സമിതി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP