Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോടികളുടെ ശമ്പളവുമായി ഐടിക്കാർ താരങ്ങളാകുമ്പോൾ എല്ലാം വേണ്ടെന്ന് വച്ച് ചിലർ; ലക്ഷങ്ങൾ വേണ്ടെന്ന് വച്ച് നാട് നന്നാക്കാൻ ഇറങ്ങിയവരെ പരിചയപ്പെടൂ

കോടികളുടെ ശമ്പളവുമായി ഐടിക്കാർ താരങ്ങളാകുമ്പോൾ എല്ലാം വേണ്ടെന്ന് വച്ച് ചിലർ; ലക്ഷങ്ങൾ വേണ്ടെന്ന് വച്ച് നാട് നന്നാക്കാൻ ഇറങ്ങിയവരെ പരിചയപ്പെടൂ

ക്ഷങ്ങളുടം കോടികളും വാഗ്ദാനം ചെയ്താണ് മൾട്ടിനാഷണൽ കമ്പനികൾ ഐടി വിദ്യാർത്ഥികളെ വലവീശിപ്പിടിക്കാനിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ നടന്ന ക്യാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ ബോംബെ ഐഐടിയിലെ നിരവധി വിദ്യാർത്ഥികൾ ശതകോടീശ്വരന്മാരുടെ പദവിയിലെത്താനുള്ള ജോലികൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇവരെല്ലാം ഇന്ന് സമ്പത്തിന്റ കാര്യത്തിൽ തിളങ്ങുന്ന താരങ്ങായിത്തീർന്നിരിക്കുകയാണ്. എന്നാൽ എല്ലാ ഐടിക്കാരും പണത്തിന്റെ തിളക്കത്തിൽ കണ്ണ് മഞ്ഞളിക്കുന്നവരല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിദേശത്തെ ഏഴക്ക ശമ്പളം ഉപേക്ഷിച്ച് സാമൂഹ്യപ്രവർത്തനത്തിന് ഇറങ്ങുന്ന ഐടിക്കാരുമുണ്ടെന്നാണ് പുതിയ വാർത്തകൾ വെളിപ്പെടുത്തുന്നത്. പണത്തിലുപരി തങ്ങളുടെ സ്വപ്നങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്ന ഇവർ പണത്തിന്റെ പ്രലോഭനങ്ങളെ അതിജീവിച്ച് പുറത്ത് ചാടുകയായിരുന്നു.

ഇക്കൂട്ടത്തിൽ ചിലർ പഠിപ്പിക്കാൻ വേണ്ടിയാണ് ജോലി വിട്ടതെങ്കിൽ മറ്റു ചിലർ സാമൂഹിക സംരംഭങ്ങൾക്കും അപൂർവം ചിലർ സാമൂഹിക പ്രവർത്തനത്തിനും വേണ്ടിയാണ് ഐടിയുടെ കൂട് പൊട്ടിച്ച് പുറത്തിറങ്ങിയിരിക്കുന്നത്. ബോംബെ ഐഐടിയിൽ നിന്നും 2010ൽ പാസായ പ്രത്യുഷ് റാത്തോർ അത്തരത്തിലുള്ള ഒരു ടെക്കിയാണ്. ന്യൂയോർക്ക് ആസ്ഥനമായി പ്രവർത്തിക്കുന്ന ഒരു ഫിനാൻഷ്യൽ സ്ഥാപനത്തിന്റെ ഗർഗോൺ ശാഖയിൽ 44 ലക്ഷം രൂപ വാർഷികശമ്പളത്തിന് ജോലി ചെയ്യുകയായിരുന്ന പ്രത്യുഷ് ഇപ്പോൾ ആ ജോലി രാജിവച്ച് തന്റെ സ്വപ്നമായ അദ്ധ്യാപനത്തിനിറങ്ങിത്തിരിച്ചിരിക്കുകയാണ്. മാതാപിതാക്കന്മാരുടെ ആഗ്രഹത്തെ ബലികഴിച്ചാണിക്കാര്യത്തിന് പ്രത്യുഷ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. മൂന്ന് വർഷമായി ഐഐടി എൻട്രൻസ് എക്‌സാമുകൾക്ക് പങ്കെടുക്കാൻ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയാണ് പ്രത്യൂഷ്. മധ്യപ്രദേശിലെ സിർലേയിലുള്ള തന്റെ ഹോംടൗണിനടുത്തായി ഇപ്പോൾ ഒരു സ്‌കൂൾ സ്ഥാപിക്കാനായി ഭൂമി വാങ്ങിയിരിക്കുയാണിദ്ദേഹം. സ്‌കൂൾ സ്ഥാപിക്കാനുള്ള നടപടികൾക്കായി അപേക്ഷ നൽകി കാത്തിരിക്കുയാണ് പ്രത്യുഷ്. അൽഗൊരിത് മിക് ട്രേഡിംഗായിരുന്നു താൻ ചെയ്തു കൊണ്ടിരുന്നതെന്നും എന്നാൽ അദ്ധ്യാപനമായിരുന്നു തന്റെ സ്വപ്നമെന്നും പ്രത്യൂഷ് പറയുന്നു. മൂന്ന് വർഷത്തെ പ്രവർത്തനപരിചയത്തിന് ശേഷം തനിക്ക് ആത്മവിശ്വാസം വന്നതിനാലാണ് ഈ ഫീൽഡിലേക്ക് ഇറങ്ങിയതെന്ന് പ്രത്യൂഷ് വ്യക്തമാക്കുന്നു. ആദ്യം ജോലി വിടാനുള്ള തന്റെ തീരുമാനമറിഞ്ഞപ്പോൾ മാതാപിതാക്കന്മാർ എതിർത്തിരുന്നുവെന്നും എന്നാൽ ഇപ്പോൾ തന്റെ അവസ്ഥയിൽ അവർ സംതൃപ്തരാണെന്നും പ്രത്യൂഷ് പറയുന്നു. 3 ഇഡിയറ്റ്‌സ് എന്ന ചിത്രത്തിലെതു പോലുള്ള ഒരു സ്‌കൂൾ സ്ഥാപിക്കുകയാണ് തന്റെ സ്വപ്നമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പരമ്പരാഗതമായ സ്‌കൂൾ ചിട്ടകളൊന്നും ഇവിടെയുണ്ടാകില്ലെന്ന് പ്രത്യൂഷ് വ്യക്തമാക്കുന്നു.

എൻജിനീയറിങ് ഫിസിസ്‌ക്‌സ് യോഗ്യതയുള്ള സിദ്ധാർത്ഥ് ഷായുടെ വേറിട്ട വഴിയിൽ സഞ്ചരിക്കുന്ന യുവാവാണ്. 2014 ബാച്ചിലാണ് ഇദ്ദേഹം പാസായത്. ഉയർന്ന ഉദ്യോഗഓഫറുകൾ വേണ്ടെന്ന് വച്ച സിദ്ധാർത്ഥ് ഗാന്ധി ഫെല്ലോഷിപ്പ് സ്വീകരിച്ച് സാമൂഹ്യപ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്. ചെറിയ നഗരങ്ങളിലെ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാരെയും ടീച്ചർമാരെയും നേതൃഗുണവും മികച്ച് ടീച്ചിങ് പ്രാക്ടീസുകളും പഠിപ്പിക്കുകയാണ് ഇദ്ദേഹം ഇപ്പോൾ ചെയ്യുന്നത് . രണ്ട വർഷം നീണ്ട് നിൽക്കുന്ന റസിഡൻഷ്യൽ പ്രോഗ്രാമാണിത്. സാമൂഹ്യമാറ്റത്തിന് വഴിയൊരുക്കുന്ന അവസരങ്ങൾ ഉപയോഗിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് സിദ്ധാർത്ഥ് പറയുന്നത്. ഈ പ്രോഗ്രാം തീർന്നാൽ തനിക്ക് വീണ്ടും റിസർച്ചിലേക്ക് തിരിച്ച് പോകാമെന്നും സിദ്ധാർത്ഥ് വ്യക്തമാക്കുന്നു.

ഐഐടി ബോംബെയിൽ നിന്നും മെറ്റലർജിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടിയ വിദ്യാർത്ഥിനിയാണ് സുഹാനി മോഹൻ. മൂന്ന് വർഷം ഇൻവെസ്റ്റ്‌മെന്റ് ബാങ്കറായി ഒരു മൾട്ടി നാഷണൽ ബാങ്കിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. 20 ലക്ഷമായിരുന്നു അവരുടെ ശമ്പളം. ഇപ്പോൾ അവർ സംരംഭകത്വത്തിന്റെ പാതയിലാണ. ഗ്രാമീണ വനിതകൾക്ക് കുറഞ്ഞ ചെലവിൽ സാനിറ്ററി നാപ്കിൻ നിർമ്മിക്കുന്നതിനുള്ള യന്ത്രങ്ങളാണിവിടെ ഉൽപാദിപ്പിക്കുന്നത്. തന്റെ മറ്റ് രണ്ട് സുഹൃത്തുക്കളുമായി ചേർന്ന് സ്വയം ഫണ്ട് കണ്ടെത്തിയാണ് സുഹാനി ഈ സ്റ്റാർട്ടപ്പ് സംരംഭം കെട്ടിപ്പടുത്തിരിക്കുന്നത്.

മൾട്ടി നാഷണൽ കമ്പനിയിൽ നിന്നുള്ള വമ്പൻ ഓഫർ വേണ്ടെന്ന് വച്ച് യംഗ് ഇന്ത്യൻ ഫെല്ലോഷിപ്പിന് പുറകെ പോയ ചരിത്രമാണ് അങ്കുർ തുൽസിയാൻ എന്ന യുവ എൻജിനീയർക്കുള്ളത്. 2011ലാണ് ഇദ്ദേഹം മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടിയിറങ്ങിയത്. ആഗോള വിഗദ്ധരിൽ നിന്നും ലിബറൽ ആർട്‌സിലും ലീഡർഷിപ്പിലും പാഠങ്ങൾ പഠിക്കാൻ അങ്കുറിന് ഒരു വർഷക്കാലം അവസരം നൽകുന്ന ഫെല്ലോഷിപ്പാണിത്. താൻ ഐഐടിയിൽ നിന്നും പഠിക്കാത്ത കോഴ്‌സുകൾ പഠിക്കാൻ ഇതിലൂടെ തനിക്ക് അവസരമൊരുങ്ങുമെന്നാണ് അങ്കുർ പറയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP