Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കയർ കയറ്റുമതി ചെയ്ത് മുതലാളിയായപ്പോൾ തൊഴിലാളി സമരങ്ങളെയും പൊളിച്ച കുപ്രസിദ്ധൻ; രാഷ്ട്രീയ ഭേദമന്യേ എംഎൽഎമാരുടെയും മന്ത്രിമാരുടെയും സ്വന്തം 'ഹരിദാസ് മുതലാളി'; ഒരു രൂപ അധികം കൂലി ചോദിച്ച തെങ്ങുകയറ്റ തൊഴിലാളിയോട് പകരം വീട്ടിയത് സ്വന്തം പറമ്പിലെ തെങ്ങുകൾ വെട്ടിനിരത്തി! നഴ്‌സുമാരുടെ സമരം അടിച്ചമർത്താൻ കെവി എം മുതലാളി സർക്കാറിനെ വരുതിയിൽ നിർത്തുന്നത് കാശിന്റെ ഹുങ്കിൽ തന്നെ

കയർ കയറ്റുമതി ചെയ്ത് മുതലാളിയായപ്പോൾ തൊഴിലാളി സമരങ്ങളെയും പൊളിച്ച കുപ്രസിദ്ധൻ; രാഷ്ട്രീയ ഭേദമന്യേ എംഎൽഎമാരുടെയും മന്ത്രിമാരുടെയും സ്വന്തം 'ഹരിദാസ് മുതലാളി'; ഒരു രൂപ അധികം കൂലി ചോദിച്ച തെങ്ങുകയറ്റ തൊഴിലാളിയോട് പകരം വീട്ടിയത് സ്വന്തം പറമ്പിലെ തെങ്ങുകൾ വെട്ടിനിരത്തി! നഴ്‌സുമാരുടെ സമരം അടിച്ചമർത്താൻ കെവി എം മുതലാളി സർക്കാറിനെ വരുതിയിൽ നിർത്തുന്നത് കാശിന്റെ ഹുങ്കിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചേർത്തല കെവി എം ആശുപത്രിയിലെ നഴ്‌സുമാരുടെ ന്യായമായ സമരത്തെ അടിച്ചമർത്താൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കയാണ് ആശുപത്രി മാനേജ്‌മെന്റ്. കെവി എം ഹരിദാസ് എന്ന മുതലാളിയുടെ ചൊൽപ്പടിക്ക് സർക്കാറും കൂട്ടു നിൽക്കുന്ന അവസ്ഥയാണ് ചേർത്തലയിലേത്. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരത്തെ അംഗീകരിക്കാതെ സമരത്തെ നേരിടാൻ മറ്റ് മാർഗ്ഗങ്ങൾ തേടുകയാണ് കെവി എം മാനേജ്‌മെന്റ്. ഡോ. ഹരിദാസിന്റെ വീട്ടിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തിയിട്ടും കുലുങ്ങാതിരിക്കുകയാണ് ആശുപത്രി അധികാരികൾ.

മന്ത്രിമാരുടെയും എംഎൽഎമാരുടെയും സ്വന്തം മുതലാളിയാണ് ഡോ. ഹരിദാസ്. അതുതന്നെയാണ് അദ്ദേഹത്തിന്റെ ബലവും. കെവി എം മുതലാളിയുടെ വീടിന് മൂന്ന് മണിക്കൂർ അകലത്തിലാണ് മന്ത്രി പി തിലോത്തമന്റെ വീട്. ഡോ. ഹരിദാസുമായി ഉറ്റബന്ധവും. ഈ മന്ത്രി മനസുവച്ചാൽ ഈ സമരം തീർക്കാവുന്നതേയുള്ളൂവെന്നാണ് നഴ്‌സുമാർ പറയുന്നത്. എന്നാൽ പണക്കാരനായ മുതലാളിക്ക് മുമ്പിൽ മന്ത്രിയും മുട്ടുമടക്കി. ധനമന്ത്രി തോമസ് ഐസക്ക്, മന്ത്രി ജി സുധാകരൻ എന്നിവരുമായും അടുത്ത ബന്ധമാണ് ഡോ. ഹരിദാസിന് എന്നിട്ടും സമരം തീർക്കാൻ ഇവർക്ക് സാധിക്കുന്നില്ല. ആർക്കും വഴങ്ങാതിരിക്കുകയാണ് കെവി എം മുതലാളി.

ഇപ്പോൾ സേവ് കെവി എം എന്ന പേരിൽ നഴ്‌സിങ് ഇതര സംഘടനകളുടെ ഫോറം രൂപീകരിച്ച് നഴ്‌സിങ് സമരത്തെ തകർക്കാനും പ്രചരണം തുടങ്ങിയിട്ടുണ്ട്. അതേസമയം നിലപാടിൽ വിട്ടുവീഴ്‌ച്ചയില്ലാതെ കടുത്ത നിലപാടുമായി മുന്നോട്ടു പോകുകയാണ് യുഎൻഎയും. ആശുപത്രിയെ ബിസിനസാക്കി മാറ്റിയ തന്ത്രശാലിയാണ് ഡോ. കെവി എം ഹരിദാസ്. കയർ കയറ്റുമതി രംഗത്താണ് ഇദ്ദേഹം നേരത്തെ പ്രവർത്തിച്ചത്. ഈ രംഗത്ത് അറിയപ്പെടുന്ന ബിസിനസുകാരനുമാണ്.

മേഖലയിലെ തൊഴിലാളി സമരങ്ങളെ അടിച്ചമർത്തി കുപ്രസിദ്ധി നേടിയ വ്യക്തി കൂടിയാണ് കെവി എം ഹരിദാസ്. പല സമരങ്ങളും പൊളിച്ച് പരകിചയമുള്ള ഡോ. ഹരിദാസ് സമാന തന്ത്രം തന്നെയാണ് നഴ്‌സിങ് സമരത്തെ അടിച്ചമാർത്താനും പയറ്റുന്നത്. രാഷ്ട്രീയക്കാരെ വരുതിയിൽ നിർത്താൻ പണം വാരി എറിയുമ്പോഴും തൊഴിലാളികളുടെ കാര്യത്തിൽ കണ്ണിൽചോരയില്ലാത്ത മുതലാളിയാണ് ഡോ. കെവി എം ഹരിദാസ്. അദ്ദേഹത്തെ പറ്റി പ്രദേശത്തെ നാട്ടുകാർക്കിടയിൽ വിചിത്രമായ കഥ തന്നെ പ്രചരിക്കുന്നുണ്ട്. ഡോ. ഹരാദാസിന്റെ വീട്ടിൽ തേങ്ങയിടാൻ എത്തുന്ന തൊഴിലാളി ഒരു രൂപ കൂലി അധികം ചോദിച്ചപ്പോൾ തൊഴിലാളിയെ 'പാഠം പഠിപ്പിക്കാൻ' തെങ്ങ് കൂട്ടത്തോടെ മുറിച്ചു കളഞ്ഞുവെന്നാണ് നാട്ടുകാർക്കിടയിൽ പ്രചരിച്ചിരിക്കുന്ന ഒരു കഥ. ഈ കഥ ശരിയാണെന്നാണ് സമരം ചെയ്യുന്ന നഴ്‌സുകാർ ഇപ്പോൾ പറയുന്നത്.

രാഷ്ട്രീയ ഭേദമന്യേ എല്ലാ രാഷ്ട്രീയക്കാരുടെയും പ്രിയപ്പെട്ട മുതലാളിയാണ് കെവി എം ഹരിദാസ്. കോൺഗ്രസ് നേതാവ് എകെ ആന്റണിയോടും അദ്ദേഹത്തിന് പ്രത്യേകം അടുപ്പമുണ്ട്. ഇടതുപക്ഷത്തെ മന്ത്രിമാർക്കും ഏറെ പ്രിയപ്പെട്ടവാണ് അദ്ദേഹം. അതുകൊണ്ടാണ് ഈ തൊഴിലാളി പ്രശ്‌നത്തെ പുറംകാലു കൊണ്ട് സർക്കാറും തട്ടിക്കളിക്കുന്നത്. തുടർച്ചയായ അവഗണന തുടരുമ്പോൾ നഴ്‌സുമാർ അടുത്ത മാസം മുതൽ സംസ്ഥാന വ്യാപകമായി സമരത്തിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ്. ചുരുക്കത്തിൽ കെവി എം എ്ന്ന ആശുപത്രിയിലെ സമരം സംസ്ഥാനം മുഴുവൻ വ്യാപിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്.

നേഴ്‌സുമാരുടെ സമര പ്രഖ്യാപനത്തെ നേരിടുമെന്ന മാനേജ്‌മെന്റ് അസോസിയേഷന്റെ ഭീഷണി വെറും താമശ മാത്രമാണെന്നാണ് യുഎൻഎ പറയുന്നത്. യുഎൻഎയുടെ ഒപ്പം നിൽക്കുന്നവർ സമരക്കാരുമായി ഒത്തുപോകുമെന്നും യുഎൻഎ നേതാക്കൾ പറയുന്നു. ഇതരസംസ്ഥാനത്തു തിന്നും നഴ്‌സുമാരെ ഡെയ്‌ലി വേജസ്, കോൺട്രാക്ട് വ്യവസ്ഥയിൽ ജോലിക്ക് എത്തിക്കുമെന്നാണ് ആശുപത്രി മുതലാളിമാർ പറയുന്നത്. ഇത് മുൻപത്തെ പോലെ എഴുപ്പമാകില്ലെന്നാണ് യുഎൻഎ അധ്യക്ഷൻ ജാസ്മിൻ ഷാ പറയുന്നത്. യുഎൻഎയുടെ ഭാഗമാണ് ഇന്ന് വലിയൊരു വിഭാഗം നഴ്‌സുമാരുമെന്ന കാര്യം ജാസ്മിൻ ചൂണ്ടിക്കാട്ടുന്നു.

എല്ലാ ശത്രുക്കളും ഒരുമിച്ച് ഞങ്ങൾക്കെതിരെ അണിനിരന്നിരിക്കുകയാണ് എന്നത് ഞങ്ങൾ തിരിച്ചറിയുന്നു. ഇതൊരു അന്തിമ പോരാട്ടമാണ് എന്ന തിരിച്ചറിവും ഞങ്ങൾക്കുണ്ട്. നിങ്ങൾ പരാജയപ്പെടുത്താൻ ശ്രമിക്കുന്തോറും അതിജീവനത്തിനായി ശകതമായ പോരാട്ടം ഞങ്ങളിൽ നിന്നും പ്രതീക്ഷിക്കാം. അതൊരു വലിയ വിപ്ലവത്തിന് തന്നെ തുടക്കമാകും. കരിനിയമങ്ങളും, അറസ്റ്റും, എസ്മയുമെല്ലാം ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. എന്തിനെയും നേരിടാൻ ആത്മധൈര്യവുമുണ്ട്. നേഴ്‌സിങ് സമൂഹവും, ആരോഗ്യ പ്രവർത്തകരും, നന്മ വറ്റാത്ത പൊതു സമൂഹവും ഈ പോരാട്ടത്തിൽ ഞങ്ങളോടൊപ്പമുണ്ടാകും എന്ന് ഞങ്ങൾക്കുറപ്പുണ്ട്. ർക്കാർ ആരുടെ കൂടെയാകും എന്നത് മാത്രമാണ് ഇനിയറിയാൻ ഉള്ളത്? - ജാസ്മിൻ വ്യക്തമാക്കി.

ലോകത്തെങ്ങും കേട്ടുകേൾവിയില്ലാത്ത വിധം നഴ്‌സുമാരെ പീഡിപ്പിക്കുന്ന ചേർത്തലയിലെ കെവി എം ആശുപത്രി മാനേജ്‌മെന്റിനെതിരെ നഴ്‌സുമാർ നടത്തുന്ന സമരം മാസങ്ങൾ പിന്നിട്ടിട്ടും ഇതിൽ കാര്യക്ഷമമായി ഇടപെടാനോ സർക്കാർ നിശ്ചയിച്ച ശമ്പളം വാങ്ങി നൽകാനോ ഇടപെടാതെ സർക്കാരും നിലകൊള്ളുകയായിരുന്നു. അനിശ്ചിതകാല പ്രക്ഷോഭം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കഴിഞ്ഞദിവസം ചർച്ചയ്ക്ക് പോലും സർക്കാർ തയ്യാറായത്.

സർക്കാർ നിശ്ചയിച്ച ശമ്പളം ഒരു കാരണവശാലും കൊടുക്കില്ലെന്ന് ധാർഷ്ട്യവുമായി മുന്നോട്ടുപോകുന്ന ചേർത്തലയിലെ ഡോ. വിവി ഹരിദാസിന്റെ നേതൃത്വത്തിലുള്ള കെവി എം ആശുപത്രി മാനേജ്‌മെന്റിനെതിരെ നഴ്‌സുമാർ സമരത്തിന് ഇറങ്ങുന്നത് അവിടെയുള്ള പീഡനങ്ങൾ അത്രയ്ക്കും അസഹനീയമായതോടെയാണ്. യുഎൻഎ യുടെ നിരാഹാര സമരം 13ാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്. 11 ദിവസമായി നിരാഹാരസമരം ചെയ്തിരുന്ന യുഎൻഎ ജനറൽ സെക്രട്ടറി സുജനപാലിനെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് മാറ്റിയതിനെ തുടർന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എംപി സിബി മുകേഷാണ് ഇപ്പോൾ നിരാഹാരം ഇരിക്കുന്നത്.

കെവി എം ഹോസ്പിറ്റലിന് മുന്നിൽ അനിശ്ചിതകാല നിരാഹാരം അനുഷ്ഠിച്ചിരുന്ന യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുജനപാൽ അച്യുതനെ പൊലീസ് ബലമായി അറസ്റ്റുചെയ്തു മാറ്റിയത് ഇന്നലെയാണ്. 11 ദിവസമായി നിരാഹാരത്തിലായിരുന്ന സുജനപാലിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന ആരോഗ്യവകുപ്പ് അധികൃതരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച വൈകീട്ടോടെ പൊലീസ് എത്തി ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തത്. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP