Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാർ വിഷയത്തിൽ കോൺഗ്രസിൽ തർക്കം രൂക്ഷം; ഹൈക്കോടതിയിൽ പ്രതീക്ഷ അർപ്പിച്ച് ഉമ്മൻ ചാണ്ടിയും ബാബുവും; കേസ് ദുർബലപ്പെടുത്താനുള്ള നീക്കം കണ്ട് അഡ്വക്കേറ്റ് ജനറലിനെതിരെ വിഎം സുധീരൻ

ബാർ വിഷയത്തിൽ കോൺഗ്രസിൽ തർക്കം രൂക്ഷം; ഹൈക്കോടതിയിൽ പ്രതീക്ഷ അർപ്പിച്ച് ഉമ്മൻ ചാണ്ടിയും ബാബുവും; കേസ് ദുർബലപ്പെടുത്താനുള്ള നീക്കം കണ്ട് അഡ്വക്കേറ്റ് ജനറലിനെതിരെ വിഎം സുധീരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ അടച്ചുപൂട്ടിയ 418 ബാറുകൾ തുറക്കന്നത് സംബന്ധിച്ച കാര്യത്തിൽ കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു. ബാറ് തുറക്കരുതെന്ന നിലപാടിൽ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും തുറന്നേ തീരൂ എന്ന് മുഖ്യമന്ത്രിയും കെ ബാബുവും നിലപാട് എടുത്തതോടെ ബാറ് പ്രശ്‌നം കീറാമുട്ടിയായി തുടരുകയാണ്. ഇന്നലെ ചേർന്ന സർക്കാർ - പാർട്ടി ഏകോപന സമിതി യോഗത്തിലും ബാർ പ്രശ്‌നം ചർച്ച ചെയ്‌തെങ്കിലും തർക്കത്തെ തുടർന്ന് തീരുമാനമാകാതെ പിരിഞ്ഞു.

ബാർ വിഷയത്തിൽ പ്രായോഗികസമീപനം വേണമെന്ന മുൻ നിലപാട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവർത്തിച്ചപ്പോൾ അടച്ചിട്ട ബാറുകൾ തുറക്കേണ്ടെന്ന അഭിപ്രായത്തിൽ തന്റെ നിലപാടിൽ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനും ഉറച്ചുനിന്നു. ഇതത്തേ#ുടർന്ന് മൂന്നുമണിക്കൂറോളം നീണ്ട യോഗം തീരുമാനമെടുക്കാനാകാതെ പിരിഞ്ഞു.

418 ബാറുകളും പൂട്ടണമെന്ന നിലപാട് സർക്കാറിനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഭരണത്തിലിരിക്കുമ്പോൾ ഏകപക്ഷീയ നിലപാട് സ്വീകരിക്കാനാവില്ല. പ്രായോഗിക സമീപനം സ്വീകരിച്ചേ സർക്കാറിന് മുന്നോട്ടുപോകാനാവൂ. വിവാദങ്ങളുണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ടുപോകണം. തീരുമാനമെടുക്കാൻ കഴിയാത്തതാണെങ്കിൽ അത് ഉപേക്ഷിക്കണം. ഇക്കാര്യത്തിൽ സർക്കാറിന് അത്തരത്തിൽ ഒരു നിലപാട് സ്വീകരിക്കാൻ കഴിയില്ല. ഹൈകോടതിതന്നെ സർക്കാറിനെതിരെ തിരിയുന്ന സ്ഥിതിയാണ്. എത്രയും വേഗം പ്രായോഗികമായ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ, 418 ബാറുകളും തുറക്കേണ്ടെന്ന നിലപാട് സുധീരൻ ആവർത്തിച്ചു. ജനങ്ങളും പാർട്ടിയും പറയുന്നത് ബാറുകൾ തുറക്കേണ്ടെന്നാണ്. ആ നിലപാടിൽനിന്ന് തനിക്ക് പിന്നാട്ടുപോകാൻ കഴിയില്ല. ജനവികാരം മാനിച്ചേ പാർട്ടിക്ക് മുന്നോട്ടുപോകാൻ കഴിയൂവെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ ബാർ വിഷയത്തിൽ പാർട്ടിയിൽ നിന്നും അനുമതി ലഭിക്കില്ലെന്ന് വ്യക്തമായതോടെ ഹൈക്കോടതി വിധിയിലൂടെ ബാറുകൾഡ തുറക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. ഇത് മുൻകൂട്ടി കണ്ട വിഎം സുധീരൻ ഈ ശ്രമത്തെയും യോഗത്തിനിടെ വിമർശിച്ചു. അഡ്വക്കേറ്റ് ജനറലിനെ പരാമർശിച്ചു കൊണ്ടായിരുന്നു സുധീരന്റെ വിമർശനം.

ഫോർസ്റ്റാർ ബാറുകളുടെ കേസ് വാദത്തിനിടെ എജിയെടുത്ത നലിപാടിനെ അതിരൂക്ഷമായി സുധീരൻ വിമർശിച്ചു. ഈ കേസിൽമാത്രമല്ല മറ്റു പല കേസുകളിലും എജി എടുത്ത നിലപാട് ശരിയായില്ല. സ്ഥാപിത താൽപര്യങ്ങളുടെ ആളാണ് എജിയെന്നായിരുന്നു വിമർശനം. എന്നാൽ മുഖ്യമന്ത്രി ഇതിനെ പ്രതിരോധിച്ചു. സർക്കാർ അറിഞ്ഞു കൊണ്ടാണ് എജിയുടെ നിലപാടുകളെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

അതേസമയം ബാർ വിഷയത്തിൽ വി എം സുധീരനോടുള്ള നിലപാടിൽ കടുത്ത എതിർപ്പുള്ളതിനാൽ ബാറുകൾ തുറന്ന ശേഷം മാത്രമേ ഇനി കെപിസിസി യോഗത്തിനുള്ളൂവെന്ന നിലപാടിലാണ് എക്‌സൈസ് മന്ത്രി കെ ബാബു. മന്ത്രി കെ. ബാബുവിനെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും എത്തിയില്ല. തീരുമാനം വൈകുന്നതിലെ നീരസം അദ്ദേഹം മന്ത്രിസഭാ യോഗത്തിൽ പ്രകടിപ്പിച്ചതായായണ് വിവരം. എന്നാൽ ബാബു വരാതിരുന്നത് മനപൂർവമാണെന്ന് കരുതുന്നില്ലെന്ന് പിന്നീട് പത്രലേഖകരോട് സുധീരൻ വ്യക്തമാക്കി. ബാർ വിഷയം ഇനി നാലംഗ ഉപസമിതിക്ക് പകരം ചർച്ചചെയ്യുന്നത് ഏകോപന സമിതിയിലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ ഹയർസെക്കൻഡറി അനുവദിച്ചതുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ സംവിധാനം ഒരുക്കണമെന്ന നിർദ്ദേശം യോഗത്തിൽ ഉയർന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ചില കേസുകൾ കോടതിയുടെ പരിഗണനയിലുള്ളതിനാൽ നിയമപരമായ കാര്യങ്ങൾകൂടി പരിഗണിച്ച് തീരുമാനം എടുക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടു.
ഇടുക്കിയിൽ എത്രയും വേഗം പട്ടയം വിതരണം ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ പ്രശ്‌നം പരിഹരിക്കാൻ അടിയന്തരനടപടി വേണം. മൂലമ്പള്ളി പാക്കേജ് സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരണമെന്ന് യോഗം നിർദേശിച്ചു.

നിയമവിരുദ്ധ ക്വാറികളുടെ പ്രവർത്തനം പരിശോധിച്ച് നിയമപരമായ നടപടികൾ സ്വീകരിക്കണം. മൂന്നാർ ജോയ്‌സ് റിസോർട്ടുമായി ബന്ധപ്പെട്ട് ഹൈകോടതിയിലുള്ള കേസ് ഫലപ്രദമായി കൈകാര്യം ചെയ്യണമെന്ന് റവന്യുവകുപ്പിനോട് നിർദേശിച്ചു. കേസിൽ റവന്യുവകുപ്പ് ജാഗ്രത കാട്ടിയില്ലെന്ന ആക്ഷേപം കണക്കിലെടുത്ത് പൊതുജനതാൽപര്യം സംരക്ഷിക്കും വിധം മുന്നോട്ടുപോകണമെന്നാണ് നിർദ്ദേശം.

സ്വാതന്ത്ര്യദിനം പ്രമാണിച്ചും സെർവർ ചെയ്ഞ്ച് സംബന്ധിച്ചും ഓഫീസ് അവധിയായതിനാൽ നാളെ (15-8-14)മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP