Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വ്യാജ ഭവനവായ്പാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി സെക്രട്ടറിയേറ്റിൽ കോടികളുടെ ആദായ നികുതി വെട്ടിപ്പ്; പ്രതിവർഷം രണ്ട് ലക്ഷം രൂപ വച്ച് വെട്ട് നടത്തിയത് സെക്രട്ടറിയേറ്റിലെ നിരവധി ഉന്നത ഉദ്യോഗസ്ഥർ; വെട്ടിച്ച നികുതി നാളേക്ക് മുമ്പ് തിരിച്ചു നൽകിയില്ലെങ്കിൽ മൂന്നിരട്ടി വരെ പിഴ ഈടാക്കുമെന്ന് ആദായ നികുതി വകുപ്പ്; യൂണിയൻ നേതാക്കളെ രക്ഷിക്കാൻ വെട്ടിപ്പ് മറച്ചു വച്ച് കേസെടുക്കാതെ പിണറായി സർക്കാർ

വ്യാജ ഭവനവായ്പാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി സെക്രട്ടറിയേറ്റിൽ കോടികളുടെ ആദായ നികുതി വെട്ടിപ്പ്; പ്രതിവർഷം രണ്ട് ലക്ഷം രൂപ വച്ച് വെട്ട് നടത്തിയത് സെക്രട്ടറിയേറ്റിലെ നിരവധി ഉന്നത ഉദ്യോഗസ്ഥർ; വെട്ടിച്ച നികുതി നാളേക്ക് മുമ്പ് തിരിച്ചു നൽകിയില്ലെങ്കിൽ മൂന്നിരട്ടി വരെ പിഴ ഈടാക്കുമെന്ന് ആദായ നികുതി വകുപ്പ്; യൂണിയൻ നേതാക്കളെ രക്ഷിക്കാൻ വെട്ടിപ്പ് മറച്ചു വച്ച് കേസെടുക്കാതെ പിണറായി സർക്കാർ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. ആദായ നികുതി വെട്ടിക്കാൻ ഗവ. സെക്രട്ടേറിയറ്റ് സ്ററാഫ് കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് വ്യാജ ഭവനവായ്പാ സർട്ടിഫിക്കറ്റ് ഹാജരാക്കിയ പരാതിയിൽ വെട്ടിച്ച തുക തിരിച്ചടപ്പിച്ച് നടപടി ഒതുക്കിത്തീർക്കാൻ തിരക്കിട്ട് നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് വെട്ടിച്ച നികുതി തിരിച്ചടക്കാൻ സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് ആദായനികുതി വകുപ്പ് സമയം അനുവദിച്ചത്. ആദ്യം ഈ മാസം 15 വരെയും പിന്നീടത് 20വരെയും നീട്ടുകയായിരുന്നു. ഇതിനിടയിൽ പല ജീവനക്കാരും വെട്ടിച്ച നികുതി അടച്ച് തലയൂരി.

സെക്രട്ടറിയേറ്റിൽ 4500 ജീവനക്കാരാണ് ഉള്ളത്. ഇതിൽ ഭൂരിഭാഗം പേരും നികുതി വെട്ടിച്ചുവെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ആദായ നികുതി വകുപ്പ് അനുവദിച്ച സമയം നാളെ അവസാനിക്കാനിരിക്കെ പകുതിയിലധികം ജീവനക്കാരും വെട്ടിച്ച നികുതി അടയ്ക്കാൻ തയ്യാറായിട്ടില്ലന്നാണ് വിവരം. അങ്ങനെയങ്കിൽ സെക്ഷൻ 271 (ഇ) പ്രകാരം വെട്ടിച്ച നികുതിയുടെ മൂന്നിരട്ടി വരെ പിഴചുമത്താൻ നിർബന്ധിതമാകുമെന്ന് ഒരു ഉന്നത ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോടു പറഞ്ഞു.

കൂടുതൽ നികുതി ലഭിക്കുന്നത് സർക്കാർ ഉദ്യോഗഗസ്ഥരിൽ നിന്നാണന്നും 70,000 മുതൽ 74,000 വരെ ശരാശരി സർക്കാർ ഉദ്യോഗസ്ഥർ നികുതി നൽകുന്നുണ്ടെന്നും ആദായനികുതി വകുപ്പ് കേന്ദ്രങ്ങൾ വ്യക്ത്മാക്കി.സെക്രട്ടറിയേറ്റിൽ പ്രതിവർഷം ഒരു ഉദ്യോഗസ്ഥൻ 2 ലക്ഷം രൂപയുടെ വരെ നികുതി ആനുകൂല്യം വ്യാജരേഖകളുടെ പിൻബലത്തിൽ നേടി എന്നാണ് പ്രഥാമിക നിഗമനം. ടാക്സ് ഡിപ്പാർട്ടുമെന്റ് നടപടി കർശനമാക്കാതിരിക്കാൻ സെക്രട്ടറിയേറ്റിൽ നിന്നും വലിയ സമ്മർദ്ദം നിലനിൽക്കുന്നുണ്ട്.

പിഴയില്ലാതെ പണം അടക്കാൻ സാവാകാശം അനുവദിച്ചതും സർക്കാരിലെ ഉന്നതരും ആദായ നികുതി വിഭാഗത്തിന്റെ തലപ്പത്തുള്ളവരും നടത്തിയ ചർച്ചയുടെ ഭാഗമായാണ്. ചർച്ചയിലെ ധാരണ പ്രകാരം കഴിഞ്ഞ വർഷം ആദായ നികുതി ഇനത്തിൽ വെട്ടിച്ച തുക എല്ലാ സെക്രട്ടേറിയറ്റ് ജീവനക്കാരും അവരവരുടെ അക്കൗണ്ട് വഴി ഫെബ്രുവരി 15 നകം തിരിച്ചടയ്ക്കണം. ഇത് പിന്നീട് 20വരെ ദീർഘിപ്പിച്ചു നൽകി.

മുൻ വർഷങ്ങളിലെ വെട്ടിപ്പുകളിൽ നടപടി ഉണ്ടാവില്ല. വ്യാജ സർട്ടിഫിക്കറ്റ് നൽകിയ ഗവ. സെക്രട്ടേറിയറ്റ് സ്റ്രാഫ് കോഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾക്കെതിരെയും നടപടിയുണ്ടാവില്ല. ആദായ നികുതി ഇളവ് ലഭിക്കാനായി സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് ഭവന വായ്പ നൽകിയതായി വ്യാജ സർട്ടിഫിക്കറ്റ് നൽകുകയാണ് സൊസൈറ്റി ചെയ്തത്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ മാത്രം ഇങ്ങനെ 30 കോടിയോളം രൂപയുടെ ആദായ നികുതി വെട്ടിപ്പ് നടന്നതായാണ് ആദായ നികുതി വകുപ്പിന്റെ നിഗമനം.

ഇതു സംബന്ധിച്ച പരാതി ലഭിച്ചതിനെ തുടർന്ന് ജീവനക്കാരുടെ ശമ്ബളം സംബന്ധിച്ച ഫോം 16, ആദായ നികുതി ഇളവിനായി ജീവനക്കാർ ഹാജരാക്കിയ രേഖകൾ, ഭവന നിർമ്മാണ വായ്പയാണെങ്കിൽ കെട്ടിട നികുതി രേഖ, ബാങ്ക് രേഖകൾ തുടങ്ങിയവ ഹാജരാക്കാൻ ആദായ നികുതിവകുപ്പ് ഡെപ്യൂട്ടി കമ്മിഷണർ സെക്രട്ടേറിയറ്റിലെ അക്കൗണ്ട്സ് വിഭാഗം ജോയിന്റ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു.

ഉന്നതർ കുടുങ്ങുമെന്നായപ്പോഴാണ് പണം തിരിച്ചടച്ച് സംഭവം ഒതുക്കിത്തീർക്കാർ ശ്രമം നടക്കുന്നത്.എല്ലാ വർഷവും ഫെബ്രുവരി ആദ്യവാരം സർക്കാർ ജീവനക്കാർ അധികൃതർക്ക് തങ്ങളുടെ ആദായം സംബന്ധിച്ച സ്റ്രേറ്റ്മെന്റ് നൽകണം. ഇതിന്റെ രേഖകൾ സർക്കാർ ഓഫീസുകളിൽ സൂക്ഷിച്ച ശേഷം കണക്ക് മാത്രമാണ് ആദായ നികുതി വകുപ്പിന് സമർപ്പിക്കുക.

ഭവന വായ്പാ സൗകര്യമില്ലാത്ത സൊസൈറ്റി തങ്ങളുടെ അംഗങ്ങൾക്ക് വായ്പ നൽകിയെന്നും അതിൽ പലിശയിനത്തിൽ നിശ്ചിത തുക അടച്ചെന്നും വ്യാജസർട്ടിഫിക്കറ്റ് നൽകുകയാണ് ചെയ്യുന്നത്. ആദായ നികുതിക്കായി വാർഷിക വരുമാനം കണക്കാക്കുന്ന തുകയിൽ നിന്ന് ഈ പലിശ കുറയുന്നതോടെ അടയ്ക്കേണ്ട ആദായ നികുതിയിൽ 1000 മുതൽ 10,000 രൂപ വരെ കുറവ് വരും.

2016-17 ൽ മാത്രം 4 കോടിയോളം രൂപ ആദായ നികുതി വകുപ്പിന് ഇതുവഴി നഷ്ടമായി.കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ മാത്രം ഇങ്ങനെ 30 കോടിയോളം രൂപയുടെ വെട്ടിപ്പ് നടന്നതായാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക നിഗമനം. വെട്ടിപ്പിൽ പങ്കെടുക്കുകയും അതിന് ഒത്താശ ചെയ്യുകയും ചെയ്തത് സെക്രട്ടറിയേറ്റിലെ ഭരണ പക്ഷ യൂണിയനിലെ പ്രമുഖരാണന്നാണ് ആദായ നികുതി വകുപ്പിന് രേഖമൂലം ലഭിച്ച പരാതിയിൽ പറയുന്നത്. ഇവരെ പ്രോസിക്യൂട്ട് ചെയ്യില്ലെന്ന് സെക്രട്ടറിയേറ്റിലെ ഉന്നതർക്ക് ഉറപ്പ് ലഭിച്ചതായാണ വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP