Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

30 കോടി രൂപയുടെ മയക്ക് മരുന്ന് വേട്ടയിൽ പ്രതികൾക്കായി ഹാജരായി അഡ്വ: ബി.എ ആളൂർ; തീവ്രവാദികൾക്കായി എംഡിഎംഎ കടത്തിയ കേസിലും രക്ഷകന്റെ റോളിലെത്താൻ അമീറുളിന്റേയും ഗോവിന്ദച്ചാമിയുടേയും കാവലാൾ; പ്രതികളെ റിമാൻഡ് ചെയ്ത് അങ്കമാലി മജിസ്‌ട്രേട്ട് കോടതി; കേരളം മയക്കുമരുന്ന് കടത്തിന്റെ ഹബ് ആക്കുന്നതിന്റെ പിന്നിലും വൻ ലോബി

30 കോടി രൂപയുടെ മയക്ക് മരുന്ന് വേട്ടയിൽ പ്രതികൾക്കായി ഹാജരായി അഡ്വ: ബി.എ ആളൂർ; തീവ്രവാദികൾക്കായി എംഡിഎംഎ കടത്തിയ കേസിലും രക്ഷകന്റെ റോളിലെത്താൻ അമീറുളിന്റേയും ഗോവിന്ദച്ചാമിയുടേയും കാവലാൾ; പ്രതികളെ റിമാൻഡ് ചെയ്ത് അങ്കമാലി മജിസ്‌ട്രേട്ട് കോടതി; കേരളം മയക്കുമരുന്ന് കടത്തിന്റെ ഹബ് ആക്കുന്നതിന്റെ പിന്നിലും വൻ ലോബി

ആർ.പീയൂഷ്

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിൽ പിടിയിലായ പ്രതികൾക്കായി ക്രിമിനൽ ലോയർ അഡ്വ: ബി.എ ആളൂർ ഹാജരായി. അന്താരാഷ്ട്ര വിപണിയിൽ 30 കോടി വിലമതിക്കുന്ന മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻ (എം.ഡി.എം.എ) എന്ന മയക്കുമരുന്നുമായി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വരികയായിരുന്ന രണ്ട് പേരെ കഴിഞ്ഞ ദിവസമാണ് ജില്ലാ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക്സ് സ്പെഷ്യൽ സ്‌ക്വാഡ് അറസ്റ്റുചെയ്തത്. ഇന്ന് ഉച്ചയ്ക്ക് അങ്കമാലി മജിസ്‌ട്രേട്ടിന് മുന്നിൽ പ്രതികളെ എത്തിച്ചപ്പോഴാണ് അഡ്വ: ബി.എ ആളൂരും അഡ്വ: ആദി ഋതിക്കും പ്രതികൾക്കായി ഹാജരായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

അഞ്ച് കിലോഗ്രാമോളം വരുന്ന ലഹരിമരുന്ന് വിദേശത്തേക്ക് കയറ്റിയയക്കാൻ കൊണ്ടുവരികയായിരുന്ന പാലക്കാട് മണ്ണാർക്കാട് കരിമ്പ സ്വദേശികളായ കൈപ്പുള്ളി വീട്ടിൽ ഫൈസൽ (34), കരിചേരിപടി തട്ടായിൽ വീട്ടിൽ അബ്ദുൾ സലാം (34) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. ശനിയാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വരികയായിരുന്ന കാർ തടഞ്ഞുനിർത്തി എക്സൈസ് പരിശോധന നടത്തുകയായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന പ്രത്യേക അറയുള്ള ട്രോളി ബാഗുകളിൽ കറുത്ത നിറമുള്ള കാർബൺ പേപ്പറിൽ പൊതിഞ്ഞായിരുന്നു എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്.

അതേ സമയം നെടുംമ്പാശേരിയിൽ പിടിയിലായ രാജ്യാന്തര ബന്ധമുള്ളതും മലയാളികൾ നിയന്ത്രിക്കുന്നതുമായ മയക്ക് മരുന്ന് മാഫിയ പ്രവർത്തനത്തെക്കുറിച്ച് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പക്ടർ സജി ലക്ഷമണൻ പങ്കുവയ്ക്കുന്ന വിവരങ്ങൾ ഇങ്ങനെ. സംഭവം സംബന്ധിച്ച് പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്റിലിജൻസ് വിഭാഗത്തിന്റെ കനത്ത വീഴ്ച എന്ന നിലയിലാണ് സംസ്ഥാന പൊലീസ് നേതൃത്വം മയക്ക് മരുന്ന് വേട്ടയെ കണക്കാക്കുന്നതെന്നാണ് സൂചന. കേരളത്തിൽ ഈ കച്ചടവത്തെ നിയന്ത്രിക്കുന്നത് സിനിമാ നിർമ്മതാവാണെന്നാണ് സൂചന.

നടിയെ ആക്രമിച്ച കേസിലും ഈ നിർമ്മാതാവിന്റെ പേര് പല ഘട്ടത്തിലും സംശയിച്ചിരുന്നു. സിനിമയിൽ ഗുണ്ടാ സംഘങ്ങളെ സജീവമാക്കിയതും ഈ നിർമ്മാതാവാണ്. ചില ന്യൂജെൻ സിനിമകളുടെ നിർമ്മാതാവായ ഇയാളുടെ കേന്ദ്രം ദുബായാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉന്നത സ്വാധീനം ഇയാൾക്കുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണ ഏജൻസികൾക്ക് ഇയാളെ തൊടാൻ ഭയവുമാണ്. നേരത്തെ കൊച്ചിയിലെ ഡിജെ പാർട്ടികളുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു. അന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ സ്വാധീനക്കരുത്തിലാണ് ഇയാൾ രക്ഷപ്പെട്ടത്. സിനിമാ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായപ്പോഴും ഇയാളുടെ പേര് വാർത്തകളിൽ സജീവമായിരുന്നു.

കൊച്ചിയിലെ മോഹവില പ്രകാരം 30 കോടി രൂപയ്ക്കുള്ള മാരക ശക്തിയുള്ള 5 കിലോയോളം മെഥിലീൻ ഡയോക്‌സി മെതാംഫിറ്റമിൻ( എം ഡി എം എ)എന്ന മയക്കുമരുന്നാണ് എക്സൈസ് സംഘം പിടികൂടിയത്. ഗൾഫ് നാടുകളിലെത്തുമ്പോൾ ഇതിന്റെ വില 50 കോടിയിലധികം വരുമെന്നാണ് അധികൃതരുടെ വെളിപ്പെടുത്തൽ. ട്രോളി ബാഗിൽ അതിവിദഗ്ധമായി ഒളിപ്പിച്ചിനിലയിലാണ് ഇത് കണ്ടെടുത്തത്. അഫ്ഗാൻ ഭീകരർ തലസ്ഥാനമായ കാബൂളിലെത്തിച്ച് ഇത് കശ്മീർ ഭീകരർക്ക് വിൽക്കും. ഇവർ ഇത് ഡൽഹിയിലെത്തിച്ച് ഗൾഫ് നാടുകളിലിരുന്ന് കൊച്ചി സ്വദേശികൾ നിയന്ത്രിക്കുന്ന മയക്കുമരുന്ന് മാഫീയയ്ക്ക് കൈമാറും.

ട്രെയിൻ മാർഗ്ഗമാണ് ഇക്കൂട്ടർ ഇത് കേരളത്തിലെത്തിച്ചിരുന്നന്നതെന്നും ഗൾഫിൽ നിന്നും വിളിയെത്തുമ്പോൾ പായ്ക്ക് ചെയ്ത് നിർദ്ദേശിക്കുന്ന സ്ഥലത്ത് എത്തിച്ചിരുന്നത് പിടിയിലായ ഫൈസൽ ആയിരുന്നെന്നുമാണ് അധികൃതരുടെ കണ്ടെത്തൽ. ട്രോളി ബാഗിൽ മയക്ക് മരുന്ന് ഒളിപ്പിക്കാൻ പ്രത്യേക അറകൾ നിർമ്മിച്ച് നൽകിയത് തമിഴ്‌നാട്ടിൽ നിന്നെത്തിയ രണ്ടുപേരാണെന്നും ഇവരെ ഏർപ്പാടാക്കിയത് ഗൾഫിലിരുന്ന് സംഘത്തെ നിയന്ത്രിക്കുന്നവരിൽ ഒരാളാണെന്നുമാണ് ഫൈസലിന്റെ വെളിപ്പെടുത്തൽ. മയക്ക് മരുന്ന് കടത്തിനും ഉപയോഗത്തിനും കടുത്ത ശിക്ഷ ഏർപ്പെടുത്തിയിട്ടുള്ള ഗൾഫ് നാടുകളാണ് ഇവരുടെ പ്രധാന വ്യാപാരമേഖലയെന്നതാണ് സംസ്ഥാന എക്സൈസ് നേതൃത്വത്തെ ഏറെ അത്ഭുതപ്പെടുത്തുന്നത്.ശരാശരി മാസം 50 കിലോ എം ഡി എം എ ഗൾഫ് നാടുകളിൽ ഇവർ വിൽപ്പന നടത്തുന്നുണ്ടെന്നാണ് പിടിയിലായവരിൽ നിന്നും അധികൃതർക്ക് ലഭിച്ച വിവരം.

അയൽവാസിയിൽനിന്ന് വാടകയ്ക്കെടുത്ത കാറാണ്‌ലഹരിമരുന്ന് കടത്താനായി ഉപയോഗിച്ചത്. കുവൈത്തും ദുബായും കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്ന രണ്ട് മലയാളികൾ നയിക്കുന്ന ലഹരിമാഫിയയെക്കുറിച്ച് ഇവരിൽനിന്ന് വിവരം ലഭിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. എം.ഡി.എം.എ. കടത്തിയ വൈപ്പിൻ സ്വദേശി ഈയിടെ കുവൈത്തിൽ അറസ്റ്റിലായിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ലഹരിവേട്ടയ്ക്ക് സഹായിച്ചതെന്ന് എക്സൈസ് സംഘം പറഞ്ഞു. ഒന്നരവർഷത്തോളം നിരീക്ഷിച്ച ശേഷമാണ് പരിശോധനയ്ക്ക് ഇറങ്ങിയതെന്നും അധികൃതർ വ്യക്തമാക്കി.

റഷ്യയിൽ ഉത്പാദിപ്പിക്കുന്ന എക്സ്റ്റസി അഫ്ഗാനിസ്താനിലെ കാബൂളിലൂടെ ജമ്മുകശ്മീർ വഴിയാണ് ഇന്ത്യയിലെത്തിച്ചത്. ഇത് ഡൽഹിവഴി കേരളത്തിലേക്ക് എത്തിച്ചത് മറ്റൊരു സംഘം. പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഫൈസലിനും അബ്ദുൾസലാമിനും ലഹരിമരുന്ന് കൈമാറിയത്. മണ്ണാർക്കാട്ടുള്ള വീട്ടിൽ ഇത് സൂക്ഷിച്ചു. കോഴിക്കോട്ടുനിന്നുള്ള രണ്ടുപേർക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽവെച്ച് കൈമാറണമെന്നായിരുന്നു നിർദ്ദേശം. ഇതിനിടയിലാണ് പിടി വീണത്.

കേന്ദ്ര എജൻസിയായ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയെ കടത്തി വെട്ടിയുള്ള ചരിത്രനേട്ടമെന്ന നിലയിലാണ് നെടുംമ്പാശേരി മയക്കുമരുന്ന് വേട്ടയെ എക്സൈസ്് വകുപ്പ് നേതൃത്വം കണക്കുകൂട്ടുന്നത്. എക്സൈസ് കമ്മീഷണർ ഋഷിരാജ് സംഗും ഡെപ്യൂട്ടി കമ്മീഷണർ 25000 രൂപ വിതമുള്ള റിവാർഡും സ്പെഷ്യൽ സ്‌ക്വാഡ് സംഘത്തിന് പ്രഖ്യാപിച്ചിരുന്നു.

അതേ സമയം പ്രതികളെ കേസിൽ നിന്നും രക്ഷപ്പെടുത്തുമെന്ന് അഡ്വ: ബി.എ ആളൂർ മറുനാടനോട് പറഞ്ഞു. കൂടാതെ കള്ള നോട്ടുകളുമായി ബംഗാൾ സ്വദേശിനികളായ യുവതികളും കോട്ടയം പൊൻകുന്നം സ്വദേശി യുവാവും അറസ്റ്റിലായ കേസും, അങ്കമാലിയിലെ കൂട്ട കൊലപാതകം, പന്തളത്തെ ഓൺലൈൻ എ.ടി.എം തട്ടിപ്പ് എന്നീ കേസുകളുടെ വക്കാലത്തും ആളൂർ തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP