Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആത്മീയ തൊഴിലാളികൾ

ആത്മീയ തൊഴിലാളികൾ

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ദീർഘമായ മലയിലെ പ്രസംഗത്തിന്റെ ഉപസംഹാരമാണിത്. അതിനാൽ തന്നെ മലയിലെ പ്രസംഗത്തിന്റെ സംക്ഷേപവും ഹൃദയവുമാണിതെന്നു പറയാം. മാതതായിയുടെ അഞ്ചാം അധ്യായം മുതൽ ഈശോ പറഞ്ഞതിന്റെയെല്ലാം സാരസത്ത ചുരുക്കി പറയുന്ന അവസരമാണിത്.

ഇവിടെ ശ്രദ്ധിക്കേണ്ട വചനം മത്താ 7:2122 ആണ്. ഈശോ പറയുന്നു: ''കർത്താവേ, കർത്താവേ എന്ന് എന്നെ വിളിക്കുന്നവല്ല... സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത്. അന്ന് പലരും എന്നോട് ചോദിക്കും. കർത്താവേ, കർത്താവേ, ഞങ്ങൾ നിങ്ങൾ നിന്റെ നാമത്തിൽ പ്രവചിക്കുകയും, നിന്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കുകയും, നിന്റെ നാമത്തിൽ നിരവധി അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തില്ലേ?''

കർത്താവിനെ വിളിച്ചു പ്രാർത്ഥിക്കുന്നവരും, പ്രവചിക്കുന്നവരും, അത്ഭുതപ്രവർത്തകരും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ലെന്നാണ് ഈശോ അസന്നിദ്ധമായി പ്രഖ്യാപിക്കുന്നത്. അതായത് മതമേഖലയെ തൊഴിലാക്കി ജീവിക്കുന്നവരോന്നും സ്വർഗ്ഗത്തിൽ പോകില്ലെന്ന്! മതമേഖലയെ ആകമാനം ഞെട്ടിക്കേണ്ട പ്രഖ്യാപനമാണിത്. അന്നത്തെ മതനേതൃത്വത്തെ ഇത് ഞെട്ടിക്കുക തന്നെ ചെയ്തു. അതിനാലാണ് ഈ പ്രഖ്യാപനക്കാരനെ അന്നത്തെ മതനേതൃത്വം ഇല്ലായ്മ ചെയ്തത്.

എന്നാൽ ഇന്നത്തെ അവസ്ഥ എന്താണ്? ആരൊക്കെയാണ് ഇന്നത്തെ പ്രാർത്ഥനക്കാരും, പ്രവാചകരും, ഭ്രതോച്ചാടകരും, അത്ഭുത പ്രവർത്തകരും? മതാമേഖലയെയും ആത്മീയ മേഖലയെയും തൊഴിലാക്കി കൊണ്ടു നടക്കുന്നവരൊക്കെ ഈ ഗണത്തിൽ പെടും. തൊഴിലെന്നല്ല പലപ്പോഴും നമ്മൾ ഇതിനെ വിളിക്കുക, ദൈവവിളിയെന്നാണ്. ആത്മീയ മേഖലയെ ദൈവവിളിയായി സ്വീകരിച്ചിരിക്കുന്നവരൊക്കെ ഈ ഗണത്തിൽ പെടും. അതായത്, വൈദികരും, സന്യസ്തരും, ധ്യാന ഗുരുക്കന്മാരും മെത്രാന്മാരുംമൊക്കെ. ഇവരൊക്കെ സ്വർഗ്ഗത്തിൽ കടക്കില്ലെന്നാണ് ഈശോ പറയുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് ഇന്നത്തെ ആത്മീയതക്കാർ ഞെട്ടാത്തത്? തങ്ങളെക്കുറിച്ച്ല്ല ഇശോ പറയുന്നതെന്നാണ് ഇവരുടെയൊക്കെ ചിന്ത. അങ്ങനെ ഇവർ ഇവരുടെ തന്നെ സ്വർഗ്ഗസാധ്യത കളയുന്നു.

 

എന്തുകൊണ്ടാണ് ആത്മീയതയെ തൊഴലാക്കുന്നവർ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാത്തത്? അതിനുള്ള കാരണവും ഈശോ തന്നെ പറയുന്നുണ്ട്. മത്താ 7:23 ാം മത്തെ വചനം: ''അപ്പോൾ ഞാൻ അവരോടു പറയും: നിങ്ങളെ ഞാൻ ഒരിക്കലു അറിഞ്ഞിട്ടില്ല. അനീതി പ്രവർത്തിക്കുന്നവരേ നിങ്ങൾ എന്നിൽ നിന്ന് അകന്നു പോകുവിൻ.'' കർത്താവ് അവരെ അറിയാത്തതാണ് ആത്മീയതയക്കാർ സ്വർഗ്ഗത്തിന് പുറത്താകുന്നതിനുള്ള കാരണം.

അങ്ങനെയെങ്കിൽ ക്രിസ്തു നമ്മളെ അറിയാൻ എന്തു ചെയ്യണം? മത്തായിയുടെ സുവിശേഷകഥ മുമ്പോട്ടു പോകുമ്പോൾ ഈശോ തന്നെ ഇതിന് ഉത്തരം തരുന്നുണ്ട്. ഈശോയുടെ അമ്മയും സഹോദരരും അവനെ കാണാൻ വന്ന സന്ദർഭത്തിലാണത്. അവർ വന്ന കാര്യം ഈശോയോട് പറയുമ്പോൾ ഈശോ പ്രതികരിക്കുന്നത് ശ്രദ്ധിക്കണം: 'ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരർ?... സ്വർഗ്ഗസ്ഥാനായ എന്റെ പിതാവിൽ ഇഷ്ടം നിറവേറ്റുന്നവരാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും'' (മത്താ 12: 48 50).

ദൈവഹിതം ചെയ്യുന്നവർ ഈശോയുടെ അമ്മയും സഹോദരുമായിത്തീരുന്നെന്ന്. അതായത്, അവർ ഈശോയുമായി രക്തബന്ധത്തിലാകുന്നെന്ന്. എന്തുകൊണ്ട് ദൈവഹിതം ചെയ്യുന്നവർ ഈശോയുമായി രക്തബന്ധത്തിലാകുന്നത്?

അതിനുള്ള ഉത്തരം ഈ സുവിശേഷത്തിന്റെ അവസാന ഭാഗത്താണ്. ഗത്‌സെമേൻ തോട്ടത്തിൽ വച്ച് ഈശോ പ്രാർത്ഥിക്കുന്നു: 'എന്റെ പിതാവേ സാധ്യമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നകന്നു പോകട്ടെ. എങ്കിലും ഞാൻ ഇച്ഛിക്കുന്ന പോലെയല്ല. നീ ഇച്ഛിക്കുന്ന പോലെയാകട്ടെ' (മത്താ 26: 33). പിതൃഹിതം നിവൃത്തിയാക്കാനായി സ്വന്തം ജീവൻ പോലും ത്യജിക്കാൻ ഈശോ തയ്യാറാകുന്നു. പിതൃഹിതം അനുവർത്തിക്കാൻ ജീവത്യാഗം ചെയ്യുന്ന ഈശോയെ ദൈവപുത്രനെന്നാണ് വിളിക്കുന്നത് (മത്താ 27:50,54). ദൈവഹിതം അനുവർത്തിക്കുന്നതിന്റെ കൊടുമിടി ക്രൂശിതനായ ക്രിസ്തുവാണ്. അങ്ങനെ ജീവൻ ത്യജിച്ചു ദൈവഹിതം അനുവർത്തിക്കുന്ന ഈശോയാണ് ദൈവപുത്രനെങ്കിൽ, ദൈവഹിതം സ്വജീവിതത്തിൽ അനുവർത്തിക്കുന്നവരൊക്കെ ഈശോയുടെ അമ്മയും സഹോദരരുമായിത്തീരുന്നു.

അതായത് ദൈവഹിതം അതിന്റെ പരിപൂർണ്ണതയിൽ അനുവർത്തിച്ചവനാണ് ക്രൂശിതനായ ക്രിസ്തു. അതിനാൽ ആരൊക്കെ ദൈവഹിതം അനുവർത്തിക്കുന്നുവോ അവരൊക്കെ ക്രൂശിതനായ ക്രിസ്തുവിന്റെ സഹോദരരും അമ്മയുമായിത്തീരുന്നു. ദൈവഹിതം ചെയ്യുന്നവരെല്ലാം ക്രൂശിതനായ ക്രിസ്തുവുമായി രക്തിബന്ധത്തിലാകുന്നു എന്നർത്ഥം. ക്രൂശിതന്റെയും ദൈവഹിതം ചെയ്യുന്നവരുടെയും ഡിഎൻഎ ഒന്നാണ് എന്നു സാരം. ദൈവഹിതം ചെയ്യുന്നവർക്കെല്ലാം ഒരേ ഡിഎൻഎ! അതിനാലാണ് ദൈവഹിതം ചെയ്യുന്നവരെ ഈശോ അറിയുന്നത്. സ്വർഗ്ഗപിതാവിന്റെ ഇഷ്ടം നിറവേറ്റത്താവരെ (7:21,23) ഈശോ അറിയാത്തതും ഇതേ ന്യായം കൊണ്ടാണ്. രക്തം രക്തത്തെ അറിയുന്നു എന്നൊരു പഴഞ്ചൊല്ലില്ലേ. അതു തന്നെ. ദൈവഹിതം അതിന്റെ പരിപൂർണ്ണതയിൽ ചെയ്ത ക്രിസ്തു, ദൈവഹിതം ചെയ്യുന്നവരെയൊക്കെ അറിയുന്നു.

അങ്ങനെയെങ്കിൽ എന്താണ് നമ്മൾ അനുവർത്തിക്കേണ്ട ദൈവഹിതം? ദൈവഹിതം അനുവർത്തിക്കുന്നവരാകാൻ നമ്മൾ എന്തു ചെയ്യണം? ദൈവഹിതം അനുവർത്തിച്ചു ദൈവത്തിന്റെ മക്കളായിത്തീരാൻ നാം എന്തു ചെയ്യണം?

മലയിലെ പ്രസംഗത്തിൽ തന്നെ ഈശോ ഇതിനുള്ള ഉത്തരം വ്യക്തമായി പറയുന്നുണ്ട്. 'അങ്ങനെ നിങ്ങൾ നിങ്ങളുടെ സ്വർഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും. എന്തു കൊണ്ടെന്നാൽ അവിടുന്ന് ശിഷ്ടരുടെയും ദുഷ്ടരുടെയും മേൽ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയും മേൽ മഴ പെയ്യിപ്പിക്കുകയും ചെയ്യുന്നു' (മത്താ 5:45). ദുഷ്ടർക്കും ശിഷ്ടർക്കും ഒരേ പോലെ വെയിലും മഴയും കൊടുക്കുന്നതാണ് ദൈവപിതാവിന്റെ രീതി. പാപികൾക്കും നീതിമാന്മാർക്കും ഒരേ പോലെ നന്മ കൊടുക്കുന്നതാണ് ദൈവ സ്വഭാവം. കാരണം, ഇരു കൂട്ടരും ദൈവപിതാവിന്റെ മക്കളാണ്. ഈ പിതൃഹിതത്തിലേക്ക് വളരുമ്പോഴാണ് നമ്മൾ ദൈവഹിതം അനുഷ്ടിക്കുന്നവരാകുന്നത്.

ദുഷ്ടർക്കും ശിഷ്ടർക്കും ഒരേ പോലെ നന്മ വിതറുന്ന ദൈവികസ്വഭാവത്തെ അവഗണിക്കാനും മരുതലിക്കാനുമുള്ള പ്രവണത ആത്മീയത തൊഴിലാക്കുന്നവരുടെ വലിയ പ്രലോഭനമാണ്. ഈ പ്രലോഭനമാണ് അവരെ ദൈവഹിതത്തിൽ നിന്നും അകറ്റുന്നത്. ഇതാണ് ക്രിസ്തു അവരെ അറിയാത്തതിനു കാരണം. ഇതാണ് അവർ സ്വർഗ്ഗ രാജ്യത്തിന് പുറത്താക്കുന്നതിനുള്ള കാരണവും.

ഒരു വർഷം മുൻപ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പ്. ഒരു ധ്യാനഗുരു ജീൻസിട്ട് പള്ളിയിൽ വരുന്ന പെൺകുട്ടികളെ ഭത്സിക്കുകയം ശപിക്കുകയും ചെയ്യുന്നു. ആ പെൺകുട്ടിയെ സാധാനം (സ്മാർത്ഥ വിചാരം) എന്ന് വിളിച്ച് അധിഷേപിക്കുന്നു. ഈയിടെ വന്ന മറ്റൊരു വീഡിയോ ക്ലിപ്പ്. മറ്റൊരു പ്രശസ്തനായ ധ്യാനഗുരു പ്രേമിക്കുന്നവരെയൊക്കെ ഒറ്റയടിക്ക് ഭത്സിക്കുകയും ശപിക്കുകയും ചെയ്യുന്നു (ഓഡിയോ കേൾക്കുക)

ദുഷ്ടർക്കും ശിഷ്ടർക്കും ഒരേ പോലെ നന്മ കൊടുക്കുന്ന ദൈവസ്വഭാവത്തിൽ നിന്ന് എത്രയോ അകലെയാണ് ഈ ആത്മീയതക്കാർ? തെറ്റുകാരെന്ന് തങ്ങൾ കരുതുന്നവരെയൊക്കെ (ദൈവ തിരുമുൻപിൽ അവർ പപികളായിരിയ്കണമെന്നില്ല) ശപിക്കാൻ ഇവർക്ക ആര് അധികാരം കൊടുത്തു? ക്രിസ്തു ആരെയും ശപിച്ചിട്ടില്ലെന്നോർക്കണം. പാവപ്പെട്ടവരെയും ദുർബലരെയും പീഡിപ്പിച്ച അധികാരികൾക്ക് (മതാധികാരികൾക്കും രാഷ്ട്രീയാധികാരികൾക്കും) നേരെ മാത്രമേ ക്രിസ്തു തന്റ വാക്കും ഹൃദയവും കടുപ്പിച്ച്ചിട്ടുള്ളു.അല്ലാതെ, ചുങ്കക്കാരുടെയും വേശ്യകളുടെയും നേരെ ക്രിസ്തു ഒരിക്കലും തന്റെ ഹൃദയം കടുപ്പിച്ചിട്ടില്ല.

കുറ്റബോധം ഉണർത്തലും, കുറ്റം വിധിക്കലും, ശാപവചനങ്ങളുമായി പ്രബലരാകുന്ന ഇന്നത്തെ ആത്മീയതക്കാർ ഉറപ്പായിട്ടും ക്രിസ്തുവിൽ നിന്നു അനേക കാതം അകലെയാണ്. ബലഹീനർക്കെതിരെ വാക്കും പ്രവൃത്തിയും കടുപ്പിക്കുന്നവർ ദൈവസ്വഭാവം സാംശീകരിക്കുന്നവരല്ല. അവർ ദൈവികരീതി അനുവർത്തിക്കുന്നവരല്ല. ഇവരെ അറിയുകയില്ലെന്നാണ് കർത്താവ് പറയുന്നത്.

ചുങ്കക്കാരോടും പാപികളോടും ഹൃദയാലിവ് കാട്ടുകയും, മതത്തിന്റെയും രാഷ്ട്രത്തിന്റെയും അധികാരികളുടെ നേരെ വാക്കും പ്രവൃത്തിയും കടുപ്പിക്കുകയും ചെയ്തവനായിരുന്നു ഈശോ. എന്തുകൊണ്ടാണ് ഇന്നത്തെ നമ്മുടെ ആത്മീയമേഖലക്കാർ ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നത്? ബലഹീനരെ ശപിക്കുന്ന ധ്യാന ഗുരുക്കന്മാർ ഏതെങ്കിലും മതാധികാരിയുടെയോ രാഷ്ടരീയാധികാരുയുടെയോ നേരെ ചെറുവിരൽ പോലും ചൂണ്ടുന്നുണ്ടോ? അവരെയൊക്കെ സുഖിപ്പിക്കുന്ന വാക്കും ശുശ്രൂഷയുമല്ലേ ഇന്ന് സമൂഹത്തിൽ കൊഴുക്കുന്നത്? മതാധിപത്യ പാർട്ടിയുടെ പ്രധാനമന്ത്രി അധികാരത്തിലേറിയപ്പോൾ, അദ്ദേഹത്തെ കർത്താവിന്റെ അബിഷിക്തനായിവരെ വാഴ്‌ത്തി. അതിനു ശേഷം, ആ പ്രധാനമന്ത്രി ഒന്നിനു പുറകെ മറ്റൊന്നായി ജനവിരുദ്ധമായ കൊള്ളകൾ നടത്തിയിട്ടും മൗനം പാലിക്കുന്ന ആത്മീയതക്കാർ ക്രിസ്തുവിൽ നിന്നും അകല തന്നെയാണ്.

ആത്മീയത തൊഴിലാക്കി ജീവിക്കുന്നവർ ചെന്നുപെടാവുന്ന വലിയ അപകടത്തിലേക്കാണ് ഈശോ വിരൽ ചൂണ്ടുന്നത്. അവർ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കില്ല. കാരണം, അവരെ ക്രിസ്തു അറിയുന്നില്ല. ക്രിസ്തു അവരെ അറിയണമെങ്കിൽ അവർ ദൈവ മനസ്സ് അനുസരച്ച് പ്രവർത്തിക്കണം. ശിഷ്ടർക്കും ദുഷ്ടർക്കും ഒരേ പോലെ നന്മ കൊടുക്കുന്നതാണ് ദൈവസ്വഭാവവും ദൈവമനസ്സും. ഈ ദൈവ മനസ്സ് അനുസരിക്കാനായി ജീവൻ പോലും ത്യജിക്കുന്നവനാണ് ക്രൂശിതനായ ക്രിസ്തു. അതിനാൽ ക്രിസ്തുവിനെപ്പോലെ ആത്മദാനത്തിലൂടെ ദൈവഹിതം ചെയ്യുന്നവരെ ക്രിസ്തു അറിയുന്നു. അപ്പോൾ അവർ സ്വർഗ്ഗരാജ്യത്തിൽ പ്രവശിക്കുകയും ചെയ്യുന്നു.

അധ:കൃതരോടും വേശ്യകളോടും പാപികളോടും ഹൃദയാലിവ് പുലർത്തുകയും, അധികാരികളോട് കലഹിക്കുകയും ചെയ്ത ക്രിസ്തുവായിരുന്നു ദൈവഹിതം അതിന്റെ പരിപൂർത്തിയിൽ അനുഷ്ടിച്ചവൻ. അതിനാൽ ഹൃദയത്തിൽ കാരുണ്യം നിറക്കുകയും ചെറിയവരോടൊക്കെ കരുണ കാണിക്കുകയും ചെയ്യുക ദൈവിക സ്വഭാമാണ്.ദൈവഹിതവും ദൈവസ്വഭാവവും അനുവർത്തിക്കുന്നതിലൂടെയേ നമുക്ക് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിയ്കാനാകൂ. മാതൃഭൂമി പത്രപ്രവർത്തകൻ ശ്രീ ജിജോ സിറിയക്ക് എഴുതിയ സംഭവം (ഓഡിയോ കേൾക്കുക).

എന്തുകൊണ്ടാണ് ആത്മീയതയെ തൊഴലാക്കുന്നവർ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാത്തത്? അതിനുള്ള കാരണവും ഈശോ തന്നെ പറയുന്നുണ്ട്. മത്താ 7: 23 ാം മത്തെ വചനം ''അപ്പോൾ ഞാൻ അവരോടു പറയും നിങ്ങളെ ഞാൻ ഒരിക്കലു അറിഞ്ഞിട്ടില്ല. അനീതി പ്രവർത്തിക്കുന്നവരേ നിങ്ങൾ എന്നിൽ നിന്ന് അകന്നു പോകുവിൻ'' കർത്താവ് അവരെ അറിയാത്തതാണ് ആത്മീയതയക്കാർ സ്വർഗ്ഗത്തിന് പുറത്താക്കുന്നതിനുള്ള കാരണം.

അങ്ങനെയെങ്കിൽ ക്രിസ്തു നമ്മളെ അറിയാൻ എന്തു ചെയ്യണം? മത്തായിയുടെ സുവിശേഷ കഥ മുമ്പോട്ടു പോകുമ്പോൾ ഈശോ തന്നെ ഇതിന് ഉത്തരം തരുന്നുണ്ട്. ഈശോയുടെ അമ്മയും സഹോദരരും കാണാൻ വന്ന സന്ദർഭത്തിലാണത്. അവർ വന്ന കാര്യം ഈശോയോട് പറയുമ്പോൾ ഈശോ പ്രതികരിക്കുന്നത് സ്രദ്ധിക്കണം 'ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരർ?... സ്വർഗ്ഗസ്ഥാനാ എന്റെ പിതാവിൽ ഇഷ്ടം നിറവേറ്റുന്നവരാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും'' (മത്താ 12: 48 50)

ദൈവ ഹിതം ചെയ്യുന്നവർ ഈശോയുടെ അമ്മയും സഹോദരുമായിത്തീരുന്നെന്ന്. അതായത് അവർ ഈശോയുമായി രക്തബന്ധത്തിലാകുന്നെന്ന്. എന്തുകൊണ്ട് ദൈവഹിതം ചെയ്യുന്നവർ ഈശോയുമായി രക്ത ബന്ധത്തിലാകുന്നത്?

അതിനുള്ള ഉത്തരം ഈ സുവിശേഷത്തിന്റെ അവസാന ഭാഗത്താണ്. ഗത്‌സെമേൻ തോട്ടത്തിൽ വച്ച് ഈശോ പ്രാർത്ഥിക്കുന്നു. എന്റെ പിതാവേ സാധ്യമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നകന്നു പോകട്ടെ. എങ്കിലും ഞാൻ ഇച്ഛിക്കുന്ന പോലെയല്ല. നീ ഇച്ഛിക്കുന്ന പോലെയാകട്ടെ (മത്താ 26: 33) പിതൃഹിതം നിവൃത്തിയാക്കാനായി സ്വന്തം ജീവൻ പോലും ത്യജിക്കാൻ ഈശോ തയ്യാറാകുന്നു. പിതൃഹിതം അനുവർത്തിക്കാൻ ജീവത്യാഗം ചെയ്യുന്ന ഈശോയെ ദൈവപുത്രനെന്നാണ് വിളിക്കുന്നത് (മത്താ 27: 50, 54) ദാവഹിതം അനുവർത്തിക്കുന്നതിന്റെ കൊടുമിടി ക്രൂശിതനായ ക്രിസ്തുവാണ്. അങ്ങനെ ജീവൻ ത്യജിച്ചു ദൈവഹിതം അനുവർത്തിക്കുന്ന ഈശോയാണ് ദൈവപുത്രനെങ്കിൽ ദദൈവഹിതം സ്വജീവിതത്തിൽ അനുവർത്തിക്കുന്നവരൊക്കെ ഈശോയുടെ അമ്മയും സഹോദരനുമായിത്തീരുന്നു.

അതായത് ദൈവഹിതം അതിന്റെ പരിപൂർണ്ണതയിൽ അനുവർത്തിച്ചവനാണ് ക്രൂശിതനായ ക്രിസ്തു. അതിനാൽ ആരൊക്കെ ദൈവഹിതം അനുവർത്തിക്കുന്നുവോ അലരൊക്കെ ക്രൂശിതനായ ക്രിസ്തുവിന്റെ സഹോദരനും അമ്മയമായിത്തീരുന്നു. ദൈവഹിതം ചെയ്യുന്നവരെല്ലാം ക്രൂശിതനായ ക്രിസ്തുവുമായി രക്തിബന്ധത്തിലാകുന്നു എന്നർത്ഥം. ക്രൂശിതന്റെയും ദൈവഹിതം ചെയ്യുന്നവരുടെയും ഡിഎൻഎ ഒന്നാണ് എന്നു സാരം. ദൈവഹിതം ചെയ്യുന്നവർക്കെല്ലാം ഓരോ ഡിഎൻഎ ദൈവഹിതം ചെയ്യുന്നവരെ ഈശോ അറിയുന്നത്. സ്വർക്ക പിതാവിന്റെ ഇഷ്ടം നിറവേറ്റത്താവരെ (7: 21, 23) ഈശോ അറിയാത്തതും ഇതേ ന്യായം കൊണ്ടാണ്. രക്തം രക്തത്തെ അറിയുന്നു എന്നൊരു പഴഞ്ചൊല്ലില്ലേ. അതു തന്നെ. ദൈവഹിതം അതിന്റെ പരിപൂർണ്ണതയിൽ ചെയ്തു ക്രിസ്തു ദൈവഹിതം ചെയ്യുന്നവരെയൊക്കെ അറിയുന്നു.

അങ്ങനെയെങ്കിൽ എന്താണ് നമ്മൾ അനുവർത്തിക്കേണ്ട ദൈവഹിതം? ദൈവഹിതം അനുവർത്തിക്കുന്നവരാകാൻ നമ്മൾ എന്തു ചെയ്യണം? ദൈവഹിതം അനുവർത്തിച്ചു ദൈവത്തിന്റെ മക്കളായിത്തീരാൻ നാം എന്തു ചെയ്യണം?

മലയിലെ പ്രസംഗത്തിൽ തന്നെ ഈശോ ഇതിനുള്ള ഉത്തരം വ്യക്തമായി പറയുന്നുണ്ട് അങ്ങനെ നിങ്ങൾ നിങ്ങളുടെ സ്വർഗസ്ഥാനായ പിതാവിന്റെ മക്കളായിത്തീരും. എന്തു കൊണ്ടെന്നാൽ അവിടുന്ന് ശിഷ്ടരുടെയും ദുഷ്ടരുടെയും മേൽ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയും മേൽ മഴ പെയ്യിപ്പിക്കുകയും ചെയ്യുന്നു. (മത്താ 5: 45) ദുഷ്ടർക്കും ശിഷ്ടർക്കും ഒരേ പോലെ വെയിലും മഴയും കൊടുക്കുന്നതാണ് ദൈവപിതാവിന്റെ രീതി. പാപികൾക്കും നീതിമാന്മാർക്കും ഒരേ പോലെ നമ്മ കൊടുക്കുന്നതാണ് ദൈവ സ്വഭാവം. കാരണം ഇരു കൂട്ടരും ദൈവപിതാവിന്റെ മക്കളാണ്. ഈ പിതൃ ഹിതത്തിലേക്ക് വളരുമ്പോഴാണ് നമ്മൾ ദൈവഹിതം അനുഷ്ടിക്കുന്നവരാകുന്നത്.

ദുഷ്ടർക്കും ശിഷ്ടർക്കും ഒരേ പോലെ നന്മ വിതറുന്ന ദൈവിക സ്വഭാവത്തെ അവഗണിക്കാനും പ്രവണത ആത്മീയത തൊഴിലാക്കുന്നവരുടെ വലിയ പ്രലോഭനമാണ്. ഈ പ്രലോഭനമാണ് അവരെ ദൈവഹിതതതിൽ നിന്നും അകറ്റുന്നത്. ഇതാണ് ക്രിസ്തു അവരെ അറിയാത്തതിനു കാരണം. ഇതാണ് അവർ സ്വർഗ്ഗ രാജ്യത്തിന് പുറത്താക്കുന്നതിനുള്ള കാരമം.

ഒരു വർഷം മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പ്. ഒരു ധ്യാന ഗുരി. ജീൻസിട്ട് പള്ളിയിൽ വരുന്ന പെൺകുട്ടികളെ ഭത്സിക്കുകയം ശപിക്കുകയും ചെയ്യുന്നു. പെൺകുട്ടിയെ സാധാനം (സ്മാർത്ഥ വിചാരം) എന്ന് വിളിച്ച് അധിഷേപിക്കുന്ന ഈശോയുടെ വന്ന മറ്റൊരു വീഡിയോ ക്ലിപ്പ്. മറ്റൊരു പ്രശസ്തനായ ധ്യാന ഗുരു. പ്രേമിക്കുന്നവരെയൊക്കെ ഒറ്റയടിക്ക് ഭത്സിക്കുകയും ശപിക്കുകയും ചെയ്യുന്നു (ഓഡിയോ കേൾക്കുക)

ദുഷ്ടർക്കും ശിഷ്ടർക്കും ഒരേ പോലെ നന്മ കൊടുക്കുന്ന ദൈവസ്വഭാവത്തിൽ നിന്ന് എത്രയോ അകലെയാണ് ഈ ആത്മീയതക്കാർ? തെറ്റുകാരെന്ന് തങ്ങൾ കരുതുന്നവരെയൊക്കെ ശപിക്കാൻ ഇവർക്ക ആര് അധികാരം കൊടുത്തു? ക്രിസ്തു ആരെയും ശപിച്ചിട്ടില്ലെന്നോർക്കണം. പാവപ്പെട്ടവരെയും ദുർബലരെയും പീഡിപ്പിച്ച അധികാരികൾക്ക് (രാഷ്ട്രീയാധികാരികൾക്കും നേരെ മാത്രമേ ക്രിസ്തു തന്റ വാക്കും ഹൃദയവും കടുപ്പിച്ചു അല്ലാതെ ചുങ്കക്കാരുടെയും വേശ്യകളുടെയും നേരെ ക്രിസ്തു ഒരിക്കലും തന്റെ ഹൃദയം കടുപ്പിച്ചിട്ടില്ല.

കുറ്റബോധം ഉണർത്തലും കുറ്റം വിധിക്കലും ശാപ വചനങ്ങളുമായി പ്രബലരാകുന്ന ഇന്നത്തെ ആത്മീയതക്കാർ ഉറപ്പായിട്ടും ക്രിസ്തുവിൽ നിന്നു അനേരം കാതം അകലെയാണ്. ബലഹീനർക്കെതിരെ വാക്കും പ്രവൃത്തിയും കടുപ്പിക്കുന്നവർ ദൈവസ്വഭാവം സാംശീകരിക്കുന്നവരല്ല. അവർ ദൈവിക രീതി അനുവർത്തിക്കുന്നവരല്ല. ഇവരെ അറിയുകയില്ല ന്നാണ് കർത്താവ് പറയുന്നത്.

ചുങ്കക്കാരോടും പാപികളോടു ഹൃദയാലിവ് കാട്ടുകയും മതത്തിന്റെയും രാഷ്ട്രത്തിന്റെയും അധികാരികളുടെ നേരെ വാക്കും പ്രവൃത്തിയും കടുപ്പിക്കുകയും ചെയ്തവനായിരുന്നു ഈശോ. എന്തുകൊണ്ടാണ് ഇന്നത്തെ നമ്മുടെ ആത്മീയ മേഖലക്കാർ ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നത്? ബലഹീനരെ ശപിക്കുന്ന ധ്യാന ഗുരുക്കന്മാർ ഏതെങ്കിലും മതാധികാരിയുടെയോ രാഷ്ടരീയാധികാരുയുടെയോ നേരെ ചെറുവിരൽ പോലും ചൂണ്ടുന്നുണ്ടോ? അവരെയൊക്കെ സുഖിപ്പിക്കുന്ന വാക്കും ശുശ്രൂഷയുമല്ലേ ഇന്ന് സമൂഹത്തിൽ കൊടുക്കുന്നത്. മതാധിപത്യ പാർട്ടിയുടെ പ്രദാനമന്ത്രി അധികാരത്തിലേറിയപ്പോൾ അദ്ദേഹത്തെ കർത്താവിന്റെ അബിഷിക്തനായിവരെ വാഴ്‌ത്തി അതിനൊപ്പം പ്രധാനമന്ത്രി ഒന്നിനു പുറതെ മറ്റൊന്നായി ജനവിരുദ്ധമായ കൊള്ളകൾ നടത്തിയിട്ടും മൗനം പാലിക്കുന്നവർ ക്രിസ്തുവിൽ നിന്നും അകല തന്നെയാണ്.

ആത്മീയത തൊഴിലാക്കി ജീവിക്കുന്നവർ ചെന്നുപെടാവുന്ന വലിയ അപകടത്തിലേക്കാണ് ഈശോ വിരൽ ചൂണ്ടുന്നത്. അവർ സ്വർഗ്ഗ രാജ്യത്തിൽ പ്രവേശിക്കില്ല. കാരണം. അവരെ ക്രിസ്തു അറിയുന്നില്ല. ക്രിസ്തു അവരെ അറിയണമെങ്കിൽ അവർ ദൈവ മനസ്സ് അനുസരച്ച് പ്രവർത്തിക്കണം. ശിഷ്ടർക്കും ദുഷ്ടർക്കും ഒരേ പോലെ നന്മ കൊടുക്കേണ്ടതാണ്. ദൈവ സ്വഭാവവും ദൈവ മനസ്സും ഈ ദൈവ മനസ്സ് അനുസരിക്കാനായി ജീവൻ പോലും ത്യജിക്കുന്നവനാണ് ക്രൂശിതനായ ക്രിസ്തു. അതിനാൽ ക്രിസ്തുവിനെപ്പോലെ ആത്മ ദാനത്തിലൂടെ ദൈവഹിതം ചെയ്യുന്നവരെ ക്രിസ്തു അറിയുന്നു. അപ്പോൾ അവർ സ്വർഗ്ഗ രാജ്യത്തിൽ പ്രവശിക്കുകയും ചെയ്യുന്നു.

അധ:കൃതരോടും വേശ്യകളോടും പാപികളോടും ഹൃദയാലിവ് പുലർത്തുകയും അധികാരകളോട് കലഹിക്കുകയും ചെയ്ത ക്രസ്തുവായിരുന്നു ദൈവഹിതം. അതിന്റെ പരിപൂർത്തിയിൽ അനുഷ്ടിച്ചവൻ. അതിനാൽ ഹൃദയത്തിൽ കാരുണ്യം നിറക്കുകയും ചെറിയവരോടൊക്കെ കരുണ കാണിക്കുകയും ചെയ്യുക ദൈവിക സ്വഭാമാണ് മാതൃഭൂമി പത്രപ്രവർത്തകൻ ശ്രീ ജിജോ സിറിയക്ക് എഴുതിയ സഭവം (ഓഡിയോ കേൾക്കുക).

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP