Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോടീശ്വരന്മാരുടെ ആസ്തിയിൽ രേഖപ്പെടുത്തുന്നത് വൻ ഇടിവ്; ഏറ്റവും സമ്പന്നരായ പത്ത് കോടീശ്വരന്മാരിൽ ഒമ്പത് പേർക്കും ഇന്ന് 'കറുത്ത തിങ്കൾ'; ഓഹരി വിപണിയിലെ ഇടിവിൽ നഷ്ടമായത് ഏകദേശം 2.81 ലക്ഷം കോടി രൂപ

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോടീശ്വരന്മാരുടെ ആസ്തിയിൽ രേഖപ്പെടുത്തുന്നത് വൻ ഇടിവ്; ഏറ്റവും സമ്പന്നരായ പത്ത് കോടീശ്വരന്മാരിൽ ഒമ്പത് പേർക്കും ഇന്ന് 'കറുത്ത തിങ്കൾ'; ഓഹരി വിപണിയിലെ ഇടിവിൽ നഷ്ടമായത് ഏകദേശം 2.81 ലക്ഷം കോടി രൂപ

മറുനാടൻ ഡെസ്‌ക്‌

കൊറോണ വൈറസ് ലോകമാകെ പടർന്ന് പിടിച്ചതോടെ ആരോഗ്യ മേഖലയെ മാത്രമല്ല സാമ്പത്തിക മേഖലയേയും പിടിച്ചുലച്ചിരിക്കുകയാണ്. ഓഹരിവിപണിയിലും വൻ ഇടിവ് രേഖപ്പെടുത്തുന്നതോടെ അതി സമ്പന്നന്മാരുടെ ആസ്തികളിൽ വൻ കുറവാണ് നേരിടുന്നത്. കൊറോണയെ തുടർന്ന് ലോകത്തെ ഏറ്റവും സമ്പന്നരായ 10 ടെക്കി കോടീശ്വരന്മാർക്ക് തിങ്കളാഴ്ച 37.7 ബില്യൺ ഡോളർ (ഏകദേശം 2.81 ലക്ഷം കോടി) നഷ്ടമായി. ഇന്ന ഓഹരിവിപണിയിലെ മാന്ദ്യം ലോകത്തെ ഏറ്റവും സമ്പന്നരായ പത്തിൽ ഒമ്പത് ടെക്കി കോടീശ്വരന്മാർക്കും വൻ നഷ്ടമാണ് സമ്മാനിച്ചത്. മൈക്കൽ ബ്ലൂംബെർഗിന് മാത്രമാണ് ആസ്തിയിൽ മാറ്റമില്ലാതെ തുടരുന്നത്.

ലോകത്തിലെ ഏറ്റവും ധനികനായ ജെഫ് ബെസോസിന് 560 കോടി ഡോളർ നഷ്ടം നേരിട്ടു. കഴിഞ്ഞ ആഴ്ച ബെസോസിന് 1410 കോടി ഡോളർ നഷ്ടവും നേരിട്ടിരുന്നു. ആമസോൺ ഓഹരി തിങ്കളാഴ്ച 5 ശതമാനത്തിലധികം ഇടിഞ്ഞ് രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഡോളറിന്റെയും ശതമാനത്തിന്റെയും കാര്യത്തിൽ ഏറ്റവും വലിയ നഷ്ടം ആഡംബര വസ്തുക്കളുടെ മേധാവി ബെർണാഡ് അർനോൾട്ടാണ്. അദ്ദേഹത്തിനു 600 കോടി ഡോളറാണ് നഷ്ടമായത്. പാരീസ് ലിസ്റ്റുചെയ്ത എൽവി എംഎച്ച് സിഇഒയും ലോകത്തെ മൂന്നാമത്തെ സമ്പന്നനുമായ അർനോൾട്ടിന്റെ ആസ്തി 9260 കോടി ഡോളർ ആയി കുറഞ്ഞു. വെള്ളിയാഴ്ച ഇത് 9860 കോടി ഡോളറായിരുന്നു.

അതേസമയം, ഇതിഹാസ നിക്ഷേപകനായ വാറൻ ബഫറ്റിന്റെ സമ്പാദ്യം 540 കോടി ഡോളർ ഇടിഞ്ഞു. രണ്ടാഴ്ച മുൻപ് സിഎൻബിസി അഭിമുഖത്തിൽ ബഫറ്റ് കൊറോണ വൈറസിനെ 'ഭയപ്പെടുത്തുന്ന സ്റ്റഫ്' എന്ന് വിളിച്ചിരുന്നു. ബെർക്ഷെയർ ഹാത്വേയുടെ അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തം ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. ഈ ദിവസത്തെ ഏറ്റവും വലിയ മൂന്നാമത്തെ പരാജിതനായി.

മെക്‌സിക്കോ ടെലികോം മാഗ്‌നറ്റ് കാർലോസ് സ്ലിമിന് ആദ്യ പത്തിലെ നാലാമത്തെ വലിയ ഇടിവാണ്. 500 കോടി ഡോളർ അഥവാ സമ്പത്തിന്റെ 8% നഷ്ടം നേരിട്ടു. 5640 കോടി ഡോളർ ആണ് ആസ്തി. വിദേശത്ത് മറ്റിടങ്ങളിൽ സ്‌പെയിനിലെ അമാൻസിയോ ഒർട്ടെഗയ്ക്ക് ഏകദേശം 400 കോടി ഡോളർ നഷ്ടമായി. സാറ-പാരന്റ് ഇൻഡിടെക്‌സിന്റെ സ്ഥാപകന്റെ ഇപ്പോഴത്തെ ആസ്തി 6750 കോടി ഡോളറാണ്.

കൊറോണ വൈറസുമായി ബന്ധപ്പെട്ട പരസ്യത്തെക്കുറിച്ചുള്ള ആശങ്കകൾ പ്രമുഖ ടെക് ഭീമന്മാരായ ഫേസ്‌ബുക്കിനും ആൽഫബെറ്റിനുമുള്ള കമ്പനികളുടെ വിപണിയെ ബാധിച്ചു. മാർക്ക് സക്കർബർഗിനും ലാറി പേജിനും തിങ്കളാഴ്ച യഥാക്രമം 420 കോടി ഡോളറും 330 കോടി ഡോളറും നഷ്ടമായി. പേജിന്റെ സുഹൃത്ത് സെർജി ബിന്നിന് 310 ബില്യൺ ഡോളർ നഷ്ടപ്പെട്ടു. ഇതോടെ കോടീശ്വരന്മാരുടെ പട്ടികയിലെ ലോകത്തിലെ മികച്ച പത്തിൽ നിന്ന് പുറത്തായി.

ചില ശതകോടീശ്വരന്മാർ കൊറോണയെ നേരിടാൻ വിവധി നടപടികൾ സ്വീകരിക്കുന്നുണ്ട്. കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനുള്ള ധീരമായ നീക്കത്തിൽ മൈക്രോസോഫ്റ്റ് കോഫൗണ്ടർ ബിൽ ഗേറ്റ്‌സും ഭാര്യ മെലിൻഡയും ഫെബ്രുവരിയിൽ അവരുടെ ഫൗണ്ടേഷൻ വഴി 100 ദശലക്ഷം ഡോളർ വരെ ചെലവഴിക്കുന്നതായി പ്രഖ്യാപിച്ചു.

ഫോബ്സിന്റെ റിയൽ-ടൈം ബില്യണയർ റാങ്കിങ് അനുസരിച്ച് 10 കോടീശ്വരന്മാരുടെ നഷ്ടം

1. ജെഫ് ബെസോസ്, ആമസോൺ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് 560 കോടി ഡോളർ

2. ബിൽ ഗേറ്റ്‌സ്, മൈക്രോസോഫ്റ്റ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് 380 കോടി ഡോളർ

3. ബെർണാഡ് അർനോൾട്ട് & കുടുംബം, എൽവി എംഎച്ച്, ഫ്രാൻസ് 600 കോടി ഡോളർ

4. വാറൻ ബഫെറ്റ്, ബെർക്ഷയർ ഹാത്വേ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് 540 കോടി ഡോളർ

5. അമാൻസിയോ ഒർട്ടെഗ, സാറ, സ്‌പെയിൻ 280 കോടി ഡോളർ

6. മാർക്ക് സക്കർബർഗ്, ഫേസ്‌ബുക്ക്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് 420 കോടി ഡോളർ

7. ലാറി എലിസൺ, ഒറാക്കിൾ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് 180 കോടി ഡോളർ

8. കാർലോസ് സ്ലിം ഹെലു & കുടുംബം, ഗ്രുപോ കാർസോ, മെക്‌സിക്കോ 480 കോടി ഡോളർ

9. മൈക്കൽ ബ്ലൂംബെർഗ്, ബ്ലൂംബെർഗ് എൽപി, യുണൈറ്റഡ് സ്റ്റേറ്റ്‌സ് മാറ്റമില്ല

10. ലാറി പേജ്, ഗൂഗിൾ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് 330 കോടി ഡോളർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP