Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എക്‌സിറ്റ് പോളിൽ കുതിച്ചുയർന്ന് ഓഹരി വിപണി; സെൻസെക്‌സ് 816 പോയിന്റിൽ; നിഫ്റ്റി 226.95 പോയിന്റ് ലാഭത്തോടെ 11,634.10ൽ; ബിഎസ്ഇയിലെ 952 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 100 ഓഹരികൾ നഷ്ടത്തിലും

എക്‌സിറ്റ് പോളിൽ കുതിച്ചുയർന്ന് ഓഹരി വിപണി; സെൻസെക്‌സ് 816 പോയിന്റിൽ; നിഫ്റ്റി 226.95 പോയിന്റ് ലാഭത്തോടെ 11,634.10ൽ; ബിഎസ്ഇയിലെ 952 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 100 ഓഹരികൾ നഷ്ടത്തിലും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ വീണ്ടും അധികാരത്തിൽ എത്തുമെന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ കുതിച്ച് ഓഹരി വിപണി. 38,701.18 ൽ വ്യാപാരം തുടങ്ങിയ ബിഎസ്ഇ സെൻസെക്‌സ് 763.61 പോയിന്റ് ലാഭത്തോടെ നിലവിൽ 38,694.38 ൽ വ്യാപാരം തുടരുകയാണ്. വിൽപ്പന ആരംഭിച്ചപ്പോൾ 38,892.89 ആയി ഉയരുകയും 38,570.04 വരെ കുറയുകയും ചെയ്തു. ബിഎസ്ഇയിലെ 952 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 100 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, വാഹനം, ഊർജം, ഇൻഫ്ര, എഫ്എംസിജി ഓഹരികളാണ് നേട്ടത്തിൽ. ഐടി ഓഹരികൾ നഷ്ടത്തിലാണ്.

തിങ്കളാഴ്ച വ്യാപാരത്തിന്റെ ആദ്യ പകുതിയിൽ എക്‌സിറ്റ് പോൾ ഫലങ്ങളുടെ പ്രതിഫലനമുണ്ടാകുമെന്നും ഇത് വിപണിക്ക് അനുകൂലമായ പ്രതികരണങ്ങൾ നേടി തരുമെന്നും റീട്ടെയിൽ റിസർച്ച് ഫോർ എച്ച് ഡി എഫ് സി സെക്യൂരിറ്റീസ് ഹെഡ് ദീപക് ജസാനി വ്യക്തമാക്കി. എന്നാൽ പിന്നീട് തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നത് വരെ ആഗോള വിപണിക്ക് അനുസരിച്ചായിരിക്കും ഓഹരി വിപണിയിൽ മാറ്റങ്ങളുണ്ടാകുക എന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് ഒറ്റ ഭൂരിപക്ഷം ലഭിക്കുമെങ്കിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് 250ൽ കൂടുതൽ സീറ്റുകൾ വിജയിച്ചാൽ നിഫ്റ്റി 5% വരെ ഉയർന്നേക്കുമെന്നാണ് യുബിഎസിന്റെ വിലയിരുത്തൽ.

അതേസമയം നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ സൂചികയായ നിഫ്റ്റി നിലവിൽ 226.95 പോയിന്റ് ലാഭത്തോടെ 11,634.10 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. എക്‌സിറ്റ് പോൾ ഫലം നിഫ്റ്റിയിലും വ്യക്തമാണ്. എൽടി, എസ്‌ബിഐ, എം ആൻഡ് എം, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ, മാരുതി തുടങ്ങിയവയാണ് സെൻസെക്‌സിൽ ലാഭം നേടിയ സ്റ്റോക്കുകൾ. എച്ച്‌സിഎൽ ടെക്, ഇൻഫോസിസ്, ബജാജ് ഓട്ടോ തുടങ്ങിയവയാണ് നഷ്ടം നേരിട്ട സ്റ്റോക്കുകൾ.

അതേസമയം ഇന്ത്യാ ബുൾസ്, എസ്‌ബിഐ, മാരുതി, എൽടി, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നിഫ്റ്റിയിൽ ലാഭം നേരിടുന്ന സ്റ്റോക്കുകൾ. ഡോ റെഡ്ഡി, സീൽ, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ഇൻഫോസിസ് എന്നീ സ്റ്റോക്കുകൾ നഷ്ടം നേരിട്ടു.അതിനാൽ അടുത്ത ഏതാനും ദിവസങ്ങളിൽ വിപണിയിൽ രണ്ട് മുതൽ മൂന്ന് ശതമാനം വരെ നേട്ടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് മോട്ടിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP