Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്ത് വേരുറപ്പിച്ച് ഓൺലൈൻ വിപണികൾ; ഈ വർഷം വിൽപ്പനയിൽ മൂന്നിരട്ടി വരെ വർധനയുണ്ടാകുമെന്ന് ഇന്ത്യ റേറ്റിങ്സ്; വിപണിക്ക് തുണയായത് കോവിഡ് വ്യാപനം

രാജ്യത്ത് വേരുറപ്പിച്ച് ഓൺലൈൻ വിപണികൾ; ഈ വർഷം വിൽപ്പനയിൽ മൂന്നിരട്ടി വരെ വർധനയുണ്ടാകുമെന്ന് ഇന്ത്യ റേറ്റിങ്സ്; വിപണിക്ക് തുണയായത് കോവിഡ് വ്യാപനം

സ്വന്തം ലേഖകൻ

മുംബൈ: ഓൺലൈൻ വിപണി രാജ്യത്ത് സജീവമാകുന്നു. കോവിഡിന്റെ ഭാഗമായി ലോക്ഡൗൺ നടപ്പാക്കിയതോടെയാണ് ഓൺലൈൻ വിപണിയുടെ സാധ്യതകളെ ജനങ്ങൾ ഉപയോഗപ്പെടുത്തി തുടങ്ങിയത്. നിലവിൽ രണ്ടു മുതൽ നാലു ശതമാനമാണ് രാജ്യത്തെ ഓൺലൈൻ വിൽപ്പന. ഈ സാഹചര്യം തൂടർന്നാൽ നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ ഓൺലൈൻ വിൽപ്പനയിൽ മൂന്നിരട്ടി വരെ വർധനയുണ്ടാകുമെന്ന് ഗവേഷണ സ്ഥാപനമായ ഇന്ത്യ റേറ്റിങ്സ് റിപ്പോർട്ട് ചെയ്യുന്നു. അടുത്ത സാമ്പത്തിക വർഷത്തോടെ മൊത്തം വിൽപ്പനയുടെ പത്തു മുതൽ 15 ശതമാനം വരെ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാകുമെന്നും ഇവർ സൂചിപ്പിക്കുന്നു.

ഓൺലൈൻ വിപണികൾ താളം കണ്ടെത്തിയതോടെ വിപണനത്തിനായി സ്വന്തം വെബ് സൈറ്റുകളും മൊബൈൽ ആപ്പുകളും തയ്യാറാക്കുകയാണ് കമ്പനികൾ. വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പല കമ്പനികളും ഓൺലൈനിനായി പ്രത്യേക ബ്രാൻഡുകൾ പോലും അവതരിപ്പിക്കുന്നുണ്ടെന്നും ഫിച്ച് ഗ്രൂപ്പ് പറയുന്നു.കോവിഡ് വ്യാപനത്തെത്തുടർന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമിന് കൂടുതൽ പ്രാധാന്യം വന്നതും ആളുകൾ വേഗത്തിൽ ഓൺലൈൻ വ്യാപാരത്തിലേക്ക് മാറുന്നതുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

നേരത്തേ ഈ പരിധിയിലേക്കെത്താൻ അഞ്ചുവർഷം വരെ വേണ്ടിവരുമെന്നാണ് കണക്കാക്കിയിരുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഒരുക്കാൻ കമ്പനികൾ കൂടുതൽ നിക്ഷേപം നടത്തിവരുകയാണെന്ന് ഫിച്ച് ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP