Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്ത് ഓഹരി വിപണി; സെൻസെക്‌സ് വ്യാപാരം അവസാനിപ്പിച്ചത് 60.05 പോയന്റ് നേട്ടത്തിൽ

നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്ത് ഓഹരി വിപണി; സെൻസെക്‌സ് വ്യാപാരം അവസാനിപ്പിച്ചത് 60.05 പോയന്റ് നേട്ടത്തിൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്ത് ഓഹരി വിപണി. സെൻസെക്‌സ് 60.05 പോയന്റ് നേട്ടത്തിൽ 38,417.23ലും നിഫ്റ്റി 21.10 പോയന്റ് ഉയർന്ന് 11,355ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1212 ഓഹരികൾ നേട്ടത്തിലും 1461 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 187 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി ഇൻഫ്രടെൽ, എച്ച്ഡിഎഫ്‌സി ലൈഫ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി തുടങ്ങിയ ഓഹരികളായിരുന്നു നേട്ടത്തിൽ. എംആൻഡ്എം, യുപിഎൽ, ഗെയിൽ, ബജാജ് ഫിനാൻസ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. എഫ്എംസിജി, ഐടി സൂചികകളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വാഹനം, ബാങ്ക്, ഊർജം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ ഓഹരികളിൽ വിൽപന സമ്മർദം പ്രകടമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP