Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വോട്ടെണ്ണലിലെ ബിജെപി തിളക്കത്തിൽ പ്രതിഫലിച്ച് ഓഹരി വിപണിയും; സെൻസെക്‌സ് 40,000 ഉം നിഫ്റ്റി 12,000 ഉം കടന്നതിന് പിന്നാലെ വമ്പൻ ലാഭം തൂത്തുവാരി റിലയൻസ് സാമ്രാജ്യം; റെക്കോർഡ് പോയിന്റ് രേഖപ്പെടുത്തി പ്രധാന സ്റ്റോക്ക് എക്‌സചേഞ്ചുകൾ; ബാങ്കിങ് മേഖലയിലെ ഷെയറുകൾ ചൂടപ്പം പോലെ വിറ്റുപോകുന്നുവെന്നും റിപ്പോർട്ട്

വോട്ടെണ്ണലിലെ ബിജെപി തിളക്കത്തിൽ പ്രതിഫലിച്ച് ഓഹരി വിപണിയും; സെൻസെക്‌സ് 40,000 ഉം നിഫ്റ്റി 12,000 ഉം കടന്നതിന് പിന്നാലെ വമ്പൻ ലാഭം തൂത്തുവാരി റിലയൻസ് സാമ്രാജ്യം; റെക്കോർഡ് പോയിന്റ് രേഖപ്പെടുത്തി പ്രധാന സ്റ്റോക്ക് എക്‌സചേഞ്ചുകൾ; ബാങ്കിങ് മേഖലയിലെ ഷെയറുകൾ ചൂടപ്പം പോലെ വിറ്റുപോകുന്നുവെന്നും റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: രാജ്യത്തിന്റെ ഭരണചക്രം ആര് തിരിക്കും എന്ന് തീരുമാനിക്കുന്ന വേളയിൽ വോട്ടെണ്ണൽ പകുതിയോടടുക്കുമ്പോൾ കേന്ദ്രത്തിൽ ഭരണത്തുടർച്ച ഉറപ്പാക്കുകയാണ് ബിജെപി. രാജ്യത്തെ ഓഹരി വിപണിയിലും ബിജെപിയുടെ തിളക്കം പ്രതിഫലിക്കുകയാണ്. സെൻസെക്‌സ് 40,000ഉം നിഫ്റ്റി 12,000 കടന്നതിന് പിന്നാലെ ഷെയർ മൂല്യത്തിൽ മിക്ക കമ്പനികളും വൻ കുതിപ്പാണ് നേടുന്നത്. ഇതോടെ ബിസിനസ് വമ്പന്മാരായ റിലയൻസാണ് ഏറ്റവുമധികം മുന്നേറ്റം നടത്തുന്നത്. റിലയൻസിന്റെ ഹെവിവെയ്റ്റ് റിലയൻസ് ഇൻഡസ്ട്രീസ് ആൻഡ് ഭാരത് പെട്രോളിയത്തിന്റെ ഷെയർ മൂല്യം വൻ കുതിപ്പിലേക്കാണ് മുന്നേറുന്നത്. എസ്. ആൻഡ് പി ബി.എസ്.ഇ സെൻസെക്സ് 791 പോയിന്റിലാണ് എത്തിനിൽക്കുന്നത്.

മുൻ വാരങ്ങളെക്കാൾ വൻ കുതിപ്പിലാണ് വിൽപന മുന്നേറുന്നതെന്നും രാജ്യത്തെ പ്രധാന എക്‌സ്‌ചേഞ്ച് സൂചികകൾ വൻ മുന്നേറ്റമാണ് കാഴ്‌ച്ച വയ്ക്കുന്നതെന്നും സാമ്പത്തിക വിദ്ഗധർ ചൂണ്ടിക്കാട്ടി. ബാങ്കിങ്ങ് മേഖലയിലാണ് ഏറ്റവും ഷെയറുകൾ വിൽക്കപ്പെട്ടതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.നിഫ്റ്റി ബാങ്ക് ഇൻഡക്സ് 31000 കടന്നു. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്.ഡി.എഫ്. സി , ലാർസൺ ആൻഡ് ടൗബ്രോ, ഐ.സിഐ.സിഐ ബാങ്ക് തുടങ്ങിയ ഷെയറുകളുടെ വിൽപ്പനയാണ് കുതിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങൾ ഓഹരി വിപണിയിലും പ്രതിഫലിച്ചിരുന്നു. എൻഡിഎയ്ക്ക് മികച്ച മുന്നേറ്റം ലഭിക്കുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചത്. ഇതോടെ നാഴികകല്ല് സൃഷ്ടിക്കുന്ന കുതിപ്പുമായി ഓഹരി വിപണി മുന്നേറിയപ്പോൾ 2009ന് ശേഷം രേഖപ്പെടുത്തിയിരിക്കുന്നതിൽ ഏറ്റവും ഉയർന്ന പോയിന്റിലാണ് സൂചികകൾ ഏതാനും ദിവസം മുൻപ് എത്തിയത്. സെൻസെക്‌സ് 1421.90 പോയന്റ് ഉയർന്ന് 39352.67ലും നിഫ്റ്റി 421.10 പോയന്റ് നേട്ടത്തിൽ 11828.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എക്‌സിറ്റ് പോൾ വന്ന ദിനത്തിന് പിറ്റേന്ന് വ്യാപാരം ആരംഭിച്ചപ്പോൾതന്നെ സെൻസെക്‌സ് 960 പോയന്റ് ഉയർന്നിരുന്നു. ബിഎസ്ഇയിൽ 2013 കമ്പനികളാണ് നേട്ടം കൊയ്തത്. എന്നാൽ 613 ഓഹരികൾ നഷ്ടത്തിലായതും ഏതാനും നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. പൊതുമേഖല ബാങ്കുകൾ, ഇൻഫ്ര, വാഹനം, ഊർജം, എഫ്എംസിജി, ലോഹം, ഫാർമ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തിലായത്.

ഇന്ത്യബുൾസ് ഹൗസിങ്, എസ്‌ബിഐ, യെസ് ബാങ്ക്, എൽആൻഡ്ടി, എച്ച്ഡിഎഫ്‌സി, മാരുതി സുസുകി, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, സിപ്ല, ഹിൻഡാൽകോ, ഭാരതി എയർടെൽ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP