Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യന്ത്രത്തോക്കിൽ ക്യാമറവെച്ച് ലൈവ് സ്ട്രീം ചെയ്ത ക്രൂരത; പണികിട്ടിയത് ഫേസ്‌ബുക്കിന്; വിപണിയിൽ ഫേസ്‌ബുക്ക് ഓഹരിവില ഇടിഞ്ഞു; ക്രൂരതയുടെ വീഡിയോ നീക്കം ചെയ്യാൻ പാടുപെട്ട് സോഷ്യൽ മീഡിയ കമ്പനികൾ; ഷെയർ ചെയ്ത് പണിവാങ്ങരുതേ

യന്ത്രത്തോക്കിൽ ക്യാമറവെച്ച് ലൈവ് സ്ട്രീം ചെയ്ത ക്രൂരത; പണികിട്ടിയത് ഫേസ്‌ബുക്കിന്; വിപണിയിൽ ഫേസ്‌ബുക്ക് ഓഹരിവില ഇടിഞ്ഞു; ക്രൂരതയുടെ വീഡിയോ നീക്കം ചെയ്യാൻ പാടുപെട്ട് സോഷ്യൽ മീഡിയ കമ്പനികൾ; ഷെയർ ചെയ്ത് പണിവാങ്ങരുതേ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ചിലും ലിൻവുഡിലുമുള്ള പള്ളികളിൽ വെടിവെപ്പ് നടത്തിയ വലതുവംശീയ വെറിയൻ ബ്രൻഡൻ ടാരന്റ് അതിന്റെ ദൃശ്യങ്ങൾ തത്സമയം ഫേസ്‌ബുക്കിലൂടെ സ്ട്രീം ചെയ്തത് ലോകത്തെ നടുക്കിയ കാര്യമായിരുന്നു. എന്നാൽ, ഈ ലൈസ് സ്ട്രീം യഥാർഥത്തിൽ വലച്ചത് ഫേസ്‌ബുക്കിനെത്തന്നെയാണ്. നിരപരാധികളെ കൊന്നൊടുക്കുന്ന വീഡിയോ ലൈവായി സംപ്രേഷണം ചെയ്ത ഫേസ്‌ബുക്കിന്റെ ഓഹരി വില കുത്തനെ താഴെവീണു.

വീഡിയോ വന്ന് അല്പസമയത്തിനകം വിപണിയിൽ അതിന്റെ പ്രതിഫലനങ്ങളുണ്ടായി. 2.4 ശതമാനം ഇടിവാണ് ഓഹരിവിലയിലുണ്ടായത്. ഒരുഘട്ടത്തിൽ 162 ഡോളർ വരെ താഴ്ന്ന വില പിന്നീട് 165 ഡോളർ കുറച്ച് ക്ലോസ് ചെയ്തു. ഭീകരാക്രമണ വീഡിയോ പുറത്തുവന്നതിനൊപ്പം ഫേസ്‌ബുക്കിന്റെ ചീഫ് പ്രോഡക്ട് ഓഫീസർ ക്രിസ് കോക്‌സും വാട്‌സാപ്പ് വൈസ്പ്രസിഡന്റ് ക്രിസ് ഡാനിയേൽസും കമ്പനി വിട്ടുപോകുന്നതും ഓഹരി വിപണിയെ ബാധിച്ചു.

13 വർഷമായി ഫേസ്‌ബുക്ക് സ്ഥാപനകൻ മാർക്ക് സുക്കർബർഗുമായി ചേർന്ന് പ്രവർത്തിക്കുന്നയാളാണ് ക്രിസ് കോക്‌സ്. ഫേസ്‌ബുക്കിന്റെ ബിസിനസ് ഡവലപ്‌മെന്റ് ടീമിനെ നയിച്ചിരുന്നത് ഇദ്ദേഹമാണ്. വാട്‌സാപ്പിന്റെ ബിസിനസ് മോഡൽ രംഗത്തിറക്കുന്നതിലും നിർണായക പങ്കുവഹിച്ചു. ഫേസ്‌ബുക്കിന്റെ വികാസപരിണാമങ്ങളിൽ അതുല്യമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് ക്രിസ് കോക്‌സെന്ന് ജെപി മോർഗൻ വിലയിരുത്തുന്നു. ഫേസ്‌ബുക്കിന്റെ തലപ്പത്തുനിന്നുള്ള കൊഴിഞ്ഞുപോക്കിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വാട്‌സാപ്പ് വൈസ്പ്രസിഡന്റ് ക്രിസ് ഡാനിയേൽസിന്റെ വിടപറയൽ.

ഭീകരതയെയും തീവ്രവാദത്തെയും പ്രചോദിപ്പിക്കുന്ന ഉള്ളടക്കത്തിന്റെ പേരിൽ സോഷ്യൽ മീഡിയ വെബ്‌സൈറ്റുകൾ ഒരിക്കൽക്കൂടി ചോദ്യം ചെയ്യപ്പെട്ട ദിവസമായിരുന്നു വെള്ളിയാഴ്ച. പള്ളികളിൽക്കയറി വെടിവെക്കുന്നതിന്റെ ലൈവ് സ്ട്രീം ഫേസ്‌ബുക്കിലൂടെ പുരത്തുവന്നത്, ഇത്തരം ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നവർക്ക് പ്രചോദനമാകുമോ എന്ന് ആശങ്കപ്പെടുന്നവരുണ്ട്. ഹീറോയിസം കാട്ടുന്നതിനും പ്രതികാരം ലോകത്തെ അറിയിക്കുന്നതിനും സമാനമായ രീതികൾ മറ്റുള്ളവരും അവലംബിക്കുമോ എന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം.

ഫേസ്‌ബുക്കിലൂടെ ലോകത്തേക്ക് വ്യാപിക്കുന്ന വിവരങ്ങളുടെയും ഉള്ളടക്കത്തിന്റെയും സ്വഭാവത്തെക്കുറിച്ച് പഠിക്കുന്നതിനും ഇത്തരം വീഡിയോകൾ സ്ട്രീം ചെയ്യുന്നതിലെ സുരക്ഷാ വീഴ്ചകളും പരിശോധിക്കണമെന്ന് ആവശ്യമാണുയരുന്നത്. എന്തും ഫെയ്്ബുക്കിലൂടെ ലോകത്തിന് കാട്ടിക്കൊടുക്കാമെന്ന മാനസികാവസ്ഥയാണ് ഇതുവഴിയുണ്ടാകുന്നതെന്ന് ഇൻവെസ്റ്റിങ് ഡോട്ട് കോമിലെ ക്ലെമന്റ് തിബോ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP