Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു പൗണ്ട് കൊടുത്താൽ 101 രൂപ! ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ബ്രിട്ടീഷ് പൗണ്ട്; നാട്ടിലേക്ക് പണം അയക്കുന്ന ശീലം നിന്നുപോയ മലയാളികൾക്ക് ആശയക്കുഴപ്പം

ഒരു പൗണ്ട് കൊടുത്താൽ 101 രൂപ! ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ബ്രിട്ടീഷ് പൗണ്ട്; നാട്ടിലേക്ക് പണം അയക്കുന്ന ശീലം നിന്നുപോയ മലയാളികൾക്ക് ആശയക്കുഴപ്പം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: എത്രവേഗമാണ് മലയാളികൾ മാറുന്നത്. അഞ്ചോ പത്തോ വർഷം മുമ്പ് ഉണ്ടാക്കുന്ന പണം മുഴുവൻ നാട്ടിലേക്ക് അയക്കുന്നവരായിരുന്നു നമ്മൾ. ഓവർ ടൈം തികയില്ലെങ്കിൽ പേഴ്‌സണൽ ലോൺ എടുത്തു കാശാക്കുമായിരുന്നു. ഇപ്പോൾ കഥ മാറി. മിച്ചമുണ്ടെങ്കിലും നാട്ടിലേക്ക് അയക്കുന്നവർ കുറവാണ്. മാത്രമല്ല, നാട്ടിലെ സ്വത്തുക്കൾ കൂടി വിറ്റു ഇങ്ങോട്ട് കാശു കൊണ്ടു വരുന്ന അവസ്ഥയാണ് ഇപ്പോൾ

പൗണ്ടിന്റെ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് വില കുതിക്കുമ്പോൾ പൗണ്ട് കാശ് അയച്ചിരുന്ന കാര്യം മറന്ന മലയാളികൾ വീണ്ടും അതിന് ഒരുങ്ങുകയാണ്. ലോൺ എടുത്തെങ്കിലും നാട്ടിലേക്ക് ഇത്തിരി കാശയച്ചാലോ എന്ന ചിന്തയാണ് ഇപ്പോൾ പലർക്കും. ഒരു പൗണ്ടന് ഏതാനും ദിവസം മുമ്പ് 100 കടന്നത് ഇപ്പോഴും തുടർക്കഥയാണ്. ഇന്ന് 101 കടക്കുമെന്ന് വിലയിരുത്തപ്പെടുന്നത്. ഇന്നലെ മുത്തൂറ്റ് അടക്കമുള്ള സ്ഥാപനങ്ങൾ 100.70നാണ് പൗണ്ട് സ്വീകരിച്ചത്.

കോവിഡ് പശ്ചാത്തലത്തിൽ ബ്രിട്ടനിൽ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രൂപം കൊണ്ടിരുന്നത്. എന്നാൽ, അപ്പോഴും പൗണ്ട് ശക്തമായ നിലകൊണ്ടു. ഇപ്പോൾ കോവിഡ് വാക്‌സിനേഷൻ യുകെയിൽ അതിവേഗം പുരോഗമിക്കുമ്പോൾ അതിന് അനുസരിച്ചാണ് പൗണ്ടും ശക്തമായിരിക്കുന്നത്. കഴിഞ്ഞ പതിനൊന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് പൗണ്ട് വിലയിപ്പോൾ.

പൗണ്ട് ശക്തിപ്പെട്ടതോടെ കോവിഡിനെ അതിവേഗ അതിജീവിക്കാൻ ബ്രിട്ടീഷ് സൗമ്പത്തിക വ്യവസ്ഥയ്ക്ക് അതേവേഗം സാധിക്കുമെന്ന വികാരമാണ് ഉണ്ടായിരിക്കുന്നത്. കോവിഡിന് ശേഷമുള്ള ലോകത്തെ കുറിച്ചുള്ള ആകാംക്ഷകൾക്കിടെയാണ് അതിവേഗം പൗണ്ടിന്റെ കുതിപ്പ്. ലോക്ക് ഡൗണിൽ നിന്നും ഓരോ ഘട്ടങ്ങളിലായി മറികടന്നു വരികയാണ് ബ്രിട്ടൻ. മൂന്നാം ഘട്ട ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ സാമ്പത്തിക രംഗം ശക്തമാകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നൊണ് പൗണ്ട് വില ഉയരുന്നതും.

പൗണ്ട് വില ഉയരുന്നതോടെ ബ്രിട്ടനിലെ മലയാളികൾ അവസരം മുതലെടുത്തു കൂടുതൽ തുക നാട്ടിലേക്ക് അയക്കാൻ ഒരുങ്ങുകയാണ്. കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിൽ പല കാര്യങ്ങൾക്കും തടസം നേരിടുന്ന അവസ്ഥയുണ്ട്. അതിനാൽ തന്നെ നാട്ടിലേക്ക് പണം അയക്കണോ എന്ന ചിന്തയും ലണ്ടൻ മലയാളികൾക്കുണ്ട്. അതേസമയം ഇനിയും വില ഉയരട്ടെ അപ്പോൾ പണം അയക്കാം എന്ന ചിന്തയുള്ള മലയാളികളും ഏറെയുണ്ട്. വില വർധിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് പണം സ്വരൂപിക്കുകയാണ് മറ്റുചിലരും.

ഈ വർഷം ആരംഭത്തിൽ ഒരു പൗണ്ടിന് 99 രൂപ വരെ മൂല്യം ഉണ്ടായിരുന്നു. ഇടയ്‌ക്കൊന്ന് കൂടി 100 ൽ എത്തിയെങ്കിലും അത് സ്ഥിരമായി പിടിച്ചു നിർത്താനായില്ല. കൂടിയും കുറഞ്ഞും നിന്ന പൗണ്ടിന്റെ മൂല്യം കഴിഞ്ഞ ഒരാഴ്‌ച്ചയായി സ്ഥിരതയോടെ വർദ്ധിച്ചു വരുന്നതാണ് കണ്ടത്. ഫെബ്രുവരി 11 ന് 100.428 ഉണ്ടായിരുന്നത് ഫെബ്രുവരി 12ന് 100.458 ആയി വർദ്ധിച്ചു. പിന്നീടുള്ള ദിവസങ്ങളിലും തുടർച്ചയായ വർദ്ധനവായിരുന്നു ദർശിച്ചത്. ഫെബ്രുവരി 15 ന് ചരിത്രത്തിൽ ഇതാദ്യമായി പൗണ്ടിന്റെ മൂല്യം 100 രൂപ കടന്നിരുന്നു.

പ്രവാസികൾക്ക് ഒറ്റക്ക് തന്നെ സ്റ്റാർട്ട് അപുകൾ ആരംഭിക്കാൻ അനുവദിക്കാൻ നിയമഭേദഗതി ഉണ്ടായിരിക്കുന്ന ഈ സമയത്ത് ഈ വർദ്ധനവ് ബ്രിട്ടനിലെ ഇന്ത്യാക്കാർക്ക് തീർച്ചയായും ഒരു അനുഗ്രഹംതന്നൊണ്. അതുകൊണ്ട് തന്നെ കൂടുതൽ സ്റ്റാർട്ടപ്പുകളിൽ പണം നിക്ഷേപിക്കാനുള്ള നീക്കങ്ങളും തുടരുകയാണ്. ബ്രെക്‌സിറ്റിനു ശേഷവും ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥ മുന്നോട്ടുതന്നെ കുതിക്കും എന്ന് ഉറപ്പാക്കിക്കൊണ്ട് യൂറോക്കെതിരെയും പൗണ്ടിന്റെ വില ഉയരുകയാണ്. യൂറോയുമായുള്ള വിനിമയ നിരക്ക് പത്ത് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിട്ടുണ്ട്. 1.15 യൂറോ ആണ് നിലവിലെ വിനിമയ നിരക്ക്. 2020 ഏപ്രിലിനു ശേഷം ഇപ്പോഴാണ് പൗണ്ട് യൂറോക്കെതിരെ ഈ നിരക്ക് കൈവരിക്കുന്നത്. ബ്രിട്ടനിൽ എഴുപത് വയസ്സിനു മുകളിലുള്ളവർക്കെല്ലാം വാക്‌സിൻ നൽകിക്കഴിഞ്ഞു. ലോകത്തിൽ ഇതുവരെ ഇസ്രയേലും യു എ ഇയും മാത്രമാണ് ഈ നേട്ടം കൈവരിച്ച മറ്റു രാജ്യങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP