Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗദി ആരാംകോയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണി നിലംപൊത്തി; സെൻസെക്സ് 261 പോയിന്റ് നഷ്ടത്തിൽ; നിക്ഷേപകർ ആശങ്കയിൽ

സൗദി ആരാംകോയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണി നിലംപൊത്തി; സെൻസെക്സ് 261 പോയിന്റ് നഷ്ടത്തിൽ; നിക്ഷേപകർ ആശങ്കയിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സൗദി ആരാംകോയ്ക്ക് നേരെ ഹൂതി വിമതർ നടത്തിയ ആക്രമണവും, ക്രൂഡ് ഓയിൽ വില 70 ബാരലിന് 70 ഡോളർ മുകളിലേക്കെത്തിയത് മൂലവും ഓഹരി വിപണിയിൽ ഇന്ന് ഭീമമായ നഷ്ടത്തോടെ അവസാനിച്ചു. ഇന്ത്യൻ വിപണികളിൽ നിന്ന് നിക്ഷേപകർ കൂട്ടത്തോടെ പിന്നോട്ടുപോകുന്ന പ്രവണതയാണ് ഇപ്പോൾ അനുഭവപ്പെട്ടിട്ടുള്ളത്. വ്യാപാര ദിനത്തിന്റെ ആദ്യ മണിക്കൂറിൽ രൂപയുടെ മൂല്യത്തിൽ 70 പൈസയുടെ ഇടിവ് രേഖപ്പെടുത്തി 71.62 എന്ന താഴ്ന്ന നിലയിലേക്ക് എത്തിയത് മൂലം നിക്ഷേപകർക്ക് ഓഹരി വിപണിയിൽ വലിയ ആശങ്കയാണ് ഉണ്ടായിട്ടുള്ളത്.

മുംബൈ ഓഹരി സൂചികയായ സെൻസെക്സ് 261.68 പോയിന്റ് താഴ്ന്ന് 37,123.31 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 82.60 പോയിന്റ് താഴ്ന്ന് 10,993.30 ലെത്തുകയും ചെയ്തു. നിലവിൽ 1360 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും, 1137 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണുള്ളത്.

ടൈറ്റാൻ കമ്പനി (2.24%), ബ്രിട്ടാനിയ്യ (1.51%), ഒഎൻജിസി (1.44%), ടെക് മഹീന്ദ്ര (1.44%), ടെക് മഹീന്ദ്ര (1.40%), നെസ്റ്റ്ലി (1.20%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.

എന്നാൽ വ്യാപാരത്തിൽ രൂപപ്പെട്ട സമ്മർദ്ദം കാരണം വിവിധ കമ്പനികളുടെ ഓഹരികളിൽ ഭീമമായ നഷ്ടം രേഖപ്പെടുത്തി. (ബിപിസിഎൽ (6.99%), എംആൻഡ്എം (2.59%), യുപിഎൽ (2.43%), എസ്‌ബിഐ (2.40%), യെസ് ബാങ്ക് (2.19%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.

അതേസമയം വ്യാപാരത്തിൽ രൂപപ്പെട്ട ആശയക്കുഴപ്പങ്ങൾ മൂലം വിവിധ കമ്പനികളുടെ ഓഹരികളിൽ ഇന്ന് ഭീമമായ ഇടപാടുകൾ നടന്നു. റിലയൻസ് (1,137.26), ബിപിസിഎൽ (943.91), മാരുതി സുസൂക്കി (883.27), യെസ് ബാങ്ക് (859.39), എച്ച്ഡഎഫ്സി (767.52) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകൾ നടന്നിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP