Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോസ് വിഭാഗം മുന്നണി വിട്ടതോടെ പരമാവധി കക്ഷികളെ ഒപ്പം കൂട്ടി തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ്; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫുമായി ഇടഞ്ഞതോടെ കൂടുമാറി വെൽഫയർ പാർട്ടി; തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫുമായി പ്രാദേശിക സഖ്യമുണ്ടാക്കുമെന്ന് ഹമീദ് വാണിയമ്പലം

ജോസ് വിഭാഗം മുന്നണി വിട്ടതോടെ പരമാവധി കക്ഷികളെ ഒപ്പം കൂട്ടി തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ്; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫുമായി ഇടഞ്ഞതോടെ കൂടുമാറി വെൽഫയർ പാർട്ടി; തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫുമായി പ്രാദേശിക സഖ്യമുണ്ടാക്കുമെന്ന് ഹമീദ് വാണിയമ്പലം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫുമായി പ്രാദേശിക സഖ്യത്തിൽ ഏർപ്പെടാൻ ധാരണയായതായി വെൽഫയർ പാർട്ടി. കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കളുമായി ചർച്ച നടത്തിയാണ് ധാരണയിലെത്തിയതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. സംസ്ഥാനത്ത് പാർട്ടിക്ക് സ്വാധീനമുള്ള തദ്ദേശ സ്വയംഭരണ വാർഡുകളിലെല്ലാം വെൽഫെയർ പാർട്ടിക്ക് സ്ഥാനാർത്ഥിയുണ്ടാകുമെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം യു.ഡി.എഫ് കൺവീനർ എം.എം ഹസൻ ജമാഅത്തെ ഇസ്ലാമി അമീറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് രാഷ്ട്രീയ ചർച്ചയുമായി ബന്ധമില്ലെന്നും ഹമീദ് പറഞ്ഞു. സിപിഎം വെൽഫെയർ പാർട്ടിക്ക് തീവ്രവാദ ബന്ധം ആരോപിക്കുന്നത് മൃദു ഹിന്ദുത്വ സമീപനം കൊണ്ടാണെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സിപിഎമ്മുമായാണ് ധാരണയുണ്ടാക്കിയതെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

അഴിമതിക്കാരെന്ന് പറഞ്ഞവരെ കൂടെക്കൂട്ടുകയും നേരത്തെ കൂടെക്കൂട്ടിയവരെ തീവ്രവാദികളെന്ന് വിളിക്കുന്നതും അവരുടെ നിലപാടില്ലായ്മയെയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന് ഇക്കാര്യങ്ങളിലൊന്നും സത്യസന്ധമായ തീരുമാനങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫുമായുണ്ടാക്കിയ ഈ ധാരണ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക് മാത്രമായി ഉണ്ടാക്കിയതാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് പാർട്ടി നിലപാട് സ്വീകരിക്കുമെന്നും ഹമീദ് വാണിയമ്പലം കൂട്ടിച്ചേർത്തു.

വെൽഫെയർ പാർട്ടി യു.ഡി.എഫുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ലീഗുമായി ചർച്ച നടത്തിയെന്നും നേരത്തെ തന്നെ വാർത്ത വന്നിരുന്നു. നിലവിൽ പലയിടങ്ങളിലും എൽ.ഡി.എഫുമായി സഹകരിച്ചാണ് വെൽഫെയർ പാർട്ടി ഭരണം പങ്കിടുന്നത്. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അനുകൂല നിലപാടെടുത്തോടെ എൽ.ഡി.എഫുമായി ഇടഞ്ഞിരുന്നു. തുടർന്ന് നിലവിലെ തദ്ദേശ സ്വയം ഭരണ സ്ഥാനങ്ങൾ നഷ്ടമാവുമെന്ന അവസ്ഥ വന്നതോടെയാണ് ഇത്തവണ യു.ഡി.എഫിനൊപ്പമായിരിക്കുമെന്ന സൂചന നൽകിയത്.

വെൽഫെയർ പാർട്ടിയടക്കമുള്ളവരെ കൂടെ ചേർക്കണമെന്ന് പ്രദേശിക നേതൃത്വങ്ങൾക്ക് മാസങ്ങൾക്ക് മുന്നെ ലീഗ് കത്ത് നൽകിയതും വലിയ ചർച്ചയായിരുന്നു. യു.ഡി.എഫിൽ നിന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗം കൂടി പുറത്ത് പോയതോടെ സഹകരിക്കാവുന്ന പരമാവധി കക്ഷികളെ യു.ഡി.എഫിന് ഒപ്പം ചേർത്ത് തിരഞ്ഞെടുപ്പിനെ നേരിടാനാണ് യു.ഡി.എഫും ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP