Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടു തവണ ജയിച്ച ആന്റോ ആന്റണിക്കെതിരെ പ്രാദേശിക വാദം ഉയർത്തി ശത്രുക്കൾ രംഗത്തെത്തിയാലും ഇത്തവണ പത്തനംതിട്ടയിൽ ആന്റോ തന്നെ; അഞ്ചു മണ്ഡലങ്ങളിൽ നാലിലും ജയിച്ചിട്ടും മികച്ച സ്ഥാനാർത്ഥിയെ കണ്ടെത്താനാവതെ വലഞ്ഞ് ഇടത് മുന്നണി; തിരുവല്ല, ആറന്മുള, റാന്നി, കോന്നി, അടൂർ മണ്ഡലങ്ങൾക്ക് പുറമേ കോട്ടയം ജില്ലയിലെ പൂഞ്ഞാറും കാഞ്ഞിരപ്പിള്ളിയും ഉൾപ്പെട്ട മണ്ഡലത്തിൽ ഇക്കുറിയും എൽഡിഎഫ് സ്ഥാനാർത്ഥിയെ ചൊല്ലി ആശയക്കുഴപ്പം; പി.സി ജോർജിന്റെ വോട്ടുകളും നിർണ്ണായകം

രണ്ടു തവണ ജയിച്ച ആന്റോ ആന്റണിക്കെതിരെ പ്രാദേശിക വാദം ഉയർത്തി ശത്രുക്കൾ രംഗത്തെത്തിയാലും ഇത്തവണ പത്തനംതിട്ടയിൽ ആന്റോ തന്നെ; അഞ്ചു മണ്ഡലങ്ങളിൽ നാലിലും ജയിച്ചിട്ടും മികച്ച സ്ഥാനാർത്ഥിയെ കണ്ടെത്താനാവതെ വലഞ്ഞ് ഇടത് മുന്നണി; തിരുവല്ല, ആറന്മുള, റാന്നി, കോന്നി, അടൂർ മണ്ഡലങ്ങൾക്ക് പുറമേ കോട്ടയം ജില്ലയിലെ പൂഞ്ഞാറും കാഞ്ഞിരപ്പിള്ളിയും ഉൾപ്പെട്ട മണ്ഡലത്തിൽ ഇക്കുറിയും എൽഡിഎഫ് സ്ഥാനാർത്ഥിയെ ചൊല്ലി ആശയക്കുഴപ്പം; പി.സി ജോർജിന്റെ വോട്ടുകളും നിർണ്ണായകം

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ തന്നെ ശ്രദ്ധാ കേന്ദ്രമായ പത്തനംതിട്ടയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനുള്ള കഠിനമായ ശ്രമത്തിലാണ് മുന്നണികൾ. ഇതിന്റെ ഭാഗമായി യുഡിഎഫിലും എൽഡിഎഫിലും ബിജെപിയിലും ചബടേറിയ ചർച്ചകൾ പുരോഗമിക്കുകയാണ്. ശബരിമല വിഷയത്തിലെ ജനവികാരത്തെ വോട്ടാക്കി മാറ്റാനുള്ള തന്ത്രങ്ങൾ അണിയറയിൽ കൊടുമ്പിരി കൊണ്ട് നടക്കുമ്പോൾ ആരാകും സ്ഥാനാർത്ഥിയെന്ന സംശയം ജനഹൃദയങ്ങളിലും ഉയരുന്നുണ്ട്.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല, ആറന്മുള, റാന്നി, കോന്നി, അടൂർ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും അടങ്ങുന്നതാണ് പത്തനംതിട്ട പാർലമെന്റ് മണ്ഡലം. ഇതിനിടയിൽ ആന്റോ ആന്റണി എംപിയെ യുഡിഎഫ് വീണ്ടും മത്സരിപ്പിച്ചേക്കുമെന്ന സൂചന പുറത്ത് വന്നിരിക്കുകയാണ്. 2009-ൽ മണ്ഡലം നിലവിൽ വന്നശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് വിജയം നേടിക്കൊടുത്തത് ആന്റോ ആന്റണിയുടെ സ്ഥാനാർത്ഥിത്വമാണ്.

ആന്റോയുടെ പേര് മൂന്നാം തവണയും പരിഗണനയിൽ ശക്തമായി നിൽക്കുമ്പോൾ തന്നെ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള വ്യക്തിയെ തന്നെ സ്ഥാനാർത്ഥിയായി പരിഗണിക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത്  യുഡിഎഫിൽ പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ഇതിനിടയിലാണ് കോട്ടയത്ത് മകനെ മത്സരിപ്പിക്കാനായി പി.സി ജോർജ് ഊർജിതമായി ശ്രമിക്കുകയാണെന്ന സൂചനയും ലഭിക്കുന്നത്. പത്തനംതിട്ടയിലെ വോട്ട് വച്ച് കോട്ടയത്ത് വിലപേശാൻ ശ്രമിക്കുന്ന ജോർജ് തന്ത്രം എത്രത്തോളം ഫലവത്താകുമെന്ന് കമ്ട് തന്നെ അറിയണം.

എന്നാൽ ജോർജ് മകനെ പൂഞ്ഞാറിൽ മത്സരിപ്പിച്ചാൽ വിജയസാധ്യത കൂടുമെന്നും എന്നാൽ എൻഡിഎയുടെ സഹായത്തോടെ മാത്രമേ ഇത് സാധ്യമാകൂ എന്നും വിലയിരുത്തലുണ്ട്. പൂഞ്ഞാറിലെ വോട്ട് ഉറപ്പാണെങ്കിലും ബിജെപി ഇത് വിട്ടുകൊടുക്കില്ലെന്ന വാദവും ശക്തമാണ്.ഇടതുമുന്നണിയിലും സ്ഥാനാർത്ഥിനിർണയ ചർച്ചകൾ സജീവമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ അഞ്ചിൽ നാലുസീറ്റിലും എൽ.ഡി.എഫാണ് വിജയിച്ചത്. എന്നിട്ടും ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ വിജയക്കൊടി പാറിക്കാനായില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്ന കണക്കുകൂട്ടലിലാണ് ഇടതുമുന്നണിയുടെ ഇത്തവണത്തെ കരുനീക്കം.സിപിഎം.

സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ. തോമസിന്റെ പേരാണ് ഉയർന്നുകേൾക്കുന്നത്. ഇതിനൊപ്പം ജനാധിപത്യ കേരളാ കോൺഗ്രസിലെ ഫ്രാൻസിസ് ജോർജിന്റെ പേരും പരിഗണനയിലുണ്ട്. ബിജെപി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള, ജനറൽ സെക്രട്ടറി എം ടി. രമേശ്, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവരെ പരിഗണിക്കുന്നുണ്ട്. നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്ന് കണ്ണന്താനം കഴിഞ്ഞ ദിവസം പറഞ്ഞു.

എന്നാൽ, ഘടകകക്ഷിയായ ബി.ഡി.ജെ.എസ്. സീറ്റിനായി അവകാശവാദം ഉന്നയിച്ചത് മുന്നണിക്കുള്ളിൽ തലവേദന സൃഷ്ടിക്കുന്നു. 2014ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ആന്റോ ആന്റണിക്ക് 3,58,842 വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫിന്റെ പിലിപ്പോസ് തോമസിന് 3,02,651 വോട്ടും ബിജെപിയുടെ എം ടി രമേശിന് 1,38,954 വോട്ടുകളുമാണ് ലഭിച്ചത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP