Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയത്തിന് ശേഷം കേരളത്തിൽ ഒന്നും നടക്കുന്നില്ല; പിണറായി വിജയൻ ശബരിമല വിഷയം ആളിക്കത്തിക്കുന്നത് ഭരണസ്തംഭനം മറയ്ക്കാൻ; ബിജെപിയെ വളർത്താൻ കോൺഗ്രസിനെ തകർക്കാം എന്ന് കരുതരുത് എന്ന് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ താക്കീത്; ആര് എന്ത് ചെയ്യുമെന്ന് കരുതിയാണ് പിണറായിക്ക് ഇത്ര സുരക്ഷയെന്നും പ്രതിപക്ഷ നേതാവ്; യുഡിഎഫ് ഉപരോധ സമരം തുടരുന്നു

പ്രളയത്തിന് ശേഷം കേരളത്തിൽ ഒന്നും നടക്കുന്നില്ല; പിണറായി വിജയൻ ശബരിമല വിഷയം ആളിക്കത്തിക്കുന്നത് ഭരണസ്തംഭനം മറയ്ക്കാൻ; ബിജെപിയെ വളർത്താൻ കോൺഗ്രസിനെ തകർക്കാം എന്ന് കരുതരുത് എന്ന് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ താക്കീത്; ആര് എന്ത് ചെയ്യുമെന്ന് കരുതിയാണ് പിണറായിക്ക് ഇത്ര സുരക്ഷയെന്നും പ്രതിപക്ഷ നേതാവ്; യുഡിഎഫ് ഉപരോധ സമരം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ശബരിമല സ്ത്രീ പ്രവേശത്തിന് അനുതി നൽകി കൊണ്ടുള്ള കോടതി വിധി വന്നതിന് ശേഷം ഒന്നും തന്നെ നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയം ആളിക്കത്തിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇത് എന്തിനാണ് എന്ന് എല്ലാവർക്കും അറിയാം സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന ഭരണസ്തംഭനം മറയ്ക്കാനാണ് പിണറായി ഇതിലൂട ശ്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തിബിജെപിയെ വളർത്തി കോൺഗ്രസിനെ തളർത്താമെന്ന ചിന്ത മുഖ്യമന്ത്രിക്കു വേണ്ട. ഭരണസ്തംഭനത്തിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്ക് ആവശ്യത്തിൽക്കൂടുതൽ അകമ്പടി വാഹനങ്ങൾ എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു. 28 പൊലീസ് വാഹനവും ആംബുലൻസുമാണ് പിണറായിക്ക് അകമ്പടിപോകുന്നത്. പിണറായിയെ ആര് എന്തുചെയ്യാനാണെന്നും ചെന്നിത്തല ചോദിച്ചു.ശബരിമല വിഷയത്തിൽ കോൺഗ്രസ് തകരില്ല. വ്യക്തിത്വവും നട്ടെല്ലും ഉള്ള ഒരു മന്ത്രിയും പിണറായി മന്ത്രിസഭയിൽ ഇല്ല. മോദി കള്ളനായ പ്രധാനമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു. ഉപരോധ സമരത്തിൽ പങ്കെടുത്ത മറ്റു നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം ചെന്നിത്തല അറസ്റ്റ് വരിച്ചു

പ്രളയാനന്തര കേരളത്തിലെ ഭരണ സ്തംഭനത്തിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെ സെക്രട്ടേറിയേറ്റ് ഉപരോധം രാവിലെ തന്നെ തുടങ്ങി. ജില്ലകളിൽ കളക്ടറേറ്റിനു മുന്നിലും ഉപരോധം സംഘടിപ്പിക്കുന്നുണ്ട്. സെക്രട്ടറിയേറ്റ് ഉപരോധം 11 മണിയോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് പ്രളയാനന്തരം പുനരധിവാസ പ്രവർത്തനങ്ങൾ നടക്കുന്നില്ല. സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായും തകർന്നു. ശബരിമല വിഷയത്തിൽ വിശ്വാസികളെ സർക്കാർ വഞ്ചിച്ചു എന്നും യുഡിഎഫ് ആരോപിക്കുന്നു.

രാവിലെ ആറു മണിയോടെ സെക്രട്ടറിയേറ്റ് ഉപരോധിക്കാൻ യുഡിഎഫ് പ്രവർത്തകർ എത്തിയിരുന്നു. നോർത്ത്, സൗത്ത്, വെസ്റ്റ് കവാടങ്ങൾ പ്രവർത്തകർ ഉപരോധിക്കുന്നുണ്ട്. കന്റോൺമെന്റ് ഗേറ്റിനെ ഉപരോധത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ ഗേറ്റിലൂടെ ഉദ്യേഗസ്ഥർക്കും മന്ത്രിമാർക്കുമെല്ലാം സെക്രട്ടറിയേറ്റിനുള്ളിൽ പ്രവേശിക്കാൻ സാധിക്കുന്നുണ്ട്. സെക്രട്ടറിയേറ്റ് പരിസരത്ത് ശക്തമായ പൊലീസ് വിന്യാസമുണ്ട്. ഉച്ചവരെ സമരം തുടർന്നേക്കും

വിവിധ ജില്ലകളിൽ കളക്ടറേറ്റിനു മുന്നിൽ യുഡിഎഫ് ഉപരോധ സമരം സംഘടിപ്പിക്കുന്നുണ്ട്. കൊല്ലത്ത് ആർഎസ്‌പി നേതാവ് എൻ. കെ. പ്രേമചന്ദ്രൻ, പത്തനം തിട്ടയിൽ ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജൻ എന്നിവർ സമരം ഉദ്ഘാടനം ചെയ്തു. എറണാകുളം കളക്ടറേറ്റിനു മുന്നിലെ സമരം പുലർച്ചെ അഞ്ചു മുതൽ ആരംഭിച്ചു. യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ 10 മണിക്ക് ഉപരോധം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കളക്ടറേറ്റിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ഉപരോധം ഉദ്ഘാടനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP