Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുഞ്ഞാലിക്കുട്ടിയുടെ തട്ടകത്തിൽ മുസ്ലിംലീഗിന് വിമത സ്ഥാനാർത്ഥി; 15 വർഷമായി ലീഗ് ജയിക്കുന്ന വാർഡിൽ ഒരു കുടുംബത്തിലെ അംഗങ്ങളെ മാത്രമാണ് സ്ഥാനാർത്ഥികളായി പരിഗണിക്കുന്നതെന്ന് വിമതയായ മൈമൂന ഒളകര; പാണക്കാട്ട് നിന്നും പറഞ്ഞിട്ടും പിന്മാറാതെ മുൻ കെഎംസിസി അംഗവും പ്രവാസിയുമായ നാസറിന്റെ ഭാര്യ

കുഞ്ഞാലിക്കുട്ടിയുടെ തട്ടകത്തിൽ മുസ്ലിംലീഗിന് വിമത സ്ഥാനാർത്ഥി; 15 വർഷമായി ലീഗ് ജയിക്കുന്ന വാർഡിൽ ഒരു കുടുംബത്തിലെ അംഗങ്ങളെ മാത്രമാണ് സ്ഥാനാർത്ഥികളായി പരിഗണിക്കുന്നതെന്ന് വിമതയായ മൈമൂന ഒളകര; പാണക്കാട്ട് നിന്നും പറഞ്ഞിട്ടും പിന്മാറാതെ മുൻ കെഎംസിസി അംഗവും പ്രവാസിയുമായ  നാസറിന്റെ ഭാര്യ

ജംഷാദ് മലപ്പുറം

മലപ്പുറം: മുസ്ലിംലീഗ് അഖിലേന്ത്യാസെക്രട്ടറിയായ കുഞ്ഞാലിക്കുട്ടിയുടെ തട്ടകത്തിൽ മുസ്ലിംലീഗിന് വിമത സ്ഥാനാർത്ഥി. 15വർഷമായി ലീഗ് ജയിക്കുന്ന വാർഡിൽ ഒരു കുടുംബത്തിലെ അംഗങ്ങളെ മാത്രമാണ് സ്ഥാനാർത്ഥികളായി പരിഗണിക്കുന്നതെന്ന് വിമത സ്ഥാനാർത്ഥിയായ മലപ്പുറം നഗരസഭ 38ാം വാർഡ് ഭൂതാനം കേളനിയിൽ മൈമൂന ഒളകര പറഞ്ഞു. മുൻ കെഎംസിസി അംഗവും പ്രവാസിയുമായ നാസർ ഭാര്യ മൈമൂനയാണ് ലീഗ് ഔദ്യോഗിക സ്ഥാനാർത്ഥിക്ക് വെല്ലുവിളിയുയർത്തുന്നത്. പി കെ കുഞ്ഞാലിക്കുട്ടിയും നഗരസഭയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പാണക്കാട് ഹമീദലി ശിഹാബ് തങ്ങളും നിരവധി തവണ പിന്മാറാൻ മൈമൂനയുമായും ബന്ധുക്കളുമായും ചർച്ച നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല.

അതേ സമയം മലപ്പുറം തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള ദിവസം അവസാനിച്ചിട്ടും യുഡിഎഫിൽ വിമതപ്പട തന്നെ രംഗത്തുണ്ട്. ഇന്നലെ വിമതരായ മലപ്പുറത്തെ പ്രവർത്തകരെ നേതൃത്വം പുറത്താക്കിയിരുന്നു.ഇരു പാർട്ടികളും പരസ്പരം വിമതന്മാരെയും ഇറക്കി. ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷനിൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരെ ഡിസിസി അംഗം ഷാജി കാളിയത്തേലാണ് രംഗത്ത്. 'ബ്ലോക്കി'ൽ ബ്ലോക്കിടാൻ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പറപ്പൂർ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ പറപ്പൂർ പഞ്ചായത്ത് മുൻ അംഗവും കോൺഗ്രസ് നേതാവുമായ കെ എ റഹീമാണ് റിബൽ. കുറ്റിപ്പുറം ബ്ലോക്ക് പുത്തനത്താണി ഡിവിഷനിൽ കോൺഗ്രസിനെതിരെ ദളിത് ലീഗ് നേതാവ്. മങ്കട ബ്ലോക്ക് പടപ്പറമ്പ് ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ മൂന്ന് വിമതരുണ്ട്.

വെട്ടത്തൂർ ബ്ലോക്ക് ഡിവിഷനിൽ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി പി ടി മുജീബ് റഹ്മാൻ. നഗരം വളഞ്ഞ് കൊണ്ടോട്ടി നഗരസഭയിൽ ലീഗ് മണ്ഡലം ജനറൽ സെക്രട്ടറിക്കെതിരെ യൂത്ത് ലീഗ് പ്രസിഡന്റാണ് രംഗത്ത്. കോൺഗ്രസ് മുനിസിപ്പൽ വർക്കിങ് പ്രസിഡന്റിനെതിരെ ബ്ലോക്ക് സെക്രട്ടറി. പഴയങ്ങാടിയിൽ ലീഗും കോൺഗ്രസും തമ്മിലാണ് പോര്. പെരിന്തൽമണ്ണയിൽ നാല് വാർഡുകളിൽ വിമതരുണ്ട്. 14ൽ ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ പച്ചീരി സുബൈർ. പൊന്നാനി 30-ാം വാർഡിൽ മുതിർന്ന കോൺഗ്രസ് നേതാവും സേവാദൾ ജില്ലാ വൈസ് പ്രസിഡന്റുമാണ് മത്സരത്തിന്. തിരൂരങ്ങാടി അഞ്ചാം വാർഡിൽ കോൺഗ്രസിനെതിരെ ലീഗ് ഡിവിഷൻ സെക്രട്ടറി അയ്യൂബ് കുന്നുമ്മൽ മാറ്റുരക്കുന്നു.

32 ൽ ലീഗിന് എസ്ടിയു നേതാവും എട്ടിൽ സിഎംപി സ്ഥാനാർത്ഥിക്കെതിരെ ലീഗ് ഡിവിഷൻ പ്രസിഡന്റും 37 ൽ ലീഗിനെതിരെ കോൺഗ്രസും രംഗത്തുണ്ട്. പരപ്പനങ്ങാടി വാർഡ് 15 ൽ രണ്ട് വിമതരുണ്ട്. പഞ്ചായത്തുകളിലും വില്ലന്മാർ വെളിയങ്കോട് രണ്ട് വാർഡുകളിൽ യുഡിഎഫിന് വിമതരുണ്ട്. കുറ്റിപ്പുറം എട്ടാം വാർഡിൽ രണ്ടുപേർ. വള്ളിക്കുന്നിൽ ആറാം വാർഡിൽ മുൻ സ്ഥിരം സമിതി ചെയർമാൻ മുസ്തഫ വില്ലറായിലാണ് വിമതൻ. രണ്ടാം വാർഡിൽ ലീഗിനെതിരെ ലീഗ് ജില്ലാ കൗൺസിലംഗം പി കമ്മുക്കുട്ടി രംഗത്തുണ്ട്. തേഞ്ഞിപ്പലം ഏഴാം വാർഡിൽ ലീഗിനെതിരെ യൂത്ത് ലീഗ് നേതാവ് ജാഫറാണ് വിമതൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP