Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെപിസിസി അം​ഗീകരിച്ച സ്ഥാനാർത്ഥിക്ക് പാർട്ടി ചിഹ്നമില്ല; കൈപ്പത്തി കിട്ടിയത് എംപിക്ക് താത്പര്യമുള്ള സ്ഥാനാർത്ഥിക്കും; ഡീൻ കുര്യാക്കോസിനെതിരെ പരാതിയുമായി മഹിളാ കോൺ​ഗ്രസ് നേതാവ്

കെപിസിസി അം​ഗീകരിച്ച സ്ഥാനാർത്ഥിക്ക് പാർട്ടി ചിഹ്നമില്ല; കൈപ്പത്തി കിട്ടിയത് എംപിക്ക് താത്പര്യമുള്ള സ്ഥാനാർത്ഥിക്കും; ഡീൻ കുര്യാക്കോസിനെതിരെ പരാതിയുമായി മഹിളാ കോൺ​ഗ്രസ് നേതാവ്

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നഷ്ടപ്പെട്ടതിനെ തുടർന്ന് ഡീൻ കുര്യാക്കോസ് എംപിക്കെതിരെ പരാതിയുമായി മഹിള കോൺഗ്രസ് നേതാവ്. മഹിളാ കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി നിഷ സോമനാണ് ഡീൻ കുര്യാക്കോസിനെതിരെ പരസ്യമായി രം​ഗത്തെത്തിയത്. തൊടുപുഴ നഗരസഭയിലെ 21ആം വാർഡിലേക്ക് നിഷ പത്രിക നൽകിയിരുന്നു. എന്നാൽ പിന്നീട് നിഷ പത്രിക പിൻവലിക്കുകയായിരുന്നു. ഗ്രൂപ്പ് തർക്കം മൂലം പത്രിക പിൻവലിക്കേണ്ടിവന്നുവെന്നാണ് നിഷ സോമൻ വ്യക്തമാക്കുന്നത്.

സ്ഥാനാ‌ത്ഥിത്വം അം​​ഗീകരിച്ച് കെപിസിസി കത്ത് നൽകിയിരുന്നുവെന്നും ഡീൻ ഇടപെട്ട് അവസാന നിമിഷം ഒഴിവാക്കുകയായിരുന്നുവെന്നുമാണ് നിഷയുടെ പരാതി. എന്തായിരുന്നു പ്രശ്നമെന്ന് ചോദിച്ചപ്പോൾ, ഡീൻ കുര്യാക്കോസിന്റെ വാ‍ർഡാണെന്നും ഡീനിന് താൽപര്യമുള്ളയാൾ വന്നുവെന്നുമായിരുന്നു ഡിസിസി പ്രസിഡൻറിന്റെ പ്രതികരണം, നിഷ പറയുന്നു. പാ‌‌‌ർട്ടി ചിഹ്നം ലഭിക്കാത്തതിനാൽ നിഷ പത്രിക പിൻവലിച്ചു. ആരോപണത്തിൽ പ്രതികരിക്കാനില്ലെന്നാണ് ഡിൻ കുര്യാക്കോസിന്റെ നിലപാട്.

മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ നിഷ സോമനെയായിരുന്നു കോളജ് വാ‌ർഡായ 21ൽ പാർട്ടി സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. 19ാം വാർഡായ കീരികോട് നിസ ഷക്കീറിനെയും പാർട്ടി തീരുമാനിച്ചു. ഇരുവരെയും സ്ഥാനാർത്ഥിയായി നിശ്ചയിച്ചെന്ന് ചൂണ്ടിക്കാട്ടി കെപിസിസി ജനറൽ സെക്രട്ടറി എ.പി. അനിൽകുമാർ ഡി.സി.സി പ്രസിഡൻറ്​ ഇബ്രാഹീംകുട്ടി കല്ലാറിന് കത്തുംനൽകി. എന്നാൽ, പത്രിക പിൻവലിക്കുന്ന അവസാന ദിവസമായ തിങ്കളാഴ്​ച ഇവർക്ക് കൈപ്പത്തി ചിഹ്നം നൽകുന്നതിന് പകരം മറ്റ് രണ്ട് സ്ഥാനാർത്ഥികൾക്കാണ് ഡി.സി.സി പ്രസിഡൻറ്​ ചിഹ്നം അനുവദിച്ചത്. ഇതേ തുടർന്ന് നിഷ പത്രിക പിൻവലിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP