Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഞാൻ മത്സരിക്കുന്നില്ല മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മത്സരിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം' ; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ; വടകരയിൽ മത്സരിക്കാനില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും പുതിയ സ്ഥാനാർത്ഥി വരുമെന്നും മുല്ലപ്പള്ളി

'ഞാൻ മത്സരിക്കുന്നില്ല മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മത്സരിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം' ; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ; വടകരയിൽ മത്സരിക്കാനില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും പുതിയ സ്ഥാനാർത്ഥി വരുമെന്നും മുല്ലപ്പള്ളി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മത്സരിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അറിയിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മാത്രമല്ല കേരളത്തിൽ  ഇരുപതിൽ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി വർക്കിങ് പ്രസിഡന്റുമാർക്ക് മത്സരിക്കാൻ തടസമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടകരയിൽ വീണ്ടും മത്സരിക്കാനില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും അവിടെ പുതിയ സ്ഥാനാർത്ഥി വരുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരായ ജനവികാരവും ശബരിമല പ്രശ്‌നവും കോൺഗ്രസിനും യുഡിഎഫിനും നേട്ടമാകുമെന്നാണ് മുല്ലപ്പള്ളി പ്രതീക്ഷിക്കുന്നത്. ജയസാധ്യത മാത്രം പരിഗണിച്ചാവും വടകരയിൽ സ്ഥാനാർത്ഥിത്വമെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസമില്ലെന്നും മുല്ലപ്പള്ളി പറയുന്നു. മാരത്തൺ ചർച്ചകളും അനിശ്ചിതത്വവുമില്ലാതെ ഫെബ്രുവരി 20- നുള്ളിൽ സാധ്യതപട്ടിക ഹൈക്കമാൻഡിന് കൈമാറുമെന്നും അത് പതിവ് ജംബോ പട്ടിക ആയിരിക്കില്ലെന്നും കെപിസിസി അധ്യക്ഷൻ പറയുന്നു.

മുൻ മുഖ്യമന്ത്രിയും എഐസിസി  ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി മത്സരിക്കാൻ ഇറങ്ങുമോ എന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ കേരളത്തിലെ ഇരുപത് സീറ്റിലും മത്സരിപ്പിക്കാൻ പറ്റിയ ആളാണ് ഉമ്മൻ ചാണ്ടി എന്ന അഭിപ്രായം മാത്രമാണ് പറയാനുള്ള. എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ്. ദേശീയ രാഷ്ട്രീയത്തിൽ വലിയ സാധ്യതകളാണ് ഇപ്പോൾ അദ്ദേഹത്തിനുള്ളത്. ഉമ്മൻ ചാണ്ടി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP