Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മത ചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അനാദരിക്കുന്ന പ്രസ്താവനകൾ വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളി; വിശ്വസിക്കാനും അവിശ്വസിക്കാനും ആർക്കും സ്വാതന്ത്ര്യമുണ്ടെങ്കിലും മതചിഹ്നങ്ങൾ അനാദരിക്കപ്പെടരുത്; തിരുകേശം ബോഡി വേസ്റ്റന്നെ മുഖ്യമന്ത്രിയുടെ പ്രസ്താവന വെല്ലുവിളിയെന്ന് കാന്തപുരം; ജലീലിനെ ശക്തമായി ന്യായീകരിക്കുന്ന എ പി വിഭാഗവും സിപിഎമ്മിനോട് ഇടയുന്നു; ബോഡി വേസ്റ്റ് വിവാദത്തിന്റെ പ്രതിഫലനം മലബാർ രാഷ്ട്രീയത്തിലും

മത ചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അനാദരിക്കുന്ന പ്രസ്താവനകൾ വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളി; വിശ്വസിക്കാനും അവിശ്വസിക്കാനും ആർക്കും സ്വാതന്ത്ര്യമുണ്ടെങ്കിലും മതചിഹ്നങ്ങൾ അനാദരിക്കപ്പെടരുത്; തിരുകേശം ബോഡി വേസ്റ്റന്നെ മുഖ്യമന്ത്രിയുടെ പ്രസ്താവന വെല്ലുവിളിയെന്ന് കാന്തപുരം; ജലീലിനെ ശക്തമായി ന്യായീകരിക്കുന്ന എ പി വിഭാഗവും സിപിഎമ്മിനോട് ഇടയുന്നു; ബോഡി വേസ്റ്റ് വിവാദത്തിന്റെ പ്രതിഫലനം മലബാർ രാഷ്ട്രീയത്തിലും

കെ വി നിരഞ്ജൻ

കോഴിക്കോട്: സ്വർണ്ണക്കടത്ത് വിവാദം സംഘപരിവാർ അജണ്ടയാണെന്ന് പറഞ്ഞ് മന്ത്രി കെടി ജലീലിനെ സംരക്ഷിക്കുന്നതിൽ ഏറ്റവും ശക്തമായ നിലപാട് എടുത്ത മതസംഘടനയാണ് കാന്തപുരം എ പി വിഭാഗം സുന്നികൾ. എന്നാൽ പഴയ ബോഡിവേസ്റ്റ് വിവാദം ഉയർന്നുവന്നതോടെ അവരും സിപിഎമ്മുമായി ഇടയുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. പ്രവാചകരുടെ തിരുശേഷിപ്പുകൾ സംബന്ധിച്ച് പഴയ നിലപാട് ആവർത്തിച്ച മുഖ്യമന്ത്രിക്കെതിരെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന കേരള മുസ്ലിം ജമാഅത്ത്. മുഖ്യമന്ത്രിയുടെ പ്രസ്താവന ഖേദകരമാണെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന കേരള മുസ്ലിം ജമാഅത്ത് പ്രസ്താവന പുറപ്പെടുവിച്ചു. മത ചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അനാദരിക്കുന്ന പ്രസ്താവനകൾ വെല്ലുവിളിയായി ഗണിക്കപ്പെടും എന്നും മുസ്ലിം ജമാഅത്ത് ചൂണ്ടിക്കാട്ടി. തിരുകേശം ബോഡി വേസ്റ്റ് തന്നെയെന്ന നിലപാടിൽ മാറ്റമില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു.

പ്രവാചകരുടെ തിരുശേഷിപ്പുകൾ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുന്നതും ഖേദകരവുമാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.വിശ്വസിക്കാനും അവിശ്വസിക്കാനും ആർക്കും സ്വാതന്ത്ര്യമുണ്ടെങ്കിലും മതചിഹ്നങ്ങൾ അനാദരിക്കപ്പെടരുത്. അപ്പോൾ മാത്രമാണ് മതേതരത്വം സംരക്ഷിക്കപ്പെടുക. വിശ്വാസി മനസ്സുകളെ മുറിവേൽപ്പിക്കുന്ന വിവാദങ്ങളിൽ നിന്നും പ്രസ്താവനകളിൽ നിന്നും രാഷ്ട്രീയ നേതാക്കൾ വിട്ടുനിൽക്കണം. മതചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അനാദരിക്കുന്ന പ്രസ്താവനകൾ വെല്ലുവിളിയായി ഗണിക്കപ്പെടും. അപക്വമായ നിലപാടുകൾക്ക് പകരം വിവേകപരമായ സമീപനരീതിയിലൂടെ ജനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാനാണ് ഉത്തരവാദപ്പെട്ടവർ ശ്രമിക്കേണ്ടതെന്ന് മുസ്ലിം ജമാഅത്ത് പ്രസ്താവനയിൽ തുടർന്ന് പറഞ്ഞു. സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു. ഓൺലൈൻ യോഗത്തിൽ കെ പി അബൂബക്കർ മൗലവി പട്ടുവം, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, സി പി മൂസ ഹാജി, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, സിദ്ദീഖ് ഹാജി, പേരോട് അബ്ദുറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സി മുഹമ്മദ് ഫൈസി, എൻ അലി അബ്ദുല്ല, പ്രൊഫ. യു സി അബ്ദുൽ മജീദ്, സൈഫുദ്ദീൻ ഹാജി, സി പി സെയ്തലവി മാസ്റ്റർ സംബന്ധിച്ചു.

അതേസമയം തിരുകേശം എന്നൊന്നില്ലൊന്നും മുടിയും നഖവും ബോഡിവെയ്സ്റ്റ് തന്നെയാണെന്ന നിലപാടിൽ ഉറച്ചു നിൽക്കയാണ് മുഖ്യമന്ത്രി. മലബാറിൽ മുടിപ്പള്ളി വിവാദം എന്നറിയപ്പെടുന്ന ഈ വിഷയം ഏറെ വിവാദങ്ങൾ ഉണ്ടാക്കിയതാണ്. പ്രവാചകന്റെത് എന്ന് അവകാശപ്പെട്ട് കാന്തപുരം കൊണ്ടുവന്ന മുടി വ്യാജമാണെന്നാണ് സമസ്ത ഇ കെ വിഭാഗം അടക്കമുള്ളവർ ആരോപിക്കുന്നത്. പക്ഷേ കോഴിക്കോട് കൈതപ്പൊയിലിൽ ഇത് വെച്ചിട്ടുള്ള പള്ളിയും നോളേജ് സിറ്റിയും സ്ഥാപിക്കുമെന്ന് പറഞ്ഞ് കോടികളുടെ പിരിവാണ് കാന്തപുരത്തിന്റെ നേതൃത്വത്തിൽ നടന്നത്. കോഴിക്കോട് കാരന്തൂരിൽ രണ്ടുവർഷം മുമ്പ് തിരുകേശത്തിൽ ഇട്ടുവെച്ച വെള്ളം വിതരണം ചെയ്്തപ്പോൾ ദേശീയപാത ബ്ലോക്കായിപ്പോകുന്ന രീതിയിലാണ് വിശ്വാസികൾ തടിച്ചു കൂടിയത്.

രാഷ്ട്രീയത്തിൽ പൊതുവെ നിഷ്പക്ഷരാണെന്ന് പറയുമ്പോഴും പരമ്പരാഗത ലീഗ് വിരോധികളാണ് കാന്തപുരം എ പി വിഭാഗം. അതുകൊണ്ടുതന്നെ കഴിഞ്ഞ ഒന്ന് രണ്ട് തവണ യുഡിഎഫിന് വോട്ട് ചെയ്തത് ഒഴിച്ചാൽ അവർ ഇടതുപക്ഷത്തിന്റെ കൂടെയാണ്. ഇതിന്റെ പേരിൽ വത്തക്ക സുന്നികൾ എന്നും അരിവാൾ സുന്നികൾ ഇവർ ആക്ഷേപിക്കപ്പെട്ടു. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ കാന്തപുരം എന്ത് രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നത് നിർണ്ണായകമാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലടക്കം ഇതിന്റെ അനുരണനങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP