Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപിയും ദേശീയ ജനാധിപത്യ സഖ്യവും നടത്തുന്നത് ജനപക്ഷത്തുനിന്നുള്ള പോരാട്ടമെന്ന് കെ സുരേന്ദ്രൻ; തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി

ബിജെപിയും ദേശീയ ജനാധിപത്യ സഖ്യവും നടത്തുന്നത് ജനപക്ഷത്തുനിന്നുള്ള പോരാട്ടമെന്ന് കെ സുരേന്ദ്രൻ; തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത്- വലത് മുന്നണികൾ നടത്തുന്നത് ഒത്തുതീർപ്പ് രാഷട്രീയമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയുടെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി കേസുകളിൽ ഇരു മുന്നണികളും തമ്മിൽ ഒത്തുതീർപ്പിലെത്തുന്നു. വിദേശത്തുനിന്നുള്ള ഇറക്കുമതിയുമായി ബന്ധപ്പെട്ട കേസ് എങ്ങനെ വിജിലൻസിന് അന്വേഷിക്കാൻ കഴിയും? ഏതു കേസാണ് വിജിലൻസ് അന്വേഷിച്ചിട്ട് തെളിഞ്ഞിരിക്കുന്നത് എന്നും അദ്ദേഹം ചോ​ദിച്ചു.

യു.ഡി.എഫിന്റെ അഴിമതിക്കെതിരെ സംസാരിക്കാൻ എൽ.ഡി.എഫിന് ധാർമ്മികത നഷ്ടമായിരിക്കുന്നു. എസ്.എൻ.സി ലാവ്‌ലിൻ കേസിനു സമാനമായ രീതിയിലാണ് നിയമവാഴ്ചയെ അട്ടിമറിച്ച് കേസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് പിണറായി വിജയൻ. രാഷ്ട്രീയക്കാർ ഉൾപ്പെട്ട കേസുകൾ അന്വേഷിക്കുന്നതിൽ ഇടതു-വലതു കക്ഷികൾ ഒത്തുതീർപ്പിൽ എത്തുകയാണ്. അഴിമതിയുടെ കാര്യത്തിൽ ഒത്തുകളിക്കുകയാണ്. പാലാരിവട്ടം കേസും ബാർകോഴ കേസും ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ ആരും ചർച്ച ചെയ്യാത്തത് അതുകൊണ്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു.

അധികാരത്തിന്റെ ഇടനാഴികളിൽ സർക്കാർ കാണിക്കുന്ന അഴിമതികൾ പുറത്തുകൊണ്ടുവരാനുള്ള ആർജ്ജവം കോൺഗ്രസിനില്ലെങ്കിൽ അത് ബിജെപിക്കുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. സർക്കാരിന്റെ അഴിമതികൾ പുറത്തുകൊണ്ടുവരാനുള്ള സമരം നടത്തും. കേരള പിറവി ദിനത്തിൽ ബിജെപി സംസ്ഥാന വ്യാപകമായി നിൽപ്പു സമരം നടത്തും. കട്ടുമുടിച്ച് കള്ളക്കടത്തുകാരെ സഹായിച്ച് എൽ.ഡി.എഫിന് എല്ലാക്കാലത്തും അധികാരത്തിലിരിക്കാമെന്ന് കരുതേണ്ട. കുറ്റക്കാർ ശിക്ഷിക്കപ്പെടുന്നവരെ ബിജെപി വിശ്രമമില്ലാത്ത പോരാട്ടമായിരിക്കും നടത്തുക.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പലയിടത്തും യു.ഡി.എഫും എൽ.ഡി.എഫൂം തമ്മിൽ ധാരണ ആയിട്ടുണ്ട്. ബിജെപിക്ക് വിജയസാധ്യതയുള്ള എല്ലാ സ്ഥലത്തും രാഷ്ട്രീയമായ തൊട്ടുകൂടായ്മ അവസാനിപ്പിച്ച് ബിജെപിക്കെതിരെ നീങ്ങുകയാണ്. എല്ലാ വർഗീയ ശക്തികളെയും മുന്നണികളും പ്രോത്സാഹിപ്പിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയുമായി പുതിയ യു.ഡി.എഫ് കൺവീനർ ചർച്ച നടത്തുകയുണ്ടായി. ആ കക്ഷിയുമായി അവർ സഖ്യമുണ്ടാക്കുന്നു. രണ്ടു കൂട്ടരും മത്സരിച്ചാണ് വർഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നത്. അധികാരകസേര ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് രണ്ടു കക്ഷികളും. ജനപക്ഷത്തുനിന്നുള്ള പോരാട്ടമാണ് ബിജെപിയും ദേശീയ ജനാധിപത്യ സഖ്യവും നടത്തുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP