Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോസഫ് എം.പുതുശേരി കേരളാ കോൺഗ്രസ് (എം) വിടുന്നു; പുതുശേരി പാർട്ടി വിടുന്നത് യുഡിഎഫ് വിട്ട് ഇടതുമുന്നണിയിലേക്കു നീങ്ങാനുള്ള ജോസ് കെ. മാണിയുടെ നീക്കത്തിൽ പ്രതിഷേധിച്ച്: കേരളാ കോൺഗ്രസ് വിടുന്ന പുതുശേരി യുഡിഎഫിലക്കു മടങ്ങി പി.ജെ.ജോസഫ് വിഭാഗത്തിന്റെ ഭാഗമാകും

ജോസഫ് എം.പുതുശേരി കേരളാ കോൺഗ്രസ് (എം) വിടുന്നു; പുതുശേരി പാർട്ടി വിടുന്നത് യുഡിഎഫ് വിട്ട് ഇടതുമുന്നണിയിലേക്കു നീങ്ങാനുള്ള ജോസ് കെ. മാണിയുടെ നീക്കത്തിൽ പ്രതിഷേധിച്ച്: കേരളാ കോൺഗ്രസ് വിടുന്ന പുതുശേരി യുഡിഎഫിലക്കു മടങ്ങി പി.ജെ.ജോസഫ് വിഭാഗത്തിന്റെ ഭാഗമാകും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് (എം) വിഭാഗത്തിൽ നിന്നും വിട്ടു പോകാനൊരുങ്ങി മുൻ എംഎൽഎ ജോസഫ് എം.പുതുശേരി. യുഡിഎഫ് വിട്ട് ഇടതുമുന്നണിയിലേക്കു നീങ്ങാനുള്ള ജോസ് കെ മാണിയുടെ നീക്കത്തിൽ പ്രതിഷേധിച്ചാണ് പുതുശേരി പാർട്ടി വിടുന്നത്. ജോസ് പക്ഷ നീക്കങ്ങളിൽ അതൃപ്തനായ പുതുശേരിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും യുഡിഎഫിലക്കു മടങ്ങി പി.ജെ.ജോസഫ് വിഭാഗത്തിന്റെ ഭാഗമാകും.

ഇതു സംബന്ധിച്ച് കോൺഗ്രസുമായും ജോസഫ് ഗ്രൂപ്പുമായും പുതുശേരി പ്രാഥമിക ചർച്ച നടത്തി. കഴിഞ്ഞതവണ തിരുവല്ല സീറ്റിൽ പരാജയപ്പെട്ട അദ്ദേഹം പത്തനംതിട്ട ജില്ലയിൽ നിയമസഭാ സീറ്റിന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഉപാധികളില്ലാതെ യുഡിഎഫിനൊപ്പം നിൽക്കാൻ പുതുശേരി തയാറാകുകയാണെന്നു ജോസഫ് ഗ്രൂപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.

പാർട്ടി ഉന്നതാധികാര സമിതി അംഗമായ പുതുശേരി ജോസ് പക്ഷ നീക്കങ്ങളിൽ അതൃപ്തനായിരുന്നു. പാർട്ടി നേതൃയോഗങ്ങളിൽ എതിർപ്പ് വ്യക്തമാക്കിയെങ്കിലും കണക്കിലെടുക്കുന്നതായി അദ്ദേഹത്തിനു ബോധ്യപ്പെട്ടില്ല. കോൺഗ്രസും കേരള കോൺഗ്രസും (എം) അകന്നപ്പോൾ ചില മധ്യസ്ഥ നീക്കങ്ങൾക്കു ശ്രമിച്ചെങ്കിലും പാർട്ടി മുഖം തിരിച്ചുവെന്ന പരാതിയും അദ്ദേഹത്തിനുണ്ട്.

യുഡിഎഫ് ബന്ധം വിച്ഛേദിക്കപ്പെട്ട ശേഷം കേരള കോൺഗ്രസിൽ(എം) നിന്നു പുറത്തുവരുന്ന ആദ്യ നേതാവാണു പുതുശേരി. തദ്ദേശ സ്ഥാപനങ്ങളിലെ ചില അംഗങ്ങളും അദ്ദേഹത്തിനൊപ്പം യുഡിഎഫിലേക്കു മടങ്ങുമെന്നാണു വിവരം. യുഡിഎഫിൽ തുടരാൻ ആഗ്രഹിക്കുന്ന കേരള കോൺഗ്രസ് അംഗങ്ങൾക്കു സംരക്ഷണം നൽകുമെന്നു മുന്നണി നേതൃയോഗം പ്രഖ്യാപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP