Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭരണത്തുടർച്ച ഉറപ്പാക്കാൻ ജോസ്.കെ.മാണി വിഭാഗത്തിന്റെ പിന്തുണ നിർണായകം; എൽഡിഎഫ് ഘടകകക്ഷിയായി തന്നെ ഉൾപ്പെടുത്താൻ തീരുമാനിച്ച് സിപിഎം; പാലാ സീറ്റ് ജോസ്.കെ.മാണിക്ക് തന്നെയെങ്കിലും മുന്നണിയുടെ അംഗീകാരം തേടും; ഉപാധികളൊന്നുമില്ലാതെയാണ് ജോസിന്റെ വരവെന്നും ഇതോടെ യുഡിഎഫിന്റെ അടിത്തറ ഇളകിയെന്നും കോടിയേരി

ഭരണത്തുടർച്ച ഉറപ്പാക്കാൻ ജോസ്.കെ.മാണി വിഭാഗത്തിന്റെ പിന്തുണ നിർണായകം; എൽഡിഎഫ് ഘടകകക്ഷിയായി തന്നെ ഉൾപ്പെടുത്താൻ തീരുമാനിച്ച് സിപിഎം; പാലാ സീറ്റ് ജോസ്.കെ.മാണിക്ക് തന്നെയെങ്കിലും മുന്നണിയുടെ അംഗീകാരം തേടും; ഉപാധികളൊന്നുമില്ലാതെയാണ് ജോസിന്റെ വരവെന്നും ഇതോടെ യുഡിഎഫിന്റെ അടിത്തറ ഇളകിയെന്നും കോടിയേരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ്.കെ.മാണി വിഭാഗത്തെ എൽഡിഎഫിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതോടെ യുഡിഎഫിന്റെ അടിത്തറയിളകുമെന്ന അവകാശവാദവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യു.ഡി.എഫ് രാഷ്ട്രീയപരമായും സംഘടനാപരമായും നിലനിൽപ്പില്ലാത്ത മുന്നണിയായി മാറിയെന്ന് കോടിയേരി പറഞ്ഞു. യുഡിഎഫിന്റെ അക്രമസമരം നടക്കുന്ന സമയത്താണ് ആ മുന്നണിയിലെ പ്രധാനകക്ഷി ഇടതുമുന്നണിയുമായി സഹകരിക്കാൻ തയ്യാറായത്. ജോസ് കെ മാണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കോടിയേരി പറഞ്ഞു.

യു.ഡി.എഫിലെ മൂന്നാമത് വലിയ കക്ഷിയാണ് വന്നിരിക്കുന്നത്. ഇത് യുഡിഎഫ് നടത്തുന്ന അക്രമസമരങ്ങൾക്കുള്ള തിരിച്ചടിയാണ്. കേരളത്തിലെ എൽ.ഡി.എഫിന്റെ ബഹുജന അടിത്തറ വികസിപ്പിക്കാൻ കേരളകോൺഗ്രസ് വരവോടെ കഴിയും. കേരളത്തിലെ കോൺഗ്രസ് ബിജെപിയുടെ ബി ടീമായി മാറിയെന്ന് കോടിയേരി വിമർശിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് ഹൈക്കമാന്റിനും കഴിവില്ലെന്ന് കേരളകോൺഗ്രസ് എൽ.ഡി.എഫിൽ എത്തിയതോടെ തെളിയിച്ചതായി കോടിയേരി അഭിപ്രായപ്പെട്ടു. കേരളകോൺഗ്രസ് മാണിയുടെത് ഇടതുപക്ഷത്തിന്റെ വികസന നയത്തിനുള്ള പിന്തുണയാണെന്നും ഉപാധികളൊന്നുമില്ലാതെയാണ് ജോസ് വിഭാഗം എൽ.ഡി.എഫിൽ എത്തിയിരിക്കുന്നതെന്നും കോടിയേരി അറിയിച്ചു.

അതേസമയം, ഘടകകക്ഷികളുടെ ആശങ്കകൾ പരിഹരിക്കാനും എൽ.ഡി.എഫ് യോഗത്തിൽ നിലപാട് അറിയിക്കാനും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സംസ്ഥാന സെക്രട്ടറിയെ ചുമതലപ്പെടുത്തി. സംസ്ഥാനത്ത് ഭരണ തുടർച്ച ഉറപ്പാക്കുന്നതിന് ജോസ് കെ മാണി വിഭാഗത്തിന്റെ പിന്തുണ നിർണായകമാണെന്ന് സെക്രട്ടറിയറ്റ് വിലയിരുത്തി. അതുകൊണ്ടു തന്നെ അവരെ മുന്നണിയിൽ ഉൾപ്പെടുത്തുന്നത് തന്നെയാണ് നല്ലത്. വിമർശനങ്ങൾ ഒഴിവാക്കുന്നതിനും ഇതു തന്നെയാണ് നല്ലതെന്ന തീരുമാനത്തിലേക്കാണ് സെക്രട്ടറിയേറ്റ് എത്തിയിരിക്കുന്നത്. പുറത്തുനിന്നുള്ള സഹകരണമല്ല, ജോസ് കെ മാണി വിഭാഗത്തെ ഘടകകക്ഷിയായി തന്നെ ഉൾപ്പെടുത്തണമെന്ന തീരുമാനത്തിലേക്കാണ് സെക്രട്ടറിയേറ്റ് എത്തിച്ചേർന്നിരിക്കുന്നത്.

അതേസമയം നിയമസഭ സീറ്റുകളുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകൾ നടന്നിട്ടില്ല. നിയമസഭ സീറ്റ് ചർച്ച പുറത്തുവരികയാണെങ്കിൽ അത് വലിയ തർക്കത്തിലേക്ക് എത്താനുള്ള സാദ്ധ്യതയുണ്ട്. അതിനാൽ വളരെ ജാഗ്രതയോടെ സമീപിക്കാനാണ് സെക്രട്ടറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്. ഓരോ ഘടകകക്ഷിയോടും അവരുടെ അഭിപ്രായങ്ങൾ കേട്ട ശേഷം ഇക്കാര്യത്തിൽ തീരുമാനം എടുത്താൽ മതിയെന്ന നിലപാടിലേക്കാണ് സെക്രട്ടറിയേറ്റ് എത്തിയത്.

അതേസമയം നേരത്തെ ജോസ് കെ മാണിയുമായി നടത്തിയ ചർച്ചകൾ പ്രകാരം പാലാ സീറ്റ് അവർക്കുള്ളതാണെന്ന തീരുമാനത്തിലാണ് സിപിഎം. എന്നാൽ ഇതിന് എൽ.ഡി.എഫിന്റെ അംഗീകാരം വേണം. അതിനു മുമ്പ് എൻ.സി.പി ഉൾപ്പടെ ഘടകകക്ഷികളുമായി ചർച്ചകളും നടത്തണം. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുമായാണ് വിഷയത്തിൽ സിപിഎം. ആദ്യം ചർച്ച നടത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP