Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ചേരാനെലൂർ ആർ എസ് എസ് ശാഖാ അംഗവും കോളേജിൽ എബിവിപിയും; അനിൽ അക്കരയുടെ ആ പഴയ ആരോപണം വീണ്ടും സോഷ്യൽ മീഡിയയിൽ; മത്സരിക്കാൻ സീറ്റ് നിഷേധിച്ച വിദ്യാഭ്യാസ മന്ത്രി ബിജെപിയിൽ എത്തുമെന്നും വ്യാജ പ്രചരണം; എല്ലാം നിഷേധിച്ച് രവീന്ദ്രനാഥും; സിഎമ്മിന്റെ കസേരയിൽ നോട്ടമിട്ടവർ 'കടക്ക് പുറത്ത്'!

'ചേരാനെലൂർ ആർ എസ് എസ് ശാഖാ അംഗവും കോളേജിൽ എബിവിപിയും; അനിൽ അക്കരയുടെ ആ പഴയ ആരോപണം വീണ്ടും സോഷ്യൽ മീഡിയയിൽ; മത്സരിക്കാൻ സീറ്റ് നിഷേധിച്ച വിദ്യാഭ്യാസ മന്ത്രി ബിജെപിയിൽ എത്തുമെന്നും വ്യാജ പ്രചരണം; എല്ലാം നിഷേധിച്ച് രവീന്ദ്രനാഥും; സിഎമ്മിന്റെ കസേരയിൽ നോട്ടമിട്ടവർ 'കടക്ക് പുറത്ത്'!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന് വീണ്ടും മത്സരിക്കാൻ അവസരമില്ല. ഇതോടെ രവീന്ദ്രനാണ് ആർ എസ് എസുകാരനായെന്നാണ് പരിവാറുകാരുടെ പ്രതികരണം. ആർഎസ്എസ് അനുകൂല ഗ്രൂപ്പുകളിൽ എല്ലാം ഇതു ചർച്ചയാണ്. രവീന്ദ്രനാഥ് വൈകാതെ ബിജെപിയിൽ ചേരുമെന്നാണ് പ്രചരണം. എന്നാൽ ഇത് രവീന്ദ്രനാഥ് നിഷേധിച്ചിട്ടുണ്ട്. താൻ സ്വയം മത്സരത്തിൽ നിന്ന് പിന്മാറിയതാണെന്ന് രവീന്ദ്രനാഥ് പറയുന്നു. പക്ഷേ വിട്ടുകൊടുക്കാൻ തയ്യാറാകാതെ ആർഎസ്എസ് ഗ്രൂപ്പുകൾ രവീന്ദ്രനാഥിനെ പരിവാറിലേക്ക് സ്വാഗതം ചെയ്യുകയാണ്.

വിദ്യാഭ്യാസ രംഗത്ത് ഇടതു സർക്കാർ വിപ്ലവകരമായ നേട്ടങ്ങളുണ്ടാക്കിയെന്നാണ് സിപിഎം അവകാശ വാദം. ഇതിന് നേതൃത്വം കൊടുത്ത വ്യക്തിയാണ് രവീന്ദ്രനാഥ്. അങ്ങനെയുള്ള മുഖത്തെയാണ് തെരഞ്ഞെടുപ്പിൽ നിന്ന് മാ്റ്റി നിർത്തുന്നത്. വിദ്യാഭ്യാസ വകുപ്പിനെ വിഭജിച്ച് ഉന്നത വിദ്യാഭ്യാസം കെടി ജലീൽ മന്ത്രിക്ക് നൽകിയിരുന്നു. ഇതോടെ പത്താംക്ലാസ് മന്ത്രിയെന്ന കളിയാക്കലും രവീന്ദ്രനാഥിന് നേരിടേണ്ടി വന്നു. ഇതിനിടെയിലും കിഫ്ബിയിലൂടെ സ്‌കൂളുകളുടെ മുഖം തന്നെ മാറ്റാൻ രവീന്ദ്രനാഥ് പ്രയത്‌നിച്ചു. അത്തരമൊരു നേതാവാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് രവീന്ദ്രനാഥ് ബിജെപിയിൽ എത്തുമെന്ന വ്യാജ പ്രചരണം ഫെയ്‌സ് ബുക്കിലും വാട്‌സാപ്പിലുമെല്ലാം സജീവമാകുന്നത്.

സിഎമ്മിന്റെ കസേരയിൽ നോട്ടമിട്ടവർ 'കടക്ക് പുറത്ത്'-ഇതാണ് പരിവാർ ഗ്രൂപ്പുകളിലെ ചർച്ച. രവീന്ദ്രനാഥിന് മുഖ്യമന്ത്രിയാകാൻ സാധ്യത ഉണ്ടായിരുന്നുവെന്നും അതു മനസ്സിലാക്കി പിണറായി പട്ടികയിൽ നിന്ന് പുറത്താക്കിയെന്നും ആണ് ചർച്ച. പുതുക്കാടിനെയാണ് നിയമസഭയിൽ രവീന്ദ്രനാഥ് പ്രതിനിധീകരിച്ചിരുന്നത്. 2006ലും 2011ലും നിയമസഭാ അംഗമായിരുന്നു. മൂന്ന് ടേം നിബന്ധനയാണ് രവീന്ദ്രനാഥിന് സീറ്റ് നിഷേധിക്കാൻ കാരണം. ഇത് മനസ്സിലാക്കി നേരത്തെ തന്നെ രവീന്ദ്രനാഥ് പിന്മാറുകയാണ്. ഇതാണ് സത്യമെങ്കിലും പരിവാറുകാർ പറയുന്നത് മറ്റ് കാരണമാണ്. ബിജെപിയിൽ ഈ നേതാവ് എത്തുമെന്ന ചർച്ചയും സജീവമാക്കുന്നു.

എന്നാൽ ഇത് തീർത്തും അസംബന്ധ പ്രചരണമാണെന്ന് സിപിഎമ്മും രവീന്ദ്രനാഥും പറയുന്നു. സിപിഎമ്മിലെത്തുന്നതിന് മുമ്പ് സി.രവീന്ദ്രനാഥ് രാഷ്ട്രീയ സ്വയംസേവക് സംഘ്(ആർഎസ്എസ്) പ്രവർത്തകനായിരുന്നുവെന്ന് ആരോപണം നേരത്തെ ഉയർന്നിരുന്നു. കോൺഗ്രസ് നേതാവ് അനിൽ അക്കര എംഎ‍ൽഎയാണ് ഇത് സംബന്ധിച്ച് ഫേസ്‌ബുക്കിലൂടെ ആരോപണം നടത്തിയത്. സി.രവീന്ദ്രനാഥ് കുട്ടിക്കാലത്ത് എറണാകുളം ചേരാനെലൂർ ആർഎസ്എസ് ശാഖാ അംഗമായിരുന്നുവെന്നും വിദ്യാർത്ഥി ആയിരിക്കുമ്പോൾ തൃശൂർ സെന്റ് തോമസ് കോളേജിൽ എ.ബി.വി.പി.യുടെ ചെയർമാൻ സ്ഥാനാർത്ഥിയായി നോമിനേഷൻ നൽകിയെന്നുമാണ് അനിലിന്റെ ആരോപണം. ഇതെല്ലാം ശരിയെങ്കിൽ ഇനി എന്തെല്ലാം കാണാനിരിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതിനെതിരെ രവീന്ദ്രനാഥ് രംഗത്ത് വരികയും ചെയ്തു.

രവീന്ദ്രനാഥിനെതിരെ സമാന ആരോപണം മുസ്ലിം ലീഗിലെ ചില നേതാക്കന്മാരും ഉന്നയിച്ചിരുന്നു. ബിജെപി സ്ഥാപക നേതാവ് ദീൻ ദയാൽ ഉപാദ്ധ്യായയുടെ ജന്മശതാബ്ദി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ആഘോഷിക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ വിവാദമായിരുന്നു. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമായിരുന്നു സർക്കുലർ. ദീൻ ദയാലിന്റെ ജീവിതത്തെ ആസ്പദമാക്കി രചന, പ്രച്ഛന്നവേഷ മത്സരങ്ങൾ നടത്തണമെന്ന് ഡി.ഇ.ഒമാർക്കുള്ള സർക്കുലറിൽ നിർദ്ദേശിക്കുന്നു. ഈ സമയത്തായിരുന്നു ലീഗിന്റെ ആരോപണം.

പിന്നീട് സർക്കുലർ മന്ത്രി ഇടപെട്ട് പിൻവലിച്ചിരുന്നു. ഇത്തരമൊരു തീരുമാനം സർക്കാർ എടുത്തിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. ഏതടിസ്ഥാനത്തിലാണ് ഡി.പി.ഐ സർക്കുലർ നൽകിയതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെയാണ് അനിൽ അക്കരെ ആരോപണവുമായി എത്തിയത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ഇത്തവണ തൃശൂരിലേക്ക് തയ്യാറാക്കിയ ലിസ്റ്റിൽ രവീന്ദ്രനാഥ് ഇല്ലാത്തതാണ് പുതിയ ചർച്ചകൾക്ക് കാരണം. മന്ത്രി എ.സി. മൊയ്തീനെ വീണ്ടും കുന്നംകുളത്ത് മത്സരിപ്പിക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാർശ.

മന്ത്രി സി. രവീന്ദ്രനാഥ് മത്സരിക്കില്ല, പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിഐ.ടി.യു ജില്ലാ പ്രസിഡന്റുമായ കെ.കെ രാമചന്ദ്രൻ രംഗത്തിറങ്ങും.മത്സരിക്കാനില്ലെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പാർട്ടിയെ അറിയിച്ചിരുന്നു. ഗുരുവായൂരിൽ കെ.വി. അബ്ദുൾ ഖാദറിന് പകരം, സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണിനെയാണ് പരിഗണിക്കുന്നത്. വടക്കാഞ്ചേരിയിൽ ജില്ലാ സെക്രട്ടേറിയറ്റംഗം സേവ്യർ ചിറ്റിലപ്പിള്ളിയോ മുതിർന്ന നേതാവ് എം.കെ. കണ്ണനോ മത്സരിച്ചേക്കും. ചാലക്കുടിയിൽ ബി.ഡി. ദേവസി, ഇരിങ്ങാലക്കുടയിൽ നഗരസഭാ കൗൺസിലറും മഹിളാ അസോസിയേഷൻ നേതാവുമായ കെ.ആർ. വിജയ, ചേലക്കരയിൽ സിറ്റിങ് എംഎ‍ൽഎ യു.ആർ. പ്രദീപ്, മണലൂരിൽ സിറ്റിങ് എംഎ‍ൽഎ മുരളി പെരുനെല്ലി തുടങ്ങിയവരും പട്ടികയിലുണ്ട്.

ഇരിങ്ങാലക്കുടയിൽ യു.പി. ജോസഫിന്റെ പേരും ഉയർന്നിട്ടുണ്ട്. അതേസമയം, സിറ്റിങ് സീറ്റുകളായ ചാലക്കുടിയും ഇരിങ്ങാലക്കുടയും ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കണോ എന്ന കാര്യത്തിൽ സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കും.ഘടകക്ഷികൾക്ക് വിട്ടു നൽകുന്നില്ലെങ്കിൽ ചാലക്കുടിയിൽ സിറ്റിങ് എംഎ‍ൽഎ ബി.ഡി. ദേവസിയും, ഇരിങ്ങാലക്കുടയിൽ കെ.ആർ വിജയയും ഏതാണ്ട് ഉറപ്പാണ്. സംസ്ഥാന സെക്രട്ടറിഎ. വിജയരാഘവന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP