Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കിഫ്ബിയെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നവർ ജനങ്ങളുടെ ശത്രുക്കളാണ്; നാട് നശിച്ചുകാണാൻ കൊതിക്കുന്നവരുടെ മനോവൈകല്യത്തിന് വഴങ്ങില്ല; സിഎജിയുടെ അട്ടിമറി ശ്രമങ്ങൾക്ക് സർക്കാർ വഴങ്ങില്ല; കിഫ്ബി സിഎജി ഓഡിറ്റിന് വിധേയമല്ലെന്ന പ്രചാരണം കളവ്; ആര് എതിർത്താലും പിന്മാറില്ല; സിഎജിക്കെതിരെ മുഖ്യമന്ത്രി

കിഫ്ബിയെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നവർ ജനങ്ങളുടെ ശത്രുക്കളാണ്; നാട് നശിച്ചുകാണാൻ കൊതിക്കുന്നവരുടെ മനോവൈകല്യത്തിന് വഴങ്ങില്ല; സിഎജിയുടെ അട്ടിമറി ശ്രമങ്ങൾക്ക് സർക്കാർ വഴങ്ങില്ല; കിഫ്ബി സിഎജി ഓഡിറ്റിന് വിധേയമല്ലെന്ന പ്രചാരണം കളവ്; ആര് എതിർത്താലും പിന്മാറില്ല; സിഎജിക്കെതിരെ മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കിഫ്ബി വിവാദത്തിൽ സിഎജിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബി വിവാദം കേരളവികസനം അട്ടിമറിക്കാനുള്ള ആസൂത്രിതശ്രമമാണ്. സിഎജി സാധാരണ കരട് റിപ്പോർട്ടിൽ പറയാത്തത് അന്തിമറിപ്പോർട്ടിൽ ചേർക്കാറില്ല. വികസനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കൊപ്പം സിഎജിയും ചേർന്നു. കിഫ്ബിയെ തകർക്കാനുള്ള ശ്രമം നാടും സർക്കാരും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സിഎജിയുടെ അട്ടിമറി ശ്രമങ്ങൾക്ക് സർക്കാർ വഴങ്ങില്ല. കിഫ്ബി സിഎജി ഓഡിറ്റിന് വിധേയമല്ലെന്ന പ്രചാരണം കളവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആരെതിർത്താലും പിന്മാറില്ല. കിഫ്ബിയെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നവർ ജനങ്ങളുടെ ശത്രുക്കളാണ്. നാട് നശിച്ചുകാണാൻ കൊതിക്കുന്നവരുടെ മനോവൈകല്യത്തിന് വഴങ്ങില്ലെന്നും പിണറായി പറഞ്ഞു.

പ്രതിപക്ഷ നേതാവ് എതിർപ്പ് ഉയർത്തി എന്നുള്ളതുകൊണ്ട് അദ്ദേഹത്തിന്റെ നാട്ടിലെ കിഫ്ബി പദ്ധതികൾ ഉപേക്ഷിക്കില്ല. നാടിനുവേണ്ടിയുള്ള പദ്ധതികളാണ് കിഫ്ബിയിലൂടെ നടപ്പാക്കുന്നത്. അതിനെ തകർക്കാൻ ഏത് ശക്തിവന്നാലും വഴങ്ങിക്കൊടുക്കില്ല. കിഫ്ബി ഇടത് സർക്കാരിന്റെ കാലത്ത് ഉണ്ടായതല്ല. ഇതുവരെ മൂന്നു വട്ടം കിഫ്ബി ധനസമാഹരണം നടത്തിയിരുന്നു. രണ്ട് തവണയും യുഡിഎഫ് ഭരണകാലത്താണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

സംസ്ഥാനത്തിന്റെ വികസന കാര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നതാണ് കിഫ്ബി. ഇതുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളുണ്ട്. ചില വാദങ്ങൾ ചിലർ ഉയർത്താൻ ശ്രമിക്കുന്നു. ധനകാര്യ മന്ത്രി വിശദമായി കാര്യങ്ങൾ വ്യക്തമാക്കിയതാണ്. ആവർത്തിച്ച് പറയാനുള്ളത്, കിഫ്ബിയെ തകർക്കാനുള്ള നിലപാട് നാട് അംഗീകരിക്കില്ല. കേരളത്തിന്റെ വികസനം തകർക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണത്. സാധാരണ കരട് റിപ്പോർട്ടിൽ പറയാത്ത കാര്യങ്ങൾ സിഎജിയുടെ അന്തിമ റിപ്പോർട്ടിൽ ഉണ്ടാകാറില്ല. അങ്ങിനെ ഉണ്ടായത് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെയും സർക്കാരിനെയും അട്ടിമറിക്കാൻ ശ്രമിക്കുന്ന അന്വേഷണ ഏജൻസികൾക്ക് പിന്നാലെ സിഎജിയും വന്നു. ഇതിനൊന്നും വഴങ്ങുന്ന പ്രശ്‌നമേയില്ല.

കിഫ്ബി ഈ എൽഡിഎഫ് സർക്കാർ സ്ഥാപിച്ചതല്ല. 1999 ൽ അന്നത്തെ ഇടത് സർക്കാരാണ് ഇത് സ്ഥാപിച്ചത്. അന്ന് മുതൽ 2016 വരെ കിഫ്ബി മൂന്ന് തവണ ധനസമാഹരണം നടത്തിയിട്ടുണ്ട്. ഒരു തവണ ഇടത് സർക്കാരിന്റെ കാലത്തും രണ്ട് തവണ പിന്നീട് വന്ന യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. 1999ലാണ് ആദ്യമായി കടം എടുത്തത്. അന്ന് 13.25 ശതമാനം പലിശയായിരുന്നു. 507.06 കോടി എടുത്തു. പിന്നീട് 2002 ൽ 10.05 ശതമാനം പലിശക്ക് 10.74 കോടി എടുത്തു. 2003 ൽ 11 ശതമാനം പലിശക്ക് 505.91 കോടി എടുത്തു.

അന്ന് കടമെടുത്ത പണം സംസ്ഥാന ട്രഷറിയിൽ ഇടാമായിരുന്നു. അന്നത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാരിന്റെ ദൈനംദിന ചെലവിനായിഈ തുക ചെലവാക്കി. അതുകൊണ്ട് കിഫ്ബി പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞില്ല. കിഫ്ബി സിഎജി ഓഡിറ്റിന് വിധേയമായ സ്ഥാപനമാണ്. അല്ലെന്നത് വ്യാജപ്രചാരണം. ഒരു സ്ഥാപനം അതിന്റെ വാർഷിക ചെലവിന്റെ 75 ശതമാനം, കുറഞ്ഞത് 25 ലക്ഷം രൂപ സഹായമായി സർക്കാർ ഖജനാവിൽ നിന്നും കിട്ടുന്നുവെങ്കിൽ സിഎജി ഓഡിറ്റിന് വിധേയമാണ്. അതിന് ആരുടെയും അനുവാദം വേണ്ട.

ഇത് പ്രകാരം ഈ സർക്കാരിന്റെ കാലത്ത് നാല് തവണ ഓഡിറ്റ് നടന്നിട്ടുണ്ട്. ഇത് വ്യക്തമായപ്പോ പുതിയ വാദമാണ് ചിലർ ഉയർത്തുന്നത്. കിഫ്ബിയുടെ വാർഷിക ചെലവ് ഇനിയും ഉയരുമല്ലോ. അപ്പോൾ 75 ശതമാനം വരവ് സർക്കാരിൽ നിന്നാവില്ലല്ലോ. അപ്പോ സിഎജി ഓഡിറ്റിൽ നിന്ന് പുറത്താകുമല്ലോ. ഒരിക്കൽ തുടങ്ങിയാൽ ശതമാന കണക്കിൽ താവ്ന്നാലും തുടർന്നും ഈ ഓഡിറ്റ് തുടരാം. അത് കഴിഞ്ഞാൽ സിഎജി ഓഡിറ്റ് തുടരണമെന്ന് സർക്കാരിന് സിഎജിയോട് ആവശ്യപ്പെടാം മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സാമ്പത്തിക പ്രയാസം കണക്കിലെടുത്ത് ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നതിലെ കാലതാമസം ഒഴിവാക്കാൻ ആവശ്യപ്പെട്ടു. 15ാം ധനകാര്യ കമ്മീഷന്റെ നിർദ്ദേശം സംസ്ഥാന താത്പര്യം കണ്ടാവണം. ദുരിതാശ്വാസ നിധി വിനിയോഗിക്കുന്നതിന് കൂടുതൽ ഇളവ് വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP