Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്രീധരനെ പോലൊരു വ്യക്തിയെ വിജയിപ്പിച്ചെടുക്കാൻ കഴിയാത്ത നേതൃത്വത്തിന് ഇനിയെന്തെങ്കിലും സാധിക്കുമെന്ന് കരുതാനാകില്ല; സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റണം; മുരളീധരനെ കേന്ദ്ര മന്ത്രിപദത്തിൽ നിന്ന് പുറത്താക്കണം; ഫണ്ട് ബൂത്തുകൾ എത്താത്തതിൽ അന്വേഷണവും വേണം; ബിജെപിയിൽ ഭിന്നതയ്ക്ക് ശമനമില്ല

ശ്രീധരനെ പോലൊരു വ്യക്തിയെ വിജയിപ്പിച്ചെടുക്കാൻ കഴിയാത്ത നേതൃത്വത്തിന് ഇനിയെന്തെങ്കിലും സാധിക്കുമെന്ന് കരുതാനാകില്ല; സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റണം; മുരളീധരനെ കേന്ദ്ര മന്ത്രിപദത്തിൽ നിന്ന് പുറത്താക്കണം; ഫണ്ട് ബൂത്തുകൾ എത്താത്തതിൽ അന്വേഷണവും വേണം; ബിജെപിയിൽ ഭിന്നതയ്ക്ക് ശമനമില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : പ്രചാരണ പ്രവർത്തനങ്ങൾക്ക് അനുവദിച്ച് ഫണ്ട് താഴേത്തട്ടിൽ എത്തിയില്ലെന്ന ആക്ഷേപം അന്വേഷിക്കാനൊരുങ്ങി ബിജെപി കേന്ദ്ര നേതൃത്വം. സംസ്ഥാനത്താട്ടൊകെ പ്രചാരണത്തിന് അനുവദിച്ച തുക ബൂത്ത് തലങ്ങളിൽ എത്തിയില്ലെന്നാണ് പരാതി.

35 സീറ്റ് പിടിച്ചാൽ ഭരണം ഉറപ്പാണെന്ന സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദം മുഖവിലയ്ക്ക് എടുത്തിരുന്നില്ലെങ്കിലും 10- 15 സീറ്റുകളിൽ വിജയിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ദേശീയ നേതൃത്വം. അഞ്ചു സീറ്റിൽ നിശ്ചയമായും ജയം ഉറപ്പിച്ചു. പാലക്കാട്, മഞ്ചേശ്വരം, തൃശൂർ, നേമം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളായിരുന്നു ഇവ. എന്നാൽ പാലക്കാട് ഒഴിച്ച് ബാക്കി ഒരിടത്തും മികച്ച പ്രകടനം പോലും കാഴ്ച വച്ചില്ല. സിറ്റിങ് സീറ്റായ നേമം കളയുകയും ചെയ്തു.

നാല് എ ക്ലാസ് മണ്ഡലങ്ങൾ ഉണ്ടായിരുന്ന തിരുവനന്തപുരം ജില്ലയിലടക്കം ബൂത്ത്തല പ്രവർത്തനം നിർജീവമായി. ദേശീയ നേതൃത്വം നൽകിയ ഫണ്ട് താഴേത്തട്ടിൽ ഫലപ്രദമായി വിനിയോഗിച്ചില്ലെന്നാണ് അനുമാനം. ബൂത്ത് തലത്തിൽ പ്രവർത്തകരെ ഏകോപിപ്പിക്കാനും സംവിധാനമുണ്ടായില്ല. ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും ഓൺലൈൻ യോഗത്തിൽ ഫണ്ട് വിനിയോഗവും ചർച്ചയായി. അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു ബിജെപി. സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി ദേശീയനേതൃത്വത്തിനു മുതിർന്ന നേതാക്കളുടെ കത്ത്.

സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ- കേന്ദ്രമന്ത്രി വി. മുരളീധരൻ അച്ചുതണ്ട് കേരളത്തിൽ ബിജെപിയുടെ വിശ്വാസ്യത തകർത്തെന്നാണു ആരോപണം. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തു നിന്നും മുരളീധരനെ കേന്ദ്ര മന്ത്രിപദത്തിൽ നിന്നും പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം. വിശ്വാസ്യത തകർത്ത സംസ്ഥാന നേതൃത്വത്തിനു കീഴിൽ ഇനി പാർട്ടിക്ക് ഒരടിപോലും മുന്നോട്ടു പോകാൻ കഴിയില്ലെന്നും കത്തിൽ പരാമർശം.

ഇത്തവണ 90 മണ്ഡലങ്ങളിൽ 1991 നേക്കാൾ ബിജെപിയെ പിറകോട്ടു കൊണ്ടുപോകുന്ന വോട്ട് കച്ചവടമാണ് നടന്നിരിക്കുന്നതെന്നു സാധാരണ പ്രവർത്തകർ പോലും ആരോപിക്കുന്നു. കെ. സുരേന്ദ്രൻ-വി. മുരളീധരൻ അച്ചുതണ്ടാണ് പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം. പ്രവർത്തകരുടെ ഉൾപ്പെടെ വിശ്വാസ്യത തകത്ത സംസ്ഥാന നേതൃത്വത്തെ മാറ്റാൻ ദേശീയനേതൃത്വം തയാറാകണമെന്നും കത്തിൽ പറയുന്നു.

2016, 2019 തെരഞ്ഞെടുപ്പുകളിൽ വൻ വോട്ട്വർധന നേടിയ ഏക പാർട്ടിയായ ബിജെപി. ഇന്ന് കേരളത്തിൽ ദയനീയ തകർച്ചയെയാണ് നേരിടുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടും അഹങ്കാരവും ധാർഷ്ട്യവുമാണ് പ്രസ്ഥാനം കെട്ടിപ്പടുത്ത നൂറു കണക്കിന് നേതാക്കളെയും ആയിരക്കണക്കിന് പ്രവർത്തകരെയും പാർട്ടിക്ക് പുറത്തു നിർത്തിയിരിക്കുന്നതിനു കാരണം.

ജനപിന്തുണയുള്ള നേതാക്കളെ സ്ഥാനാർത്ഥിത്വത്തിൽ നിന്നു പോലും അകറ്റി നിർത്തിയതും ഇതിന്റെ തുടർച്ചയാണ്. അവരെ പ്രവർത്തന മണ്ഡലത്തിലേക്ക് തിരികെക്കൊണ്ടുവരാൻ നേതൃമാറ്റം അനിവാര്യമാണ്. ഇ. ശ്രീധരനെ പോലൊരു വ്യക്തിയെ വിജയിപ്പിച്ചെടുക്കാൻ കഴിയാത്ത നേതൃത്വത്തിന് ഇനിയെന്തെങ്കിലും സാധിക്കുമെന്ന് കരുതാനാകില്ലെന്നും നേതാക്കൾ കത്തിൽ കുറ്റപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP