Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാർട്ടി അറിയാതെ ഒരിലയും അനങ്ങാൻ പാടില്ല; സിപിഎം അറിയാതെ നിയമിച്ച ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പി.കെ.ശ്രീവത്സ കുമാറിനെ മാറ്റി; നിയമനം റദ്ദാക്കി ഉത്തരവ് ഇറക്കിയത് മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന്

പാർട്ടി അറിയാതെ ഒരിലയും അനങ്ങാൻ പാടില്ല; സിപിഎം അറിയാതെ നിയമിച്ച ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പി.കെ.ശ്രീവത്സ കുമാറിനെ മാറ്റി; നിയമനം റദ്ദാക്കി ഉത്തരവ് ഇറക്കിയത് മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചൂടുവെള്ളത്തിൽ വീണ പൂച്ചയുടെ അവസ്ഥയിലാണ് രണ്ടാം പിണറായി സർക്കാർ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ വരുത്തി വച്ച ഗുലുമാലുകൾ ചെറുതല്ല. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയനിഴലിൽ ആവാൻ കാരണം ഈ സൂക്ഷ്മത കുറവാണ്. അതുകൊണ്ട് തന്നെ പാർട്ടി അറിയാതെ ഇത്തവണ പേഴ്‌സണൽ സ്റ്റാഫ് നിയമനം വേണ്ട എന്ന് കട്ടായം പറഞ്ഞു. ഇതിന്റെ ചുവട് പിടിച്ച് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പി.കെ.ശ്രീവത്സ കുമാറിനെ മാറ്റി.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പി.കെ.ശ്രീവത്സ കുമാറിനെ സ്ഥാനത്തുനിന്നും ഒഴിവാക്കിയത്. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ പഴ്‌സനൽ സ്റ്റാഫിലെ അംഗമായിരുന്നു ശ്രീവത്സ കുമാർ. ജില്ലാ കമ്മിറ്റിയിലെ ചിലരുടെ ശുപാർശ പ്രകാരമായിരുന്നു നിയമനം. ചട്ടങ്ങൾ മറികടന്നു മറ്റൊരു വകുപ്പിലെ കാര്യത്തിൽ ഇടപെട്ടതിനെത്തുടർന്ന് പഴ്‌സനൽ സ്റ്റാഫിൽനിന്നു മന്ത്രി ഒഴിവാക്കി.രണ്ടാം പിണറായി സർക്കാരിൽ ഇയാളെ പഴ്‌സനൽ സ്റ്റാഫായി നിയമിച്ച് ഈ മാസമാണ് ഉത്തരവിറങ്ങിയത്. പാർട്ടിയുടെ അനുമതിയില്ലാതെയാണു നിയമനമെന്നു മുഖ്യമന്ത്രിയുടെ ഓഫിസിൽ വിവരം ലഭിച്ചതിനെത്തുടർന്നു നിയമനം റദ്ദാക്കി ഉത്തരവിറക്കുകയായിരുന്നു.

നേരത്തെ മുൻ സഹപ്രവർത്തകയെ സ്റ്റാഫിൽ ഉൾപ്പെടുത്താനുള്ള ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നീക്കം സിപിഎം നേതൃത്വം തടഞ്ഞിരുന്നു. ആർഎംപി ബന്ധമുള്ള സഹപ്രവർത്തകക്കെതിരെ പാർട്ടിക്കുള്ളിൽ നിന്നും പരാതി ഉയർന്നതിനെ തുടർന്നായിരുന്നു നേതൃത്വത്തിന്റെ ഇടപെടൽ.

മുൻ സഹപ്രവർത്തകയും സുഹൃത്തുമായ മാധ്യമപ്രവർത്തകയെ ഔദ്യോഗിക പിആർഒ ആക്കാനായിരുന്നു ആരോഗ്യമന്ത്രിയുടെ നീക്കം. ആറന്മുളയിൽ മത്സരിക്കുമ്പോൾ പിആർ സഹായങ്ങൾ നൽകിയ മാധ്യമപ്രവർത്തകയെ മന്ത്രിയായതിന് ശേഷവും വീണാ ജോർജ് ഒപ്പം കൂട്ടി. എന്നാൽ പാർട്ടി തീരുമാനം വരും മുന്നെ സ്വന്തം നിലയിൽ എടുത്ത തീരുമാനമാണ് തിരിച്ചടിയായത്.

വീണയുടെ മുൻ സഹപ്രവർത്തക കൂടിയായ മാധ്യമപ്രവർത്തക മന്ത്രി ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ തുടങ്ങിയത് പാർട്ടിക്കുള്ളിൽ ചർച്ചയായി. കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ എതിർപ്പ് കൂടി കണക്കിലെടുത്താണ് എകെജി സെന്റർ ഇടപെടൽ. പാർട്ടി അറിയാതെ തീരുമാനം എടുക്കരുതെന്നാണ് നിർദ്ദേശം.

വീണാ ജോർജ് മന്ത്രിയായതിന് പിന്നാലെ പാർട്ടി സംസ്ഥാന സമിതിയംഗത്തെയാണ് സിപിഎം പ്രൈവറ്റ് സെക്രട്ടറിയായി തീരുമാനിച്ചത്. എന്നാൽ പിആർഒ നിയമനത്തിൽ ബന്ധപ്പെട്ടവരുമായി ചർച്ച നടന്നില്ല. നിലവിൽ പാചകക്കാരനെയും ഒരു ഡ്രൈവറെയും മാത്രമാണ് സ്വന്തം നിലയിൽ മന്ത്രിമാർക്ക് നിയമിക്കാൻ അനുമതി. അതിലും പാർട്ടി പശ്ചാത്തലവും ബന്ധപ്പെട്ട ജില്ലാക്കമ്മിറ്റിയുടെ അംഗീകാരവും നിർബന്ധമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP