Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പണിയില്ലാത്ത ഒരു കൂട്ടം ആളുകൾ പതിവുപോലെ ഗോസിപ്പുകളും കൊണ്ടു വന്നിട്ടുണ്ട്; തത്കാലം വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല; ഇവിടെ തന്നെയുണ്ടാകും എന്റെ ജോലിയും ചെയ്തു കൊണ്ട്: വിശാലിന്റെ വിവാഹവാർത്തയ്ക്ക് പിന്നാലെ വരലക്ഷ്മി വിവാഹവാർത്ത പരന്നതോടെ പ്രതികരണവുമായി നടി തന്നെ രംഗത്ത്

പണിയില്ലാത്ത ഒരു കൂട്ടം ആളുകൾ പതിവുപോലെ ഗോസിപ്പുകളും കൊണ്ടു വന്നിട്ടുണ്ട്; തത്കാലം വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല; ഇവിടെ തന്നെയുണ്ടാകും എന്റെ ജോലിയും ചെയ്തു കൊണ്ട്: വിശാലിന്റെ വിവാഹവാർത്തയ്ക്ക് പിന്നാലെ വരലക്ഷ്മി വിവാഹവാർത്ത പരന്നതോടെ പ്രതികരണവുമായി നടി തന്നെ രംഗത്ത്

മിഴ് നടൻ വിശാൽ വിവാഹിതനാകുന്നുവെന്ന് വാർത്തകൾ ഇന്നലെയാണ് പുറത്ത് വന്നത്. വിശാലിന്റെ വിവാഹവാർത്തയ്ക്ക് പിന്നാലെ മുൻകാമുക വരലക്ഷ്മിയും വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത്തരം ഗോസിപ്പുകൾക്ക് നടി തന്നെ മറുപടി നല്കിയിരിക്കുകയാണ്.വാർത്ത നിഷേധിച്ച താരം ആർക്കും പ്രയോജനില്ലാത്ത ചില ആളുകൾ പതിവുപോലെ തനിക്കെതിരെ പുതിയ വാർത്തകളുമായി വന്നിട്ടുണ്ടെന്ന് ട്വിറ്ററിൽ കുറിച്ചു.

''പതിവുപോലെ, വർഷാവസാനം ഒരു പണിയിലില്ലാത്ത, വാർത്തകൾക്കായി നോക്കിയിരിക്കുന്ന ചിലർ ഞാൻ വിവാഹിതയാകാൻ പോകുന്നുവെന്ന ഗോസിപ്പുകളും കൊണ്ട് വന്നിട്ടുണ്ട്. ഞാൻ വിവാഹം കഴിക്കുന്നില്ല. ഞാനിവിടെ തന്നെ തുടരും. എന്റെ ജോലിയും ചെയ്ത്. അതുകൊണ്ട്, പ്രിയപ്പെട്ട പരാജിതരെ അടുത്ത തവണ നിങ്ങൾക്ക് മെച്ചപ്പെട്ട ഭാഗ്യം ഉണ്ടാകട്ടെ. നിങ്ങൾ ആരാണെന്നും എനിക്കറിയാം''എന്നെ തളർത്താൻ ആകില്ല എന്ന ഹാഷ്ടാഗോടെ വരലക്ഷ്മി ട്വിറ്ററിൽ കുറിച്ചു.

തമിഴ് നടനും നടികർ സംഘം തമിഴ് സിനിമാ നിർമ്മാതാക്കളുടെ കൗൺസിൽ തലവനുമായ വിശാലുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു താരം. ഇവർ തമ്മിൽ പിരിഞ്ഞുവെന്നും ഇല്ലെന്നും ഉള്ള വാർത്തകൾ പ്രചരിക്കുന്നതിനിടയ്ക്കാണ് വിശാൽ വിവാഹിതനാകുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം ഒരു തമിഴ് മാധ്യമം റിപ്പോർട്ട് ചെയ്യുകയായിരുന്നു. വരലക്ഷ്മിയല്ല വിശാലന്റെ വധുവെന്നും ഹൈദരാബാദ് സ്വദേശിനിയായ അനിഷയെ ആണ് വിശാൽ വിവാഹം ചെയ്യുക എന്നുമാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP